രചന : റെജികുമാർ ചോറ്റാനിക്കര*

നിലാകമ്പളം പുതച്ചുറങ്ങുന്ന ഭൂമി
നിളയുടെ താരാട്ടിൽ മതിമറന്നൂ
നീരദനയനങ്ങൾ നിറപുഞ്ചിരിയുമായ്
നീലാകാശത്തു നിറഞ്ഞു നിന്നൂ..
നിഴലുകളെങ്ങും ചലിച്ചിടുന്നൂ !
മുഴങ്ങുന്നു മുരളീനാദങ്ങൾ ചുറ്റിലും
മൂവന്തിനേരത്തോ ലയമധുരം..
ഉണരും പുലരിയിൽ ഉന്മാദം തീർക്കും
ഉറവകളായുണർത്തു പാട്ടുകൾ..
ഒരു പുതുപുലരി തൻ തുടിതാളം..
ശീതളമധുമയ പല്ലവിയുതിരുന്ന
ശീലുകൾ നടമാടും സന്ധ്യകളിൽ
സുരഭിലമായിരം വർണ്ണങ്ങൾ ചേരും
സുഖകരമീയനുഭൂതികൾ വരമായ്
പകരും മനങ്ങളിൽ സുകൃതമെന്നും !

റെജികുമാർ ചോറ്റാനിക്കര

By ivayana