കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രശ്‌നം റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ ക്ഷാമമാണ്. കോവിഡ് 19 രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് ആണ് റെംഡെസിവിർ. 

മരുന്നിന്റെ ക്ഷാമം രൂക്ഷമായാതോടെ ഇന്ത്യയിൽ റെംഡെസിവിർ നിർമ്മിക്കുന്ന ഏഴ് കമ്പനികൾ മരുന്നിന്റെ ഉത്പാദനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. അത് കൂടാതെ ഇന്ത്യ ഗവർന്മെന്റ് മരുന്ന് കയറ്റി അയക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മാസം ഏകദേശം 38.8 ലക്ഷം റെംഡെസിവിർ മരുന്നുകളാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം ഇരട്ടിയാക്കാൻ ഏകദേശം ഒരു മാസത്തെ സമയമെങ്കിലും ഏറ്റവും കുറഞ്ഞത് വേണം. 

എന്നാൽ ലോകാരോഗ്യ സംഘടന (WHO) നടത്തിയ പഠനത്തിൽ ഈ മരുന്നിന് കോവിഡ് 19 രോഗബാധയുടെ ചികിത്‌സയ്ക്ക് കാര്യമായ മാറ്റമൊന്നും വരുത്താനില്ലെന്നാണ് കണ്ടെത്തിയത്. റെംഡെസിവിർ ഡ്രഗ് വൈറസ് ശരീരത്തിൽ വിഘടിക്കുന്നതിൽ നിന്ന് പ്രതിരോധിക്കും. 2009 ൽ കാലിഫോർണിയയിലെ ഗിലെഡ് സയൻസസ് ആണ് ഹെപ്പറ്റൈറ്റിസ് സി പ്രതിരോധിക്കാനായി ഈ ഡ്രഗ് നിർമ്മിച്ചത്.ശരീരത്തിലുള്ള ആർഎൻഎ പോളിമെറേസ് ഉപയോഗിക്കുകയും വൈറസിൻറെ ആർഎൻഎ വിഘടിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.  കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന രോഗികളിൽ മാത്രമാണ് റെംഡെസിവിർ ഇൻജെക്ഷൻ എടുക്കേണ്ട ആവശ്യമുള്ളൂ.

ഉപയോഗിക്കുന്നവരിൽ കരൾ രോഗമുണ്ടാകാനും, അല്ലർജി, രക്തസമ്മർദ്ദം, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയാനും, ശ്വാസം മുട്ടും , പനിയും, ക്ഷീണവും, വിറയലും ഒക്കെ ഉണ്ടാകാറുണ്ട്.

By ivayana