ഡാർവിൻ പിറവം സ്നേഹവീട് കേരള.

“സ്നേഹവീട് കേരളയുടെ ഈ വർഷത്തെ നഴ്സസ് എക്സലൻസി അവാർഡുകൾ”

അവാർഡുകൾ പ്രഖ്യാപിച്ച മാനദണ്ഡം സ്നേഹവീട് കേരളയുടെ കേന്ദ്ര കമ്മറ്റി നേരിട്ട് അടുത്തറിയുന്നവരും, ആതുര സേവകരായ് നാളുകളായ് വർക്ക് ചെയ്യുന്നവരും, കൊറോണ കാലത്തെ അവരുടെ പ്രവർത്തനങ്ങളെ നേരിട്ട് വിലയിരുത്തിയുമാണ്…

കേരളത്തിലെ ലക്ഷക്കണക്കിന് നഴ്സസ് സമൂഹം പല സംസ്ഥാനങ്ങളിലും, പല രാജ്യങ്ങളിലും ആതുരസേവസനത്തിൽ മുൻപന്തിയിൽ വർക്ക് ചെയ്യുന്നുണ്ട് എന്ന് സ്നേഹവീട് കേരളയ്ക്ക് അറിയാമെങ്കിലും. ഒരു പൂർണ്ണത നമുക്ക് കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ സ്നേഹവീട് കേരള നേരിട്ടറിയുന്നതും, വിശദമായ് ബയോഡാറ്റകൾ നൽകിയവരെയും പരിഗണിച്ചാണ് ഈ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുത്തവരുടെ സേവനങ്ങൾ ലോക മലയാളി നഴ്സസിന് അഭിമാനം നൽകുന്നതാണ്, മാതൃകയാകുന്നതാണ്. ഈ കൊറോണക്കാലത്ത് സ്നേഹവീട് കേരളയോടൊപ്പം നിൽക്കുകയും അനേകം കൊറോണ രോഗികളെ ഹോസ്പിറ്റലിൽ സഹായിക്കുകയും, ഹോസ്പിറ്റലിന് പുറത്തും സ്നേഹവീട് കേരള നഴ്സസ് ഗ്രൂപ്പിൽ നിന്നു കൊണ്ട് പുറത്തുള്ള രോഗികൾക്ക് നിരവധി സഹായങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ആതുരസേവക പ്രതിഭകളാണ് ഇവർ.

ഇവർമൂലം ആയിരക്കണക്കിന് രോഗികളാണ് കൊറോണയിൽ മരണത്തിന് കീഴ്പ്പെടാതെ രക്ഷനേടിയത്, കൂടാതെ തങ്ങളുടെ ഉറ്റവർ എവിടെയാണ് കൊറോണ ബാധിതരായിട്ടെന്ത് സംഭവിച്ചു എന്നറിയാത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇവർ താങ്ങും തണലുമായ് മാറിയിട്ടുണ്ട്.

ഇത്രയേറെ യാതനകൾ അനുഭവിച്ച് ഇവരിൽ പലരും ചെയ്ത സേവനങ്ങളിൽ,
ഇവർ രോഗികൾക്ക് വേണ്ടി ധീരമായ് നടത്തിയ സേവനത്തിലൂടെ സ്വയമായ് കോവിടെന്ന മഹാമാരിയെ ഏറ്റുവാങ്ങുകയും ചെയ്തവരാണ്.
കൊറോണയുടെ തുടക്കകാലത്ത് മരണത്തെ നേരിൽ കണ്ടപ്പോളും ഭയക്കാതെ രോഗികൾക്ക് താങ്ങായ് സ്വയം ജീവൻ ബലിയർപ്പിച്ച് പ്രവർത്തന നിരതരായ ഇവരെയോർത്ത് മലയാളി സമൂഹം മുഴവൻ എന്നല്ല ലോകം മുഴുവൻ കടപ്പെട്ടിരിക്കുകയാണ്.

ഇത്രയേറെ സമൂഹത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച ഇവരെ സമൂഹം അറിയാതെ പോയാലും സ്വന്തം ബന്ധുക്കൾ കുടുംബക്കാർ പോലും അറിയാതെ പോയാലും ഒരു ഭയവുമില്ലാതെ കൊറോണയെ അഭിമുഖീകരിക്കുന്ന ആശ്രിതർക്ക് ആശ്വാസമാകുന്ന ഇത്തരത്തിലുള്ള ആതുര സേവകരെ സ്നേഹവീട് കേരളയ്ക്ക് മറക്കാൻ സാധിക്കുകയില്ല. ലോകം മുഴവൻ ഇതുപോലെ മറ്റുള്ളവർക്ക് സ്നേഹം ചൊരിയുന്ന ആതുരസേവകർ ഉണ്ടാകണം. അതുകൊണ്ട് തന്നെ ഇവരെ സ്നേഹവീട് കേരള മറക്കില്ല.

ഇപ്പോളും കൊറോണക്ക് എതിരെ പൊരുതുന്ന നാടും വീടും മറന്ന് കാലങ്ങളായ് നന്മ മനസായ് പ്രവർത്തിക്കുന്ന ഇവരുടെ മാതാപിതാക്കൾ, ഇവരുടെ കുടുംബം ഇവരെയോർത്ത്, മക്കൾക്ക് ഒരിക്കലും കൊറോണക്കെതിരെ പൊരുതുമ്പോൾ ഒന്നും സംഭവിക്കരുതേയെന്ന് പ്രാർത്ഥിക്കുന്നവർക്ക് സ്നേഹവീട് കേരളക്ക് ഒരു തരി സന്തോഷം നൽകുവാൻ സാധിച്ചാൽ അതായിരിക്കും സ്നേഹവീട് കേരള ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പുണ്യകർമ്മം എന്ന ഉറപ്പുണ്ട്.

ഇവരിൽ പലരുടെ കൂടെ ജോലി ചെയ്തിരുന്ന പലരും കൊറോണക്കെതിരെ പോരാടി ഇവർ പോരാടുന്ന നാട്ടിൽ ജീവിതം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ആ ഓർമ്മകളുടെ വിഷമവും പേറി വീണ്ടും അതേ കൊറോണയെന്ന ലോക മഹാമാരിക്കെതിരെ ഇപ്പളും പോരാടുന്ന ഇവർക്ക് ഒരു തരി സന്തോഷം നൽകാൻ സ്നേഹവീട് കേരളക്ക് കഴിഞ്ഞാൽ അത് സ്നേഹവീട് കേരളയുടെ പതിനാല് ജില്ലാ കമ്മറ്റികൾക്കും, സംസ്ഥാന കമ്മറ്റിക്കും, കേന്ദ്ര കമ്മറ്റിക്കും ചാരുതാർത്ഥ്യം മാത്രമാണ്.

ഇവർക്കായ് ഇവർ കൊറോണക്കെതിരെ പോരാടുന്ന നിമിഷത്തിൽ പോലും ഇവരുടെ മാതാപിതാക്കൾ, ഏപ്രിൽ പത്തിന് ആലപ്പുഴ തുറവൂരിൽ നടക്കുന്ന സ്നേഹവീട് കേരളയുടെ പത്താം വാർഷികവും, കലാ സാഹിത്യ സാംസ്കാരിക സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ, സ്നേഹവീട് കേരള ഇവർക്കായ് നൽകുകയാണ്…

കേരള നാടിൻ്റെ അഭിമാനമായവർക്ക്… ജില്ലകളുടെ അഭിമാനമായവർക്ക്… മാതാപിതാക്കളുടെ കുടുംബത്തിൻ്റെ അഭിമാനമായവർക്ക്…

“സ്നേഹവീട് കേരളയുടെ ഈ വർഷത്തെ ഏറ്റവും മികച്ച നഴ്സസ് എക്സലൻസി അവാർഡ് 2021”
Mini Vettathu , S P Varghese Kundara , Minty Jerrish , Ravi Paul , Philip Chandy
Rosmin Soyous Plathottam , Jiss Joshy , Renju Nikarthil , Mini Johnson , Shaly Mammen , Sovanth Somarajan , Hena Vishnu , Vishnu Janardhan , Rathish P Ravi ,Adersh S. Kumar , Bini Manoj , Smitha Ajiraj , Vincy Tiju , Shima Micheal, Bindu Thomas , Anu Lukose, Blessy T Baby, Gitty George ,Rejitha Anoop , Josy Augustine, Bilby Mathew , Linu Thomas , Appu George Kochuparambil , Leena Baiju.

By ivayana