രചന : സുനു വിജയൻ.

ഉയർത്തെഴുനേൽക്കണം ദുഃഖങ്ങളിൽ നിന്നും
പ്രത്യാശ ജീവിച്ചിരിപ്പൂ
ഉയർത്തെഴുനേൽ ക്കണം കുറ്റങ്ങളിൽ നിന്നും
ക്ഷമ നമ്മെ കാത്തിരിക്കുന്നു ..
ഉയർത്തെഴുനേൽക്കണം തിന്മയിൽ നിന്നിനി
നന്മ വിളക്കു തെളിക്കാൻ ..
ഉയർത്തെഴുനേൽക്കണം അഹന്തയിൽ നിന്നിനി
കാരുണ്യക്കടലുണ്ടിവിടെ .
ഉയർത്തെഴുനേൽക്കണം ക്രോധാഗ്നിയിൽ നിന്നും
സ്നേഹത്തണൽ മുന്നിലുണ്ട് .
ഉയർത്തെഴുന്നേൽകണം മോഹങ്ങളിൽ നിന്നും
ലാളിത്യം ജീവനുൽകൃഷ്ടം ..
ഉയർത്തെഴുനേൽക്കണം കാമഭ്രാന്തിൽ നിന്നും
കനിവിന്റെ തേൻതുള്ളി നുകരാൻ
ഉയർപ്പിൻ തിരുനാളിൽ ഉണർന്നിരിക്കാം സ്നേഹ നിറവിൽ പ്രകൃതിയെ കാക്കാം .
ഇനിയെങ്കിലും സ്വാർത്ഥ മോഹം വെടിഞ്ഞുകൊണ്ടപരന്റെ കണ്ണുനീർ കാണാം .
ഇനിയെങ്കിലും ഭൂമി തേങ്ങുന്ന വേദന ഉയർപ്പിൻ ദിനത്തിൽ സ്മരിക്കാം .
മരിക്കുന്നതിൻമുന്പൊരുമരത്തൈ നട്ടു ഉയിർപ്പിന്റെ അർത്ഥം ഗ്രഹിക്കാം
ഉയർപ്പിന്റെ ആഘോഷ മണികൾ മുഴങ്ങട്ടെ
ഉണരാൻ ഇനി വൈകിടേണ്ട .

സുനു വിജയൻ

By ivayana