Manoj Manu Mannarkkad.

സ്നേഹവീട് കേരള സാംസ്കാരിക സമിതിയുടെ മലപ്പുറം ജില്ലാകമ്മിറ്റി അഡ്മിൻ അംഗവും, കേന്ദ്ര കമ്മിറ്റി അഗവും സർവ്വോപരി സ്നേഹവീടിനെ മുൻനിരയിലേക്കുയർത്തുവാൻ പ്രയത്നിക്കുകയും കാലടീയം പ്രവാസികൂട്ടായ്മ ജനറൽ സെക്രട്ടറി ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി.

സാമൂഹ്യ സംസ്‍കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും തികഞ്ഞ മനുഷ്യസ്നേഹിയും കവിയുമായിരുന്ന അദ്ദേഹം തന്റെ പ്രവർത്തനമേഖലകളിൽ കൃത്യമായകയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു. ഇന്ത്യൻ മിലിറ്ററി സേവനത്തിന് ശേഷം ഖത്തറിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി കുടുംബത്തോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു.സാഹിത്യ സാംസ്‌കാരിക കൂട്ടയുമകളുടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

നിരവധി നവമാധ്യമ സാഹിത്യ കൂട്ടയുമകളുടെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹത്തിന് വലിയ സൗഹൃദവലയം തന്നെയുണ്ട്.കാലടീയം പ്രവാസി കൂട്ടായ്മ,ഖത്തർ ഇടപ്പാളയം, സ്‌നേഹവീട് സാഹിത്യ കൂട്ടായ്മ സ്റ്റേറ്റ് കമ്മിറ്റി,തുടങ്ങി ഒരുപാട് ചെറുതും വലുതുമായ സംഘടനകളുടെ അമരത്തു നിറ സാനിധ്യമായിരുന്നു അദ്ദേഹം.

പ്രളയം, കൊറോണ, പോലുള്ള ദുരിതങ്ങളിൽ നിരവധി ആളുകൾക്ക് സഹായങ്ങളും കരുതലുമായി മാറിയ മണികണ്ഠമേനോൻ അദ്ദേഹത്തിന്റെ കവിതകളടങ്ങിയ പുസ്തകപ്രകാശനത്തിന് വേണ്ടി തെയ്യാറെടുക്കുന്നതിന്നിടയിലായിരുന്നു മരണം സംഭവിച്ചത്.

ഖത്തർ എയർലൈൻസ് ജീവനക്കാരിയായ മകൾ സ്വാതി, മെക്കാനിക്കൽ ബിരുദദാരി ശബരീഷ് എന്നിവർ മക്കളും, അനൂപ് കൃഷ്ണൻ (എഞ്ചിനീയർ ഖത്തർ )ബേബി മേനോൻ ഭാര്യയുമാണ്… സ്നേഹവീട് കേരള സാംസ്ക്കാരിക സമിതിയുടെ ആദരാജ്ഞലികൾ…പ്രണാമം 🙏

By ivayana