കഥാരചന : ആൻറണി ഫിലിപ്പോസ് *

നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ കഴിഞ്ഞു ക്യാമ്പിൽ ഇരിക്കുകയാണ്. മനസിൽ ഒരു പാട് നാളായി കൊണ്ട് നടന്ന വിഷയം നാടകരൂപത്തിൽ എഴുതിയതിന്റെ റിഹേഴ്സൽ ഭംഗിയായി കഴിഞ്ഞു.അത് കൊണ്ട് ഡേവിസ് സംതൃപ്തനായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്അത്അവളുടെ കോളായിരുന്നു.
എലീനയുടെ…..

അമേരിക്കയിലെ ഒരു ഹോസ്പിറ്റലിൽ ഡോക്ടറാണ്
അവൾ
എന്നെയൊന്ന് കാണണം എന്നാണ് പറഞ്ഞത്.
മറ്റൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
കുട്ടിക്കാലം മുതൽ എന്റെ കളിക്കൂട്ടുകാരി,
അവളായിരുന്നു…..

അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നാണ് വിളിച്ചത്…
അടുത്ത് തന്നെ അവൾ തന്നെ കാണാൻ എത്തുന്നു….. എന്തായിരിക്കും കാരണം
കുറച്ചു സമയം? ആലോചനാമഗ്നനായി ഇരുന്ന് പോയി.
കോളേജിൽ പഠിക്കുന്ന സമയത്താണ് എലീനയെ ഞാൻ സ്നേഹിക്കുന്നൂന്ന് അറിയുന്നത്.
ഞാനും എലീനയും കോളേജിലേക്ക് ഒരു ബസിലാണ് പോയിക്കൊണ്ടിരുന്നത്.
എലീനയുടെ വീട് ഞാൻ താമസിക്കുന്ന വീടിന്റെ കുറച്ചു ദുരെയാണ്
അവിടെ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തണമെങ്കിൽ ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ വരണം.

എലീന കോളേജിലേക്ക് വരുന്നതും കാത്ത് ഞാൻ വീട്ടിൽ ഒരുങ്ങി നിൽക്കും.
എലീന അവളുടെ വീട്ടിൽ നിന്നും ഇറങ്ങി ഞങ്ങളുടെ വീടിന്റെ മുന്നിലെത്തുമ്പോൾ ഞാൻ തിരക്കിട്ട് റോഡിലേക്ക് ഇറങ്ങും.പിന്നെ രണ്ടു പേരും കൂടിയാണ് അഞ്ച് മിനിറ്റ് നടന്നാൽ ബസ്സ്റ്റാന്റിൽ എത്തും.
ഒരു ദിവസം രണ്ടു പേരും കൂടി നടക്കുന്നതിനിടയിൽ, ഒരു ശലഭം വഴിയിൽ ഒരു ചിറക് തകർന്നു കിടക്കുന്നത് കണ്ടു. എലീനയാണ് ആദ്യം കണ്ടത്,
അവൾ ഓടിച്ചെന്ന് ആ ശലഭത്തിനെ എടുത്തു അരുമയോടെ അതിന്റെ ചിറകുകളിൽ തലോടിക്കൊണ്ടിരുന്നു.കുറേ സമയം കഴിഞ്ഞു,

ആകാംക്ഷയോട് ഞാൻ നോക്കുമ്പോൾ ആ ശലഭം പറന്ന് മുകളിലേക്കൂർന്ന് പോയി. പെട്ടെന്ന് ഞങ്ങൾ നോക്കിക്കൊണ്ട് നിൽക്കുമ്പോൾ മറ്റൊരു ശലഭം പറന്ന് വന്ന് അതിനോടൊപ്പം ചേർന്ന് പറന്നു പോയി.സംഭവം എങ്ങനെയോ ക്ലാസിൽ മുഴുവനറിഞ്ഞു.
അന്ന് മുതൽ അവൾ അവളുടെ കൂട്ടുകാരികളുടെ ഇടയിൽ ഒരു വലിയ ഹീറോയെപ്പോലായി. ഒരു ജീവിയോട് കണിച്ച സഹാനുഭൂതി….

ആ ഹീറോയിസത്തിന് ഒരു പങ്ക് എനിക്ക് കൂടി അവകാശപ്പെട്ടതാണെല്ലോ
കാരണം ഞാനും കൂടി അവളുടെ കൂടെ ഉണ്ടായിരുന്നെല്ലോ.അത് കൊണ്ട് ഞാൻ അല്പം ഗമയിൽ തന്നെ നടന്നു. അങ്ങനെയിരിക്കുമ്പോൾ കോളേജ് ക്യാമ്പസിൽ അടക്കിപ്പിടിച്ച് ചില സംസാരങ്ങൾ പരക്കുന്നത് അറിയുന്നത് എലീന രക്ഷപെടുത്തിയ ശലഭങ്ങൾ പ്രണയിനികളായിരുന്നെന്നും അതിനെ രക്ഷപെടുത്തിയവർ തമ്മിൽ പ്രണയിക്കുമെന്നും അങ്ങനെയാണ് നടക്കേണ്ടതെന്നുമൊക്കെ അഭ്യൂഹങ്ങൾ
കോളേജ് ക്യാമ്പസിൽ പടരുന്നതായി അറിയുന്നത്.

അന്ന് മുതൽ എലീനയെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
നടപ്പിലും എടുപ്പിലും നോക്കിലും വാക്കിലും എല്ലാം ഞാൻ ശ്രദ്ധിച്ചു അവൾക്ക് എന്നോട് അങ്ങനെയൊരു പ്രശ്നം ഉള്ളതായി തോന്നിയില്ല.
തുടർന്നങ്ങോട്ടുള്ള കുറെ ദിവസങ്ങൾ അതിനുള്ള നിരീക്ഷണത്തിന് മാത്രമായി മാറ്റിവച്ചു.
അവളുടെ ഭാഗത്തുനിന്നും ഒരു അനക്കവും ഉണ്ടാകുന്നില്ല
ഞാൻ ആകെ കൺഫ്യൂഷനിലായി
ഞാനെന്റെ കൂട്ടുകാർക്കിടയിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
അതിലോരുവൻ പറഞ്ഞു എന്റെ അച്ഛന് ചില മന്ത്രങ്ങൾ അറിയാം അച്ഛന് നിന്നെ സഹായിക്കാൻ കഴിയുമായിരിക്കും.

സുഹൃത്തിന്റെ നിർദേശം ഒരിക്കലും തനിക്ക്അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. കാരണം ഞാൻ കോളേജിൽ ഒരു തികഞ്ഞ കമ്യൂണിസ്ററ്കാരനായി പേരെടുത്തിരുന്നു.പിന്നെന്തുചെയ്യും
എലീനയോട് നേരിട്ട് ചോദിക്കാം എന്ന് തീരുമാനിച്ചു.
വൈകുന്നേരം ക്ലാസ് വിട്ടു വീട്ടിലേക്ക് വരാറുള്ള വഴിയിൽ വെച്ച് ചോദിക്കാം,എന്നാണ് ആദ്യം കരുതിയത്.

വൈകുന്നേരം ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ എലീനയുടെ അടുത്തുള്ള വീട്ടിലെ ഒരു സ്ത്രീയും കുഞ്ഞും അവരുടെ കൂട്ടത്തിൽ കൂടിയതു കാരണം ചോദിക്കാം എന്ന് മനസ്സിൽ കരുതി നടന്നത് അന്ന് ചോദിക്കാൻ കഴിഞ്ഞില്ല.
പിറ്റേന്ന് ശനിയാഴ്ചയായതുകൊണ്ട്
കോളേജ് അവധിയായിരുന്നതുകൊണ്ട് അന്നും ചോദ്യം നടന്നില്ല എങ്കിലും എലീനയുടെ വീട്ടിനടുത്തുകൂടി ഒന്ന് രണ്ടു പ്രാവശ്യം കറങ്ങി

എന്നാൽ എലീനയെ അവിടെയെങ്ങും കണ്ടില്ല.പ്രണയം തലക്ക് പിടിച്ചു കഴിഞ്ഞാൾ ആണുങ്ങൾ എന്തൊക്കെ ചെയ്യും ആവോ!!
പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ പള്ളിയിൽ വരുമ്പോൾ ചോദിക്കാം എന്ന് തീരുമാനിച്ചു.രാവിലെ മുതൽ തന്റെ വീടിന്റെ മുറ്റത്ത് നിന്ന് പള്ളിയിൽ പോകുന്നവരുടെ കൂട്ടത്തിൽ എലീനയുണ്ടോ എന്ന് നോക്കി.ഇല്ല എലീന പള്ളിയിലും വന്നില്ല .ആകെ ഒരു തരം ദേഷ്യവും സങ്കടവും കൂടിക്കലർന്ന ഒരു വികാരം മനസ്സിൽ ഉരുണ്ടു കൂടി.

പിറ്റേന്ന് രാവിലെ കിടക്കയിൽ നിന്നും എഴുന്നേറ്റപ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത വിധം പനിച്ചു. അമ്മ കൊണ്ട് വന്ന കട്ടൻ ചായയും കുടിച്ച് ഒന്ന് കൂടി പുതപ്പിനുള്ളിലേക്ക് ഊളിയിട്ടു. നാടകവും കഴിഞ്ഞ് പപ്പ വരുന്നത് വരെ പുതപ്പിനടിയിൽ തുടർന്നു..
പപ്പ വന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞു കാണും
അമ്മ ചെന്ന് പപ്പായോട് പറഞ്ഞു
” ഡേവീസ് ഇന്ന് കോളേജിൽ പോയില്ല”
“ഇല്ലേ”
“ങൂ..ഹും..

അവന് പനിയാണ്
ഞാനവന് കടും കപ്പിഇട്ട്കൊടുത്തു
നിങ്ങള് വന്നിട്ട് പനികുറഞ്ഞില്ലായെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്ന് കരുതിയിരിക്കുകയായിരുന്നു”.
“അതിനും ഞാൻ വരുന്നത് കാത്ത് നിൽക്കേണ്ടുന്ന കാര്യമുണ്ടോ?”
“ഹോസ്പിറ്റലിൽ നിനക്ക് ഓട്ടോയിൽ കൊണ്ടുപോകാമായിരുന്നില്ലേ?”
“ഞാൻ കരുതി”
“നിന്റെ ഒരു കരുത്”
നാടകം കഴിഞ്ഞ് വരുന്ന ദിവസങ്ങളിൽ പപ്പ കുറച്ചു കിടന്നുറങ്ങും ഇന്ന് ഉറക്കം നഷ്ടപ്പെട്ടതിന്റെയാണ് ഈ ദേഷ്യം.
പനി കുറഞ്ഞില്ല
അച്ഛൻ നാടകവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു മൂന്നു ദിവസം കൂടി പനിച്ചു കിടന്നു.

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു
പനി കഴിഞ്ഞു കോളേജിലേക്ക് പോകാൻ എന്ത് കൊണ്ടോ ഒരു ഉത്സാഹവും തോന്നിയില്ല.
അവളെ കാണുകയും അവളുടെ സാമീപ്യത്തിൽ കഴിയാമെന്നുമുള്ള ഒരുകോളേജിലേക്ക് തോന്നിയത്.ജീവിതം എലീനയുടെ ചുറ്റും നൃത്തം ചെയ്യുന്നു എപ്പോഴും എലീനയുടെ സാമീപ്യത്തിനായ മനസ് വല്ലാതെ കൊതിച്ചു കൊണ്ടിരുന്നു. പക്ഷേ അവൾ പിടിതരാതെ വഴുതി മാറിക്കൊണ്ടിരിക്കുന്നു.
വർഷാവസാനം പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നു ജയിച്ചു
അടുത്ത വർഷം ഡിഗ്രിക്കായി
എലീന ജയിച്ചു മെഡിക്കൽ എൻട്രൻസ് എഴുതി മെഡിസിന് അവൾ നഗരത്തിലെ കോളേജിൽ ചേർന്നു. അങ്ങനെ എലിനയും മായി കോളേജിലേക്കുള്ള കോളേജിലേക്കുള്ള പോക്കും അവസാനിപ്പിച്ചു.

പിന്നെ വല്ലപ്പോഴും അവധിക്ക് വരുമ്പോൾ കാണുമെന്നല്ലാതെ തന്റെ പ്രണയത്തെ കുറിച്ച് പറയാൻ ശ്രമിച്ചിട്ടുണ്ട്. അവൾ അപ്പോഴൊക്കെയും ഒഴിഞ്ഞു മാറിക്കൊണ്ടിരിന്നു.പെട്ടന്ന് എന്റെ ചിന്തകൾക്കിടയിലേക്ക് ആനി കടന്ന് വന്നതുകൊണ്ട് എലീന യെക്കുറിച്ചുള്ള ചിന്ത മനസ്സിൽ നിന്നും പോയി
“ദേ ആ രമേശൻ അവിടെ വന്നു നില്കുന്നു”
ഭാര്യ ആനിയാണ്.
റികേഴ്സൽ കഴിഞ്ഞ ചിറകൊടിഞ്ഞ പ്രണയശലഭങ്ങൾ എന്ന നാടകത്തിലെ മെയിൻ ആക്ട്രസിന്റെ ഭർത്താവാണ്. ആളൊരു വെള്ളമാണ്, കുടിക്കാൻ കയ്യിൽ പൈസ തീരുമ്പോൾ ചിലപ്പോൾ ഇങ്ങനെ വരാറുണ്ട്.നൂറും ഇരുനൂറുമൊക്കെ കൊടുക്കും.കടമായിട്ട് മതിയെന്നു രമേശൻ പറയാറുണ്ടെങ്കിലും ഒന്നും തിരിച്ചു കിട്ടാറില്ല.
“എടി നീ ആ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ഇരുന്നൂറ് രൂപ ഇങ്ങെടുക്കു.”
ആനി കൊണ്ടു വന്ന ഇരുന്നൂറ് രൂപ രമേശന്റെ കയ്യിൽ കൊടുത്തു
“എടാ നിന്റെ കുടി ഈയിടെയായി കുറച്ചു കൂടുന്നു.”
“ഏയ് ഇല്ല”
എന്ന് പറഞ്ഞു രമേശൻ കാശ് വാങ്ങി കൊണ്ട് പോയി .

“രമേശന്റെ ഭാര്യ നാടകത്തിൽ അഭിനയിക്കുന്നെങ്കിൽ അതിന്റെ കാശ് അവൾ വാങ്ങുന്നുണ്ടെല്ലോ പിന്നെ എന്തിനാണ് അയാൾ വരുമ്പോൾ കാശ് കൊടക്കുന്നത്?”
ഭാര്യയുടെ ന്യായമായ ചോദ്യം
അതിന് രണ്ടാണ് കാരണം സുനന്ദ നല്ല വണ്ണം അഭിനയിക്കും..
പിന്നെ ഈ വർഷത്തെ അവാർഡ് തന്റെ ചിറകൊടിഞ്ഞ പ്രണയശലഭങ്ങൾ എന്ന നാടകത്തിന് അവാർഡ് പ്രതീക്ഷിക്കുന്നു ,നല്ല നടിക്കുള്ള അവാർഡ് സുനന്ദക്ക് കിട്ടും.അതാണ് അവളുടെ അഭിനയം …
അത് കൊണ്ട് ഇത്തരത്തിലുള്ള ചിലവുകൾ ഒഴിവാക്കാൻ കഴിയില്ല.
മകൾ ഓടി അടുത്ത് വന്നു.
മോളെ വാരിയെടുത്ത് അകത്തേക്കു നടന്നു.

ഒരു ദിവസം അവൾ വന്നു ആനി മുറ്റത്തു നിന്ന് തുണി കഴുകിക്കൊണ്ടിരിക്കുമ്പോൾ ശ്രീമതിയെ ഒന്ന് സഹായിക്കാം എന്ന് തോന്നി അവളുടെ അടുത്തു നിന്ന് ഒരു തുണിയെടുത്ത് പിഴിഞ്ഞ് വിരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പടിക്കൽ ഒരു കാറ് വന്ന് നിന്നത് കാറിൽ നിന്നും എലീന ഇറങ്ങുന്നത് കണ്ട് ആദ്യമൊന്ന് അമ്പരന്നു.
“നീ ഇപ്പോഴും നല്ല ജോലിയിലാണെല്ലോട”എലീന പറഞ്ഞു..
“വെറുതേ ഇരുന്നപ്പോൾ ഇവളെയൊന്ന് സഹായിക്കാമെന്ന് കരുതി…”
“ഉം…ഉം.. എന്താ ഒരു സ്നേഹം”
“നീ വരൂ എലീന….”

തലയിൽ കെട്ടിയിരുന്ന തോർത്ത് എടുത്തു കുടഞ്ഞ് മുഖം ഒന്ന് അമർത്തി തുടച്ചു അവൻ എലീനയെ വീട്ടിനുള്ളിലേക്ക് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ ആനി മറച്ചു വെച്ചില്ല അവൾക്ക് എലീന പരിചയപ്പെടുത്തി.
അകത്തു മുറിയിൽ സോഫയിലിരുന്ന് ചായ കുടിക്കുന്നതിനിടയിൽ എലീന അവനെ ശ്രദ്ധിച്ചു
അവനും അവളെ ശ്രദ്ധിക്കുകയായിരുന്നു.
എത്ര വർഷങ്ങളാണ് കടന്ന് പോയത്. അവൾക്ക് കുറച്ചു വണ്ണം വച്ചിട്ടുണ്ട് മുഖത്തിന് ഒരു മാറ്റവുമില്ല.

“ഞാൻ നിന്നെ കാണുകയായിരുന്നു . എത്രനാളായി നിന്നെ കണ്ടിട്ട് തികച്ചും നീയൊരു കുടുംബനാഥനായിരിക്കുന്നു.”
അവൾ പറഞ്ഞു
മോൾ അപ്പോൾ സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നു . എലീന അവളെ കൈ കൊണ്ടു മെല്ലെ അരികിലേക്ക് വിളിച്ചു.
അവൾക്ക് ഒരു അപരിചിതത്വം തോന്നിയത് കൊണ്ടാവാം മോൾ പോയില്ല.
“വരുമോളെ”

എലീന വീണ്ടും വിളിച്ചു
“ചെല്ല് മോളെ ആന്റിയുടെടുത്ത്” ഡേവീസ് പറഞ്ഞു
അവൾ എലീനയുടെയടുത്തേക്ക് ചെന്നു
അടുത്തേക്ക് വന്ന കുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു “മോളുടെ പേരെന്താ”
“മാനസി”
ഡേവിഡാണ് പറഞ്ഞത്
മാനസിയെ വാരിയെടുത്ത് നെറുകയിൽ ഒരു ഉമ്മ നൽകിയിട്ട് താഴെ നിർത്തി.
അവളുടെ കണ്ണുകൾ നിറഞ്ഞു വളരുന്നത് ആരും കാണാതെ അവൾ തുടച്ചു.
മാനസി ഓടി ഡേവിഡിന്റെ അടുത്ത് ചെന്ന്
“മോളെ അമ്മയുടെയടുത്ത് ചെല്ല്”,
മാനസി അകത്തേക്കു ഓടി.

“നീ ഭാഗ്യവാനാണ് ഡേവിസ് നിനക്ക് ഒരു നല്ല കുടുംബം ഉണ്ടെല്ലോ.”
എലീന പറഞ്ഞതു കേട്ട് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി
അത്പെയ്യാൻ തുടങ്ങുന്ന ഒരു വർഷമേഘം പോലെ തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ എലീന പറഞ്ഞു
“നമുക്ക് പുറത്തേക്ക് ഒന്ന് പോകാം ഡേവിസ്”
ഞാനപ്പോൾ ആനിയുടെ മുഖം ശ്രദ്ധിച്ചു അവൾ ഒഴിഞ്ഞ ഗ്ലാസ് എടുത്തു കൊണ്ട് അകത്തേക്കു പോയി
മാനസിയും
അവളുടെ കൂടെ അകത്തേക്കു പോയി

എലീന പുറത്തിറങ്ങി കുറച്ചു സമയം എന്നെ പ്രതീക്ഷിച്ചെന്നവണ്ണം കാത്തു
“ആനി ഞിനിപ്പവരാം”
മറുപടിക്ക് കാത്തു നിൽക്കാതെ അയാൾ എലീനായോടൊപ്പമിറങ്ങി
കുട്ടിക്കാലം മുതൽ ഓടിക്കളിച്ചു നടന്നിരുന്ന സ്ഥലം അതും ഡേവീസിനൊപ്പം
ഇങ്ങനെയൊരു വരവ് എലീന ഒരിക്കലും പ്രതീക്ഷിച്ചതല്ല.
“നിനക്ക് ആനിയെ പേടിയാണില്ലെ”
എലീന ചോദിച്ചു
“ഏയ്”
“അത് കൊണ്ടല്ലേ നീ എന്നോടൊപ്പം വരുന്ന കാര്യം ആനിയോട് വിളിച്ചു പറഞ്ഞത്”
“അല്ല,അവൾ തിരക്കേണ്ടാ എന്നാണ് ഞാൻ ഉദ്ദേശിച്ചത്”
“ഡേവിഡ് നിനക്ക് ഓർമ്മയുണ്ടോ കോളേജിൽ പഠിക്കുന്ന കാലം നമ്മൾ രണ്ടു പേരും കൂടി ഈ വഴിയിൽ കൂടി കോളേജിൽ പോയിരുന്നത്.”
“ങും.”
ഡേവിസ്അലസമായി മൂളി

“ഒരു ദിവസം നമ്മൾ കോളേജിലേക്ക് പോകുവായിരുന്നു ദാ ഇവിടെ വച്ചാണ് ഞാൻ കണ്ടത് ചിറകൊടിഞ്ഞ ഒരു ശലഭംഅത് പറക്കൻ കഴിയാതെ മണ്ണിൽ വീണ് ഇഴയുകയായിരുന്നു ഞാൻ ആ ശലഭത്തെയെടുത്ത് സ്നേഹത്തോട് തലോടി
കുറച്ചു കഴിഞ്ഞപ്പോൾ ആ ശലഭം പറന്ന് മുകളിലേക്കൂർന്ന് പോയി.”
“ങും..
ഞാനോർക്കുന്നു.”
“ഡേവിസ്…….
ഞാനുമിന്നൊരു
ചിറകൊടിഞ്ഞ ശലഭമാണ്.”

“എന്തൊക്കെയാണ് നീയിപ്പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല.”
എലീന പൊട്ടിക്കരഞ്ഞുകൊണ്ട് ഡേവിസിന്റെ തോളിലേക്ക് ചാഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ നിർത്തി നിവർന്നു നിന്നു.
“എലീന…”
ആ ഒരു വിളിയിൽ ഒരു പ്രപഞ്ചം മുഴുവൻ ഒതുങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി.പ്രണയം ഒരു പുഴപോലെ ഒഴുകി നിറയുന്നതായിട്ടും.
“എന്താണ് നിനക്ക് സംഭവിച്ചത്”
അവൻ ആകാംക്ഷഭരിതനായി ചോദിച്ചു
എലീന അവളെക്കുറിച്ച് പറഞ്ഞു.

“ഒരു ബ്രോക്കർ വഴിയാണ് ആ കല്യാണാലോചന വന്നത്. അമേരിക്കയിലെ എന്ജിനീയർ കാണനും സുന്ദരൻ ധാരാളം സമ്പത്തും മുപ്പത് വർഷമായി ആ കുടുംബം അമേരിക്കയിലാണ്.അത് മാത്രമല്ല അയാൾ അമേരിക്കയിലെ ഒരു ഹോസ്പിറ്റലിൽ ജോലിയും ശരിയാക്കിയിരുന്നു…
പപ്പയും മമ്മയും അത് മതിയെന്ന് പറഞ്ഞു
വേണ്ട എന്നു പറയാൻ എനിക്ക് ന്യായമൊന്നും കണ്ടില്ല. അങ്ങനെ ആ വിവാഹം നടന്നു.വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ അയാൾ എന്തെല്ലാമോ കാട്ടി ഒരു മൃഗം തന്റെ ഇരയോട് ചെയ്യുന്നതു പോലെ
തുടർന്നുള്ള ദിവസങ്ങളിലും അത് ആവർത്തിച്ചു കൊണ്ടിരിന്നു.

ഒടുവിൽ അയാൾ കിതച്ചുറങ്ങും സഹികെട്ട് ഒരിക്കൽ ഞാൻ ഒരു ദിവസം പൊട്ടിത്തെറിച്ചു.
താലി അഴിച്ചെടുത്ത് അയാളുടെ കാൽക്കീഴിൽ വച്ച് ആ പടിയിങ്ങി…
പിന്നെ ഒറ്റക്കായിരുന്നു.
ജീവിതം….”
മൂകമായി കുറെ നിമിഷങ്ങൾ അവർക്കിടയിലൂടെ കടന്ന് പോയി…

ആൻറണി ഫിലിപ്പോസ്

By ivayana