രചന : പട്ടം ശ്രീദേവിനായർ*

മയിലാഞ്ചിയും….
മാതളവും……
പിന്നെ
മലയാള മനസ്സിന്റെ..
മാമ്പഴവും……,,!
മായാതെ കാലങ്ങളായുണരും.,
ഒരു വിഷു പ്പക്ഷിയെ
കണ്ടുണരാൻ…..!
ബാല്യകൗമാര
സ്വപ്നങ്ങളിൽ
ഒരു വിഷുപ്പക്ഷി യായ്
ഞാൻ ഉണരുമ്പോൾ….
ഒരുകുല….
കൊന്നപ്പൂവിനെ
മോഹിച്ചകാലങ്ങൾ…..
ഇന്ന് കൈനീട്ടത്തിന്..
സ്മരണകളായ്….!
ഒരു തുളസി ക്കതിർ..
കൊണ്ടെന്റെ മോഹത്തിന്
പടിവാതിലിൽ ഞാൻഇന്ന് കാത്തുനിൽക്കാം!

ശ്രീദേവിനായർ

By ivayana