WHO യുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് ഒരുപക്ഷേ ലോകത്തെ വിട്ട് പോകാൻ സാധ്യതയില്ലാത്ത ഒരവസ്ഥകൂടി വന്നേക്കാം എന്നൊരു ധ്വനി വന്നിരിക്കുന്നു.

ലോകത്തിന്റെ പല ഭാഗത്തും വാക്സിൻ പരീക്ഷണങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇനിയെന്ത്..എന്ന ഒരു ചോദ്യം ഓരോ മനുഷ്യ മനസ്സിലും ഉയർന്ന് തുടങ്ങിയിരിക്കുന്നു..

ജനാധിപത്യ രാജ്യങ്ങളിൽ
ലോക്ഡൗൺ എന്ന രീതി ഏറി വന്നാൽ മൂന്നോ നാലോ മാസം മാത്രമേ നടപ്പിലാക്കാനാകൂ..
അതിനപ്പുറത്തേയ്ക്ക് പോകാനാവില്ല.

ഇപ്പോൾ തന്നെ റോഡ് നിറയെ വാഹനങ്ങൾ നിറഞ്ഞു കവിഞ്ഞു.
സിഗ്നലുകൾ ഓണായി..
ഐടി കമ്പനികൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി..

ഏതാനും ദിവസങ്ങൾക്കുള്ളിൽ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഗവർമെന്റ് തന്നെ എടുത്ത് കളയുകയോ ജനങ്ങൾ നിയമങ്ങൾ ധിക്കരിക്കുകയോ ചെയ്തേക്കാം..

പോലീസുകാർ പോലും സിറ്റികളിൽ നിന്നും പിൻവാങ്ങിക്കഴിഞ്ഞു..
പോലീസിന്റെ പഴയ ഊർജ്ജമൊന്നും ഇപ്പോൾ കാണുന്നില്ല.
അവരും മനുഷ്യരല്ലെ എത്രനാൾ ഊണും ഉറക്കവുമില്ലാതെ പാടുപെടും ഏതിനും അന്ത്യം എന്നതൊന്നുണ്ട്..
അത് നിയന്ത്രണങ്ങൾക്കും ഉണ്ട്..

വീണ്ടും അതേ ചോദ്യം തന്നെ ആവർത്തിക്കുന്നു..
ഇനിയെന്ത്..

അതിനുള്ള ഉത്തരം നൽകേണ്ടതിന്റെ ഉത്തരവാദിത്തം പൂർണമായും ഓരോ വ്യക്തിയിലും അധിഷ്ഠിതമാണ്.

നേതാക്കളുടേയോ ഗവർമെന്റിന്റേയോ ഉത്തരവുകൾ അതേപടി അനുസരിക്കുക എന്നത് ഏതൊരു ജനാധിപത്യ രാജ്യത്തും നടപ്പിലാക്കാൻ സാധിക്കാത്ത കാര്യമാണ്.

കാരണം ആധിപത്യം ജനങ്ങൾക്കാണ് എന്നത് തന്നെയാണ് പ്രശ്നം.

രാജഭരണമോ പട്ടാള ഭരണമോ കമ്മ്യൂണിസ്റ്റ് രാഷ്ട്രമോ ആയിരുന്നെങ്കിൽ ഒരുപക്ഷേ ആളുകൾ ശിക്ഷയെ ഭയന്നെങ്കിലും ശാസനകളെ അനുസരിക്കാൻ തയ്യാറായേനേ..

അപ്പോൾ പിന്നെ എന്ത് എന്ന ചോദ്യത്തിലേക്ക് തന്നെ വീണ്ടും വരാം..

ആദ്യം നമുക്ക് ഈ വൈറസ്സിന് എത്രയും പെട്ടെന്ന് ഒരു മരുന്ന് ലഭ്യമാകാൻ വേണ്ടി പ്രാർത്ഥിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാം..

പിന്നീടുള്ളതിനാണ് പ്രാധാന്യം.

നമ്മുടെ ദൈനംദിന ജീവിത രീതികൾ അപ്പാടെ മാറ്റി മറിക്കേണ്ടിയിരിക്കുന്നു..
മാസ്ക്കും ഗ്ലൗസും വസ്ത്രധാരണം പോലെ ശീലമാക്കുക..

വീടിന് പുറത്ത് ഒരു കുളി മുറി നിർബന്ധമായും പണിയുക..
പുറത്ത് പോയി വന്നാൽ കുളിക്കാതെ അകത്തേക്ക് കയറാതിരിക്കുക.

ക്ലബ്ബുകളും, സിനിമാശാലകളും സന്ദർശിക്കുന്നത് മരുന്ന് കണ്ട്പിടിക്കും വരെ പൂർണമായും ഒഴിവാക്കുക.

മനുഷ്യർ തമ്മിൽ അകലം നിർബന്ധമായും പാലിക്കുക. സംഘം ചേരലും ഒഴിവാക്കുക..

അനാവശ്യ യാത്രകൾ ഒഴിവാക്കുക.
വിവാഹം മരണം സൽക്കാരം എന്നീ ചടങ്ങുകളെല്ലാം പൂർണമായും സ്വകാര്യവത്കരിക്കുക.

തിരക്കുള്ള സമയങ്ങളിൽ കടകളിലോ മാളുകളിലോ കയറാതിരിക്കാം..

അത്യാവശ്യങ്ങൾക്കല്ലാതെ ആശുപത്രികൾ സന്ദർശിക്കാതിരിക്കാം..

പലചരക്ക് കടക്കാർ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകാൻ തുടങ്ങുക..

ഇങ്ങനെ കുറേയേറെ കാര്യങ്ങൾ മനുഷ്യർ വിചാരിച്ചാൽ ചെയ്യാവുന്നതേയുള്ളൂ..

ഇത്രയും ചെയ്താൽ തന്നെ എത്രത്തോളം രക്ഷയുണ്ട് എന്നതിന് ഒരു ഉറപ്പും ഇല്ല.

മൂന്ന് മാസം മുൻപ് വരെ നമ്മുടെ ഓരോ പുലരിയും പ്രതീക്ഷാ നിർഭരമായിരുന്നു.

ഇന്ന് ഓരോ പുലരിയും ഭീതിജനകമായി മാറിയിരിക്കുന്നു..

എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കാം..
വരും നാളുകളിൽ ആരും തന്നെ വൈറസ് മൂലം മരിക്കാതിരിക്കട്ടേ..🙏

രമേഷ് ബാബു.

By ivayana