Shabir Ahmed K P.

സിദ്ദീഖ് ഹസൻ സാഹിബ് ദീപതമായ നൂറായിരം സ്മരണകൾ ബാക്കി വെച്ച് നാഥന്റെ സവിധത്തിലേക്ക് യാത്രയായിനാഥാ നീ സ്വീകരിക്കേണമേ,

ഹിറാ നഗർ സമ്മേളനംഅതിന് ശേഷം അത് പോലൊരു സമ്മേളനം ഇസ്ലാമിക പ്രസ്ഥാനം നടത്തിയില്ല കേരളത്തിൽ ആ സമ്മേളനത്തിൽ വളണ്ടിയർ മാരെ പുതുതായി തിരഞ്ഞെടുക്കുന്നതിനും മുമ്പ് തിരഞ്ഞെടുത്ത വളണ്ടിയേർസിന് പരിശീലനം നല്കുന്നതിനും പെരുമ്പിലാവ് അൻസാർ സ്കൂളിൽ മൂന്ന് ദീന കേമ്പ് സംഘടിപ്പിച്ചു വളണ്ടിയർ ആവണമെന്ന മോഹത്താൽ (ഏതോ അസൗകര്യം കൊണ്ട് കണ്ണൂർ കേമ്പിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ )ഞാനും പങ്കെടുത്തുഅന്ന് ആ കേമ്പിൽ പങ്കെടുത്ത വർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വളണ്ടിയർ മാരിൽ ഞാനും ഉൾപെട്ടുസ്വഭാവികമായും ഒരു ലഞ്ച് ബ്രേക്ക്യേമ്പംഗങ്ങളെല്ലാം ടോക്കൺ കൈയ്യിൽ കരുതി വരിവരിയായി വരണം അവരിൽ നിന്നും ടോക്കൺ വാങ്ങി അകത്തേക്ക് കടത്തി വിടുന്ന ഗേറ്റ്മേനായാണ് ഈയുള്ളവന്റെ ജോലി

ഓരോരുത്തരായി വരിവരിയായി വരുന്നതിനിടയിൽ വരിനിലകാതെ സിദ്ദീഖ് ഹസൻ സാഹിബ് കവാടത്തിലെക്ക് വരുന്നുകേരള അമീറല്ലേ എന്തിന് ടോക്കൺ എന്തിന് വരി എന്ന് കരുതി ബഹുമാനത്തോടെ ഞങ്ങൾ കവാടത്തിലൂള്ള രണ്ട് പേരും അമീറിന്റെ അടുത്ത് ഒന്നും ചോദിച്ചതുമില്ല അമീർ ഒന്നും തിരക്കിയുമില്ല അകത്തോട്ട് വിട്ടുഅകത്തോട്ട് കടന്ന അമീർ ഉടൻ പിറകോട്ട് വന്ന്,അത് പോലെ വെളിയിലേക്ക് പോയി ഒരു അസ്വാഭാവികതയും ഞങ്ങൾക്ക് തോന്നിയില്ല കുറച്ച് കഴിഞ്ഞ് വരിയിലൂടെ ടോക്കണുമായി ഇതേ അമീർ വീണ്ടും ഞങ്ങളൂടെ അടുത്ത് ഞങ്ങൾ ടോക്കൺ വാങ്ങീ അവർക്കുള്ള പ്ലേറ്റും ഗ്ലാസും നല്കി അകത്തേക്ക് വിട്ടു,,

പിന്നീട് ഭക്ഷണം കഴിഞ്ഞ് അടുത്ത സെഷൻ ആരംഭിച്ചു സിദ്ദീഖ്,ഹസൻ സാഹിബ് മൈക്കിലൂടെ ആവശ്യപെട്ടു ഭക്ഷണ ഹാളിൽ കവാടത്തിൽ സേവനം അനുഷ്ടിച്ചവർ ആരൊക്കെ ഞങ്ങൾ എഴുന്നേറ്റു നീന്നുഉടൻ അദ്ദേഹം പറയുകയാണ് നിങ്ങൾക്ക് ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സേവകരാവാൻ അർഹത ഇല്ല നി്ങ്ങളെ ഏല്പിച്ച ഉത്തരവാദിത്വത്തിൽ നിങ്ങൾ വീഴ്ച വരുത്തി ഞങ്ങൾക്ക് ആദ്യം കാര്യം പിടി കിട്ടിയില്ല എന്താണ് ഞങ്ങളുടെ കൃത്യവിലോപംഅദ്ദേഹം പറഞ്ഞു നിങ്ങൾ ഞാൻ ആദ്യം വന്നപ്പോൾ എന്നേ യാതൊരു ചിട്ടാവട്ടവും കൂടാതെ കടത്തി വിട്ടൂ

അത് ഞാൻ നിങ്ങളെ പരീക്ഷിച്ചതാണ്ആ പരീക്ഷണത്തിൽ നിങ്ങൾ പരാജയപെട്ടു ഹിറാനഗർ പോലുള്ള ജന സാഗരം ഒരുമിച്ചു കൂടുന്ന നഗരിയിൽ ഇത് പോലെ പലർക്കൂം നിങ്ങൾ ആനുകൂല്യം വകവെച്ചു നല്കില്ലേഞാൻ അമീറെങ്കിൽ ആ പ്രസ്ഥാനം മുന്നോട്ട് വെച്ച ചിട്ടാവട്ടം ആദ്യം പാലിക്കേണ്ടത് ഞാനാണ് അങ്ങിനേയുള്ള എനിക്കാണ് ,നിങ്ങൾ ആനുകൂല്യം തന്നത് അത്തരം ഗൗരവമായ തെറ്റുകൾ ആരുടെ ഭാഗത്ത് നിന്നും മേലിൽ ഉണ്ടാവരുത്,എന്ന താക്കീതോടെ ഞങ്ങളോട് തുടരാൻ പറഞ്ഞു,

,ഒരു നേതാവ് എങ്ങിനേ എന്ന് പ്രവാചക കാലത്തെ ചരിത്രം കേട്ടതല്ലാതെ നേരിട്ടനുഭവിച്ച ചാരിതാർത്ഥ്യത്തോടെ എന്നും ഇട ഞെഞ്ചിൽ പ്രാർത്ഥനയോടെ സിദ്ദീഖ് ഹസൻ സാഹിബ് നിറഞ്ഞു നില്ക്കൂംനാഥാ നിന്റെ,സവിധത്തിൽ ഉന്നത പദവി നല്കി സ്വീകരിക്കണേ വീണ്ടൂം പരലോകത്ത് സ്വർഗീയ പൂന്തോപ്പിൽ ഇവരോടൊപ്പം ഒരുമിച്ച് കൂടാൻ ഞങ്ങളേയും അനുഗ്രഹിക്കേണമേആമീൻ.

By ivayana