രചന : ബിജുകുമാർ മിതൃമ്മല.

പാതകൾ എത്ര മനോഹരമാണ്
രക്തവർണ്ണം വിതറി
ഗുൽമോഹർ
നീ ആരയോ പ്രതീക്ഷിച്ചിരുന്നു
തരളിതയായി വന്ന കാറ്റിനോട്
നീ കുശലം പറഞ്ഞത് പരിഭവങ്ങളാരിരുന്നോ…?
ഒടുവിൽ നിങ്ങൾ കലഹിച്ചിരുന്നോ
ഇല്ലങ്കിൽ നിന്റെ വസന്തം കൊഴിക്കാൻ
കാറ്റിനാകില്ലല്ലോ
പിണങ്ങി പിരിഞ്ഞ പിശരൻ കാറ്റിനെ
പുറകിൽ നിന്നും വിളിക്കാമായിരുന്നില്ലേ
പിൻ വിളിക്ക് കാതോർത്ത് ഇന്നും
വിജനതയിൽ അലയുന്നുണ്ടാകും
ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മയിൽ
അല്ലങ്കിലും നഷ്ടങ്ങൾ അങ്ങനെയാണ്
രക്തവർണ്ണം വിതറി നീണ്ട പാത പോലെ
ശൂന്യമായിരിക്കും
വീണ്ടും ഗുൽമോഹർ നീ പൂക്കും
കാറും കോളും കാറ്റും വരും
ഇടയ്ക്ക് നിന്റെ പൂക്കൾ കൊഴിക്കും
അപ്പോൽ നീ മധുരമായി ചിരിക്കും
വിജനമായ പാതകൾ നിനക്ക്
ഒറ്റപ്പെടലിന്റെ വേദന പകരാതിരിക്കാൻ.

ബിജുകുമാർ.

By ivayana