രചന : കൃഷ്ണൻ കൃഷ്ണൻ*

പ്രസവത്തിൻ്റെ തൊട്ടടുത്ത നിമിഷത്തിലാണ് ഞാൻ അവളെ വീണ്ടും കണ്ടത്.
മുടി രണ്ടായി മടഞ്ഞിട്ട് അവൾ വരാന്തയിൽ നടക്കുകയായിരുന്നു.
ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി..
അവൾക്ക് ചെറിയ ഭയമുണ്ടായിരുന്നു ..
ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.
ആശുപത്രിയുടെ ഇടത്തും വലത്തുമുള്ള കവാടങ്ങളിലേക്ക് ഞാൻ നടന്നു കൊണ്ടേയിരുന്നു.
ചെറിയ കടകളിൽ കയറി പലതും വാങ്ങി കഴിച്ചു.
പിന്നെയും കാൻറീനിൽ കയറി പലതും കഴിച്ചു.
ഞാൻ നടന്ന് ഓരോന്നും കഴിക്കുകയായിരുന്നു.
എനിക്കറിയില്ല.
എന്തിനാണ് ഞാൻ
കണ്ടതൊക്കെ കഴിച്ചു കൊണ്ടിരുന്നതെന്ന്.
അവളെൻ്റെ മോൾക്ക്
ജൻമ്മം നൽകിയതറിഞ്ഞപ്പോൾ
വീണ്ടും എനിക്ക് കഠിനമായി വിശന്നു.
എന്തോ എൻ്റെ വയർ ശൂന്യമായ പോലെ.
ഒരു പക്ഷേ അവളുടെ വയറിനേക്കാൾ വീർത്തിരുന്നത് എൻ്റെ വയറായിരിക്കുമോ.
എനിക്കറിയില്ല
എൻ്റെ മോളെ കാണും വരെ
എനിക്ക് വിശപ്പായിരുന്നു.
കടുത്ത ദാഹമായിരുന്നു.
എല്ലാമെല്ലാം എന്നിൽ നിന്നൊഴിഞ്ഞു പോയ പോലെ.
അവളുടെ വേദനകളെല്ലാം
വിശപ്പിലൂടെ ഞാനറിയാതെ പങ്കുവയ്ക്കായായിരുന്നില്ലെ..
നിയന്ത്രണമറ്റുപോയ പിടയലുകളായിരുന്നില്ലേ..
ആ വിശപ്പ്.

By ivayana