രചന: ശ്രീകുമാർ എം പി

വീണ്ടും വരുന്നു കൊറോണ
വീര്യമോടെ വീണ്ടുമെത്തെ
ആശങ്ക കൂടാതെ നമ്മൾ
ജാഗ്രത കൂട്ടുക വേണം
നിത്യകാര്യങ്ങളൊരല്പം
കൂടിയകലത്തിലാക്കാം
ചിത്തമടുത്തിരുന്നോട്ടെ
ഒട്ടുമകലത്തിൽ വേണ്ട
പാലിയ്ക്കാം ശീലങ്ങളൊക്കെ
പാടുവാനുള്ളവയല്ല
പ്രതിരോധ ശീലങ്ങളാകാം
ഹോമിയൊതൻ മരുന്നാകാം
ആയുർവ്വേദക്കൂട്ടുമാകാം
ആവി പിടിയ്ക്കയുമാകാം
കിട്ടും മുറയ്ക്കു വന്നെത്തും
വാക്സിനേഷനുമെടുക്കാം
ഒട്ടുമമാന്തമില്ലാതെ
പാലിച്ചിടാം നാമിവകൾ
തളരാതെ താങ്ങായ് നില്ക്കാം
തണലായ് മാറിടാം തമ്മിൽ
ആറായിരത്തിനപ്പുറം
സംവത്സരങ്ങളിലൂടെ
ഭാരതഭൂവ്വിതെത്രയൊ
വൈറസുകൾ കണ്ടിരിയ്ക്കാം !

By ivayana