മൻസൂർ നൈന*

ഇന്ത്യയുടെ ചരിത്ര താളുകളിലേക്ക് പ്രൊഫ. ഡോ . കെ.എസ്. മാത്യു നൽകിയ സംഭാവനകൾ വിസ്മരിക്കാവതല്ല . ചരിത്ര താളുകളിൽ നിന്ന് ഇദ്ദേഹത്തെ നമുക്ക് മായ്ച്ചു കളയാനുമാവില്ല …..
മതം – രാഷ്ട്രീയം – മറ്റു താൽപ്പര്യങ്ങളെല്ലാം ചരിത്ര രചനയിൽ കടന്നു വരികയും ചരിത്രത്തെ വികലമാക്കുകയും ചെയ്യുന്ന ഇക്കാലത്ത് . ചരിത്രത്തെ സത്യസന്ധമായി സമീപിക്കുകയും അതിനെ നിഷ്പക്ഷമായി വിലയിരുത്തുകയും വക്രതയില്ലാതെ അത് രേഖപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ലോക ശ്രദ്ധയാകർഷിച്ച മലയാളിയായ ,
മരിടൈം ഇൻഡൊ – പോർച്ചുഗീസ് ഹിസ്റ്ററി സ്പഷ്യലിസ്റ്റ് പ്രൊഫ. ഡോ. കെ.എസ്. മാത്യു എന്ന ഈ ചരിത്രകാരനെ അഭിനന്ദിക്കാതെ വയ്യ .

ചില ചരിത്രാന്വേഷണങ്ങളുമായാണ് ഈയുള്ളവനും ഒപ്പം സഹോദരി ഭർത്താവ് അഷറഫ് നൈനയും , ബന്ധുവും കൊച്ചി നൈനാ അസോസിയേഷൻ പ്രസിഡന്റുമായ ബഷീർ നൈനയും , സഹോദരൻ ഫിർദൗസ് നൈനയും മാത്യു സാറിന് അരികിലെത്തുന്നത് . ഹൃദ്യമായി ഞങ്ങളെ സ്വീകരിച്ചിരുത്തിയ ശേഷം ചർച്ചകളിലേക്ക് കടന്നു . വലിയൊരു പാണ്ഡിത്യത്തിനുടമ പക്ഷെ സാധാരണക്കാരായ ഞങ്ങളോട് അറിവുകൾ പങ്ക് വെക്കുന്നതിൽ അദ്ദേഹം ഒട്ടും തന്നെ വിമുഖത കാട്ടിയില്ല .

ഉള്ളും – പുറവും വലിയൊരു ഗ്രന്ഥശാല തന്നെയാണ് . അങ്ങനെ പറയാൻ കാരണം . അദ്ദേഹം ആർജ്ജിച്ചെടുത്ത അറിവുകളും ഒപ്പം അദ്ദേഹത്തിന്റെ വീട്ടിൽ ഒരുക്കിയിട്ടുള്ള ലൈബ്രറിയും നമ്മെ വിസ്മയിപ്പിക്കും . അറിയില്ലാത്ത ഒന്നിനെ ഒരു മടിയും കൂടാതെ അറിയില്ല എന്ന് തന്നെ തുറന്നു പറയും . അവിടെ തന്റെതായ അഭിപ്രായങ്ങൾ ഒന്നും തന്നെ അദ്ദേഹം പറയില്ല . അല്ലായെങ്കിൽ അന്വേഷിച്ചു കണ്ടെത്തി പിന്നെ പറയാം എന്നും ……
വിശാലമായ തന്റെ ഗ്രന്ഥശാല പോലെ തന്നെ അറിവും , വിശാലമായ മനസ്സുമുള്ള പ്രൊഫ. ഡോ. കെ.എസ് . മാത്യു 1939 -ൽ സ്ക്കറിയ – മറിയം ദമ്പതികളുടെ ഏഴാമത്തെ മകനായി കോട്ടയം ജില്ലയിലെ കുറുമല്ലൂരിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു .

പ്രാഥമിക വിദ്യഭ്യാസവും , അപ്പർ പ്രൈമറിയും കൊത്തനല്ലൂരിൽ ഒരു സാധാരണ സ്ക്കൂളിൽ മലയാളം മീഡിയത്തിൽ . ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അതിരമ്പുഴയിൽ നിന്നും . പാലയിൽ നിന്നും ഭാഷാപഠനവും , ആലുവയിൽ നിന്നും ഫിലോസഫിയും , തിയോളജിയും ….
റോമിൽ നിന്നാണ് ഡിഗ്രി കരസ്ഥമാക്കുന്നത് , പൂനാ യൂണിവേർസിറ്റിയിൽ നിന്നും M.A. യും , ഡൽഹിയിലെ JNU
( ജവഹർലാൽ നെഹ്രു യൂണിവേർസിറ്റി ) വിൽ നിന്നും ഡോ. ചമ്പക ലക്ഷ്മി , . കെ.എൻ. പണിക്കർ എന്നിവരുടെ ഗൈഡൻസിൽ M.phil (history)
ഗവേഷണ ബിരുദവും .
JNU വിൽ നിന്ന് തന്നെ ഡോ. സബ്യാസാചി ഭട്ടാചാര്യയുടെയും ഡോ. കെ.എൻ. പണിക്കരുടെയും ഗൈഡൻസിൽ ഇൻഡോ – പോർച്ചുഗീസ് ചരിത്രത്തിൽ Phd യും . JNU – വിൽ നിന്ന് പോർച്ചുഗീസ് ഭാഷയിൽ ഡിപ്ലോമയും നേടി ….

ആദ്യമായി ചരിത്ര വിഭാഗം ലക്ചറർ ( അസിസ്റ്റന്റ് പ്രൊഫസർ ) ആയി ജോലിയിൽ പ്രവേശിക്കുന്നത് ഗുജറാത്തിലെ ബറോഡ M.S. യൂണിവേഴ്സിറ്റിയിലാണ് പിന്നീട് പ്രമോഷനിലൂടെ റീഡറുമായി ( അസോസിയേറ്റ് പ്രൊഫസർ ) , Central University of Hyderabad -ൽ മൂന്ന് വർഷക്കാലം പ്രൊഫസറും , ചരിത്ര വിഭാഗം തലവനുമായിരുന്നു , പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 17 വർഷത്തോളം പ്രൊഫസറും ചരിത്ര വിഭാഗത്തിന്റെ സ്ഥാപക തലവനായിരുന്നു , അമേരിക്കയില Wisconsin University , കാനഡയിലെ Ottawa University , ജർമ്മനിയിലെ Heidelberg University , ഫ്രാൻസിലെ Bordeaux University , പാരീസിലെ Maison de Sciences de I Homme എന്നിവിടങ്ങളിൽ വിസിറ്റിങ്ങ് പ്രൊഫസറായും , നമ്മുടെ കാലിക്കറ്റ് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രെഫസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട് ..പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ പ്രൊഫസറായിരിക്കെയാണ് വിരമിക്കുന്നത് .

കേന്ദ്ര സർക്കാരിന്റെ
Indian council of historical research , Ministry of human resources development -ൽ മെമ്പറായി നോമിനേറ്റ് ചെയ്യപ്പെട്ടു , പോർച്ചുഗൽ സർക്കാരിന്റെ Academia de Marinha യുടെ അസോസിയേറ്റ് ഫെലൊ ആയി തെരഞ്ഞെടുക്കപ്പെട്ടു . പോർച്ചുഗലിന്റെ Maritime History യുടെ പഠനങ്ങൾക്കായി ഇദ്ദേഹം നൽകിയ സംഭാവനകളെ മുൻനിർത്തിയാണിത് . പോർച്ചുഗീസിൽ ഗവേഷണ പഠനങ്ങൾക്കായി രണ്ടു വർഷത്തെ ഫീൽഡ് വർക്കും നടത്തി .

കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന Mausam പ്രൊജക്ടിനായി ‘Mansoon Battered Port City Kochi ‘ എന്ന പേരിൽ തുറമുഖ നഗരമായ കൊച്ചിക്കായി 2019 നവംമ്പറിൽ ഒരു ഡാറ്റാബേസ് തയ്യാറാക്കി . കേരളത്തിലെ തീരദേശ പ്രദേശങ്ങളിലെ സൈറ്റുകൾക്കായി ഡാറ്റാബേസ് തയ്യാറാക്കുന്നതിന് കേരളത്തിലെ ഡൊമെയ്ൻ വിദഗ്ദരുടെ സംഘടന ഇദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് 2021 മാർച്ച് – ഏപ്രിൽ മാസങ്ങളിലായി ഇത് പുരോഗമിക്കുന്നു .
പോർച്ചുഗൽ , സ്പയിൻ , ജർമ്മനി , ഇറ്റലി , ഫ്രാൻസ് , എന്നീ രാജ്യങ്ങളിലെ ആർക്കെവികളിലും , ലൈബ്രറികളിലും വർക്ക് ചെയ്യുന്നതിനായി പോർച്ചുഗലിലെ ഗുൽബെൻകിയൻ ഫൗണ്ടേഷന്റെ ഇന്റർനാഷണൽ സർവ്വീസിൽ നിന്നും ഫെലോഷിപ്പ് ലഭിച്ചു.
വിദേശത്തും ഇന്ത്യയിലുമായി ഏൽപ്പിക്കപ്പെട്ട നിരവധി സ്ഥാനമാനങ്ങളിൽ ചുമതലയേറ്റു ….

Life Member of Indian History Congress

Executive Committee Member of Indian History Congress

Life Member of South Indian History Congress

Life Member of Andhra History Congress

Life Member of Centre for Deccan Studies.

Life Member in Numismatic Society of India, Banares.

Member in International Committee for Indo-Portuguese History.

Member of the Society for Indo-German History, Augsburg, West Germany.

Member of the UGC Consultative Group for Canadian Studies in India.

Member of the Grants-in-Aid Committee of the National Archives of India (nominated by the Ministry of Human Resource Development).

Nominated to the panel of History and Archaeology of the University Grants commission (two terms).

Life membership in the Indian Association for Canadian Studies.

Life member of the Maritime History Society, Bombay.

Life member of The Historical Society of Pondicherry.

Member of the International Committee for the Celebration of the 500 Anniversary of the Discovery of Sea-Route to India.

Nominated by the Ministry of Human Resources Development as Member of Indian Council of Historical Research, New Delhi, from March 2002 for three years.

Academic Associate of the Academia de Marinha, Lisboa, 2005
സ്വദേശത്തും – വിദേശത്തുമായി നിരവധി പുരസ്ക്കാരങ്ങളും , അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി ……

Post-Doctoral Fellowship from I.C.H.R. (1979).

Post-Doctoral Research Fellowship from International Service of the Gulbenkian Foundation, Lisbon (1979, 1983 and 1985).

Fellowship from CIES, U.S.A. to work in Wisconsin University, Madison from September to December 1989.

Faculty Enrichment Fellowship from Shastri Indo-Canadian Institute, Calgary, Canada (May-June 1990).

Research fellowship from the International Service of the Gulbenkian Foundation, Portugal to work in Portugal, Rome and West Germany (summer 1992).

Award of fellowship under the Indo-French Cultural Exchange Programme, 1992-93.

Award of UGC National Fellowship for Eminent Professors in history 1993-1995 (two years).

Short-term research fellowship from Fundação Oriente, Lisbon to work on the Influence of Portuguese Shipbuilding and Navigation in the Sixteenth Century India, May-July 1997.

Award of Emeritus Fellowship of the UGC (2005-2007) for two years) to work on Indian Shipbuilding, Navigation and the Portuguese Maritime Activities in India during the Sixteenth century”

Award of Senior Research Fellowship of ICHR (August 2007 to August 2009, ICHR. F.4-404/2001/SRF/Unit III, Dated July 2007 to work on “Shipbuilding and Navigation on the Western Coast of India with special
Reference to the Malabar coast during the sixteenth and seventeenth Centuries”

Elected as Associate Member (Academic) of the Academia da Marinha), Portuguese Naval
Academy 2005

Elected as General President of South Indian History Congress for 2006-207

Award of the Senior Academic Fellowship of ICHR: November 2010 -30 Nov. 2012 ,ICHR. F.No.6-156/2010/SAF/Unit III dated 22-10-2010) to work on “Economy and Society in Malabar and the Portuguese(1500-1663)
വിദേശത്തും – സ്വദേശത്തുമായി നിരവധി ചരിത്ര സെമിനാറുകളിൽ ഇദ്ദേഹം ക്ഷണിതാവായിരുന്നു . Portugal, Germany, Denmark, Belgium , Australia, Honkong , എന്നീ രാജ്യങ്ങളിൽ വെച്ചു നടന്ന അന്താരാഷ്ട്ര സെമിനാറുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . കൂടാതെ കാനഡയിലും , ഫ്രാൻസിലും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലും നിരവധി അന്താരാഷ്ട്ര സെമിനാറുകൾ സംഘടിപ്പിച്ചു .
Portugal , Spain , Germany, U.K. , Italy , Belgium , France, Austria, Netherlands , Norway, United States, Canada, Hong Kong, Macao and Hungary. തുടങ്ങിയ വിദേശ രാജ്യങ്ങളിലും , ഇന്ത്യയിലും ഗവേഷണ പഠനങ്ങളിൽ ഏർപ്പെട്ടു .
ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കിയ ഗവേഷണ പഠനങ്ങൾ നിരവധിയാണ് …..
* “Portuguese Trade with India 1530-1600” sponsored by UGC 1980 at M.S. University Baroda.

“Portuguese in Gujarat and Maharashtra 1500-1707” sponsored by Indian Council of Historical Research, M.S. University, Baroda, New Delhi.

“Compilation of a source book for the History of Gujarat Sultanate 1500-1573”, sponsored by U.G.C., completed and published as a book in 1985.

“Portuguese and the Pre-Mughal Gujarat 1500-1573: A Study of Political, Social and Economic History based on Portuguese Sources”, sponsored UGC. Completed and report submitted.

“Collection of Indigenous Sources for the study of Society and Economy of India in the 18th Century”, sponsored by the Indian Council of Historical Research, New Delhi, Completed and report submitted.

“Pondicherry through Ages – A Study of Society and Economy”, sponsored by the Government of Pondicherry. Completed and report submitted.

“Educational Development in Pondicherry”, sponsored by National Institute for Education, Planning and Administration (NIEPA), New Delhi., completed and report submitted
നിരവധി പേർ ഇദ്ദേഹത്തിന്റെ ഗൈഡൻസിൽ പി.എച്.ഡി. പൂർത്തിയാക്കി അവരിൽ പ്രമുഖരാണ് ……..

.Afzal Ahmad, “Portuguese Trade on the Western Coast of India in the Seventeenth Century (1600-1663)”, M.S. University of Baroda, 1984.

B. Krishnamurthy, “The French Trade with India (1664-1754)”, M.S. University of Baroda, 1984.

R.D. D’Silva, “Bassein Under the Portuguese 1534-1640: A Socio-Economic Study”, M.S.University of Baroda, 1985.

Annapoorna Shyam, “Social and Economic History of Gujarat in the Sixteenth Century: A Study Based Chiefly on Portuguese Sources”, M.S. University of Baroda, 1988.

S. Babu, “Sea-Borne Trade of India and the English East India Company (1600-1657)”, Pondicherry University, 1990.

S. Jeyaseela Stephen, “Pre-Industrial Coromandel: A Study of Polity, Economy and Society (A.D. 1500-1600)”, Pondicherry University, 1992.

Aleyamma Mathew, “Economy and Society in Medieval Malabar (A.D.1500-1600)”, Pondicherry University, 1992.

R. Uma Bala, “The Society and Economy of Goa in the Sixteenth Century”, Pondicherry University, 1994.

M. Manickam, “Trade and Commerce in Pondicherry (A.D.1701-1793)”, Pondicherry University, 1995.

Mary A. alias Georgia, “Society and Economy of the French Colonies with Special Reference to Pondicherry in the Seventeenth and Eighteenth Centuries (A.D.1674-1754)”, Pondicherry University, 1996.

J.C. Coelho, “Indian Luxuries and Europeans 1600-1800: A Study of International Trade of India with Special Reference to the Dutch”, Pondicherry University, 1997.

Pius M.C. (Malekandathil), “Portuguese Cochin and the Maritime Trade of India; 1500-1663”, 1998.

Mrs. C.Premavalli, “Education in French Pondicherry (1674-1954)” 2001

James John, “The Portuguese and the Socio-Cultural Changes in Malabar 1498-1663”
2004

C.C.Joseph, “Shipbuilding and Navigation on the Western coast of India and the
Portuguese”, Pondicherry, 2004.

Dr. C.J.Davees, Literature as a Source of History: A Case Study on Luis Vaz de Camoes’s os Lusiadas, Pondicherry, 2007

Joshy Mathew “Agrarian Migration in Wayanadu. A socio –Historical study”, Kannur
University, , 2009

K.Lourdusamy “St.Angelo and Bekel Fortresses .A Comparative study” Kannur
University, 2010

Jobi John (Poovathinkal), “Portuguese in Cannanore-(16th and 17th centuries)- A Socio-
Economic Study”. 2011. (Kannur University)
പോർച്ചുഗീസ് , സ്പാനിഷ് , ജർമ്മൻ ഭാഷകൾ അനായസേന കൈകാര്യം ചെയ്യുന്ന പോർച്ചുഗീസ് അടക്കം ചില രാജ്യങ്ങളുടെ പുരാതന ചരിത്ര രേഖകൾ കൈവശമുള്ള , ഇരുപത്തി എട്ടിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള , മരിടൈം ഇൻഡൊ – പോർച്ചുഗീസ് ഹിസ്റ്ററി സ്പെഷ്യലിസ്റ്റായ
പ്രൊഫ . ഡോ . കെ. എസ്. മാത്യു എന്ന ഇന്ത്യക്ക് തന്നെ അഭിമാനമായ ഈ ചരിത്രകാരനെ മലയാളികൾ അറിയാതെ പോയൊ …
തീർച്ചയായും ഈ ചരിത്രകാരനെ മലയാളികൾ അറിയാതെ പോകരുത് പ്രത്യേകിച്ചും പുതു തലമുറ ഇദ്ദേഹത്തെ അറിയേണ്ടതുണ്ട് . പ്രായം പഠനങ്ങൾക്കും , സേവനങ്ങൾക്കും ഒരിക്കലും തടസ്സമല്ല എന്ന് ഈ 82 വയസ്സിലും അദ്ദേഹം തന്റെ ജീവിതം മാതൃകയാക്കുന്നു . ഇപ്പോഴും ഈ പ്രായത്തിലും പഠനങ്ങൾക്കായും , മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിനായും ഊർജ്ജസ്വലനായി തന്റെ ജീവിതം ഒഴിഞ്ഞു വെച്ചിരിക്കുന്നു .
എനിക്ക് അഭിമാനമുണ്ട് … ഞാൻ രചിച്ച ‘ നൈനാ ചരിത്രം നൂറ്റാണ്ടുകളിലൂടെ ‘ എന്ന ചരിത്ര പഠന പുസ്തകത്തിനായും ,

‘ഫോർട്ടു കൊച്ചിയും – മട്ടാഞ്ചേരിയും ചരിത്രമുറങ്ങാത്ത ഇരട്ട നഗരങ്ങൾ ‘ എന്ന എന്റെ പുസ്തകത്തിനായും പഠനാർഹമായ പേജുകൾ എഴുതി എന്റെ പഠനങ്ങളെയും , പുസ്തകങ്ങളെയും ധന്യമാക്കിയ ഇൻഡൊ – പോർച്ചുഗീസ് ഹിസ്റ്ററി സ്പഷ്യലിസ്റ്റായ കെ.എസ്. മാത്യു സാറിനോട് എങ്ങനെയാണ് ഞാൻ നന്ദി പറയേണ്ടത് …… മാത്രവുമല്ല 2020 ജനുവരി 21 – ന് കൊച്ചിയിലെ മട്ടാഞ്ചേരി ടൗൺ ഹാളിൽ വെച്ചു നടന്ന ‘ നൈനാ കുടുംബ സംഗമത്തിൽ ‘ ഹൈക്കോടതി ജസ്റ്റിസ് C.K. Abdul Raheem , Dr Kocha varma തമ്പുരാൻ ( USA ) , പാലസ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് Anujan Varma തമ്പുരാൻ , ഉത്തമപാളയം Hajee Karutha Rowther Howdia College Assistant professor Anas Babu T എന്നിവരോടൊപ്പം ഇന്ത്യയിലും , വിദേശ രാജ്യങ്ങളിലും നിരവധി തവണ ആദരിക്കപ്പെട്ടിട്ടുള്ള മരിടൈം ഇൻഡോ- പോർച്ചുഗീസ് ഹിസ്റ്ററി സ്പഷ്യലിസ്റ്റ് പ്രൊഫ . ഡോ. K.S. മാത്യു സാറിന്റെ വിശിഷ്ട സാന്നിദ്ധ്യവുമുണ്ടായിരുന്നു .
മരിടൈം ഇൻഡൊ – പോർച്ചുഗീസ് ഹിസ്റ്ററി സ്പെഷ്യലിസ്റ്റായ
പ്രൊഫ . ഡോ . കെ. എസ്. മാത്യു എന്ന ഇന്ത്യക്ക് തന്നെ അഭിമാനമായ മലയാളിയായ ഈ ചരിത്രകാരനെ കുറിച്ച് പറഞ്ഞാൽ ഒരു fb പേജിൽ ഒതുങ്ങുന്നതല്ല എന്നറിയാം ക്ഷമിക്കുമല്ലൊ ……….
സത്യസന്ധമായി , ഒരു വിഭാഗീയതയുമില്ലാതെ ചരിത്രത്തെ പറയാൻ കാണിക്കുന്ന ഈ നല്ല ഹൃദയത്തിനുടമയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു ……
ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ …….

Prasadvaram (Malayalam), Alwaye, 1966.

Iswaranum Darsanikarum (Malayalam) Co-authored, Alwaye, 1966.

Society in Medieval Malabar, Jaffe Jo Books, Kottayam, 1979.

Chronica do Reyno de Gusarate (Chronicle of Gujarat, a Portuguese manuscript of the Early Sixteenth Century edited jointly with Prof. S.C. Misra), Baroda, 1981.

Portuguese Trade with India in the Sixteenth Century, Manohar Books, New Delhi, 1983.

Portuguese and the History of the Sultanate of Gujarat, Mittal Publications, New Delhi, 1985.

Studies in Maritime History, (edited) Pondicherry, 1990.

Emergence of Cochin in the Pre-Industrial Era (A Study of Portuguese Cochin), Pondicherry, 1990.

Mariners, Merchants and Oceans: Studies in Maritime History, (edited.) Manohar Book Service, New Delhi, 1995.

Indian Ocean and Cultural Interaction A.D. 1400-1800, (edited) Pondicherry, 1996.

Ship-building and Navigation in the Indian Ocean Region A.D 1400-1800, Munshiram Manoharlal, New Delhi, 1997. 12. Indo-Portuguese Trade and the Fuggers of Germany, Manohar Book Service, New Delhi, 1997.

Canada: Its Region and People, Michael D. Behiels and KS. Mathew, eds., Munshiram Manoharlal Publishers Pvt. Ltd., New Delhi, 1998.

Indo-French Relations, edited jointly with S. Jeyaseela Stephen, ICHR Monograph Series 2, Pragati Publications, Delhi, 1999.

French in India and Indian Nationalism (1700-1963 A.D.), 2 vols., New Delhi, 1999.

The Portuguese and the Socio-Cultural Changes in India, 1500-1800, jointly edited with Dr. Teotonio R. de Souza and Dr. Pius Malekandathil, Pondicherry, 2001.

Medieval and Modern Deccan: Felicitation volume in honour of Professor A.R. Kulkarni, jointly edited with Professor Aninurdha Ray and M.A. Nayeem, New Delhi, 2002.

Maritime Malabar and the Europeans (1500-1962) Delhi, Hope India Publication/Greenwich Millennium, 2003. 19.Migration in South India, edited jointly with Mahavir Singh and Joy Varkey, Delhi, Shipra Publications,2005

Winds of Spices, jointly edited with Joy Varkey, Tellicherry,2006

Indian Constitution, Minorities and Education in Keräla, edited jointly with Dr. T.K.Sebastian, Tellicherry, 2009

Kerala and the Spice Routes, Trivandrum, Stark World Publishing PVT.Ltd.2014

Imperial Rome, Indian Ocean Regions and Muziris – New Perspectives on Maritime Trade, (ed) Delhi, Manohar Books, 2015

Maritime Trade of the Malabar Coast and the Portuguese in the Sixteenth Century, Delhi, Manohar Books, 2016

In the Service of the Church and the State- Reminiscences at Random, Kanjirapally, 2016

Education in Colonial and Post-Colonial Malabar (1920-2006) Jointly with Dr. Joshi Mathew, New Delhi, Gyan Publications, 2016

Mar Abraham, the Archbishop of St.Thomas Christians in Malabar (1508-1597), (Ed) Kottayam, Jet Publication,2016

Shipbuilding, Navigation and the Portuguese in Pre-modern India, Delhi, Manohar Books, 2017

St. Thomas and India: Recent Research, jointly edited with C.C. Joseph and Antony Bunglowparambil, Minneapolis(USA), 2020

  1. The Portuguese Presence in India: Malabar and Goa, jointly with Poulami Aich Mukerjee, New Delhi, Manohar, 2021 b) Edited Four volumes of the Pondicherry University Journal of Social Sciences and Humanities
    മൻസൂർ നൈന

By ivayana