ശ്രീകൃഷ്ണ*

ചിലർ പറയുന്നു അവർ മാലാഖമാരാണെന്ന്.,മറ്റു ചിലർ പറയുന്നു അവർ വെറും പിഴയാണെന്ന് വെറും കുപ്പി.ഞാനും അങ്ങനെ തന്നെ കരുതി,എന്തിനും തയയാറുള്ള വഴി പിഴച്ച വർഗം.അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ജീവിതാനുഭവം തന്നെ ആയിരുന്നു.

വെളുത്ത കുപ്പായമിട്ട ഒരു മാലാഖ എന്റെ ജീവിതത്തിൽ ചെകുത്താന്റെ പരിവേഷവുമായി കടന്നുവന്നു.അന്നുവരെ ഉണ്ടായിരുന്ന എന്റെ സമാധാനം നിമിഷ നേരം കൊണ്ടവൾ തട്ടിയെറിഞ്ഞു.എന്റെ എല്ലാമായിരുന്പറഞ്ഞു ഭർത്താവിനെ അവൾ എന്നിൽ നിന്നും അറുത്തെടുത്തു. അവൾക്കു മുന്നിൽ അയാളെന്നെ ഒരു ഭ്രാന്തിയെന്നു മുദ്രകുത്തി. എന്റെ കുടുംബജീവിതം തകർക്കരുതെന്ന് ഞാനവളുടെ കാലുപിടിച്ചു പറഞ്ഞു.ഒരു ഭ്രാന്തിയുടെ വാക്കുകൾ അവൾ ചെവിക്കൊണ്ടില്ല.എന്റെ മോൾക്ക് അവളുടെ പപ്പയെ തിരികെ നൽകണമെന്ന് ഞാൻ കെഞ്ചി.നീ ആഗ്രഹിക്കുന്ന പുരുഷന്റെ ഭാര്യയാണു ഞാനെന്നും അയാൾ എനിക്കു നൽകിയ രണ്ടാമത്തെ കുഞ്ഞിനെ ഞാൻ ഗർഭം ധരിച്ചിരിക്കയാണെന്നും ആ കുട്ടികളെ ഇരുട്ടിലേക്കു തള്ളിയിടരുതെന്നും ഞാൻ പറഞ്ഞു.

പക്ഷേ എന്റെ വാക്കുകളൊന്നും അവൾ വിശ്വസിച്ചില്ല.ആകെ ഒറ്റപ്പെട്ടു പോയ ആ ദിനങ്ങളിൽ എന്റെ പ്രണയം എനിക്കു നഷ്ടമാവുന്നത് ഞാനറിഞ്ഞു.ജീവിതം പോലും വെറുത്തു പോയ നിമിഷങ്ങളായിരുന്നു അത്. ഒരിക്കൽകൂടി എല്ലാം തിരിച്ചു പിടിക്കാനുള്ള തത്രപ്പാടിനിടയിൽ,,നടത്തിയ സന്ധി സംഭാഷണങ്ങൾ,,വാഗ്വാദങ്ങൾ ഗദ്ഗതങ്ങൾ,,,ഒടുവിൽ തോൽക്കാൻ മനസ്സില്ലാഞ്ഞ് ഞാൻ ആത്മഹത്യയിൽ അഭയം പ്രാപിച്ചു.
പൂർണ്ണ ഗർഭിണിയായ ഞാൻ ഒന്നും ആലോചിക്കാതെ മണ്ണെണ്ണയിൽ രണ്ടു ജീവൻ ഇല്ലാതാക്കാൻ തുനിഞ്ഞു. .തലവഴി ഒലിച്ചിറങ്ങുന്ന മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി,,തലകറങ്ങുന്ന പോലെ തോന്നുന്നു.തീപ്പെട്ടി ഉരയ്ക്കൊൻ സമയം കിട്ടിയില്ല, അതിനു മുന്നേ അയാൾ മണം പിടിച്ചെത്തി,തീപ്പെട്ടി കയ്യിൽ നിന്നും പിടിച്ചു വാങ്ങി രണ്ടു കരണത്തും മാറി മാറി അടിച്ചിട്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

അടിയുടെ ആഘാതത്താലും മണ്ണെണ്ണയുടെ രൂക്ഷ ഗന്ധത്തിന്റെ ചൊരുക്കിനാലും അൽപനേരത്തേക്കു ബോധരഹിതയായ ഞാൻ ഞെട്ടിയണർന്നു.കണ്ണു തുറക്കുമ്പോൾ എന്റെ കാലുകളിലൂടെ ഒഴുകിയിറങ്ങുന്ന കൊഴുത്ത ദ്രാവകം എന്റെ വസ്ത്രം മുഴുവൻ നനച്ചിരുന്നു.ഞാനോർത്തു യൂട്രസിനുള്ളിലേക്കും മണ്ണെണ്ണ കട്ന്നിരിക്കണം,എനിക്കു പതിയെ വേദന തുടങ്ങി.

മെല്ലെ എണീറ്റ് എണ്ണയും സോപ്പും തേച്ചുകുളിച്ചു. അപ്പോഴും കൊഴുത്ത ദ്രാവകം എന്റെ തുടയിലൂടെ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.. ഒരു മുണ്ട് വലിച്ചു കീറി അതുടുത്തുകൊണ്ട് വേഗം ഞാൻ പുറത്തേക്കിറങ്ങി.. അപ്പോൾ സമയം രാത്രി ഒരുമണി കഴിഞ്ഞിട്ടേയുള്ളു.. പരിചയമില്ലാത്ത സ്ഥലം.. തമിഴ്നാട്ടിലെ വടവള്ളി എന്ന കൊച്ചു ഗ്രാമം.. അവിടെ അടുത്ത് തന്നെ ഒരു ആയ ഉണ്ട്.. അവരാണ് എന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊടുപോയിരുന്നത്.. മലയാളികളോട് അവിടുത്തുകാർക്ക് ഒരു പ്രത്യേക ബഹുമാനം ആണ്.. അതിന്റെ ഒരു പങ്ക് എനിക്കും കിട്ടിയിരുന്നു എന്നു പറയേണ്ടതില്ലല്ലോ..

അവിടെ അടുത്തെവിടെയോ ആണ് അവരുടെ വീട്. ചെറിയ ഊഹം വച്ചു ഞാൻ ഇരുട്ടിനെ കീറി മുറിച്ചു മുന്നോട്ട് നടന്നു.. വീട് കണ്ടുപിടിച്ചു.. അർദ്ധരാത്രി വാതിലിൽ മുട്ടിയ അതിഥിയെ കണ്ടു അവർ കണ്ണ് മിഴിച്ചു.. എന്നമ്മാ എന്നാച്ചു എന്നു ചോദിച്ചുകൊണ്ട് അവർ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.. അവരുടെ വീട്ടിൽ ഒരു ചെറിയ room ഉണ്ട് normal ഡെലിവറി നടത്താനുള്ള എല്ലാം സജ്ജീകരണങ്ങളും ആ മുറിയിൽ ഉണ്ടായിരുന്നു.. അവർക്ക് അതിനുള്ള പരിശീലനവും സിദ്ധിച്ചിട്ടുണ്ട്..

എന്റെ പിന്നാലെ അമ്മ മോളെയും എടുത്തു വന്നിരുന്നു.. കൂടെ ഭർത്താവും ഉണ്ട്.. അമ്മയെ പറഞ്ഞു വീട്ടിൽ വിട്ടു തുണികളും മറ്റു സാധനങ്ങളും എടുപ്പിച്ചു.. അവർ എനിക്ക് എനിമ തന്നു.. വയറു കഴുകിയ ശേഷം വേദന വരണം കാത്തിരുന്നു.. ഇല്ല.. ഉടുത്തിരിക്കുന്ന തുണി നനഞ്ഞു നനഞ്ഞു മാറ്റുന്നതല്ലാതെ കാര്യമായ pain ഒന്നും ഇല്ല… കുഞ്ഞിന് ഗർഭപാത്രത്തിൽ യഥേഷ്ടം തിരിഞ്ഞു വരാനുള്ള ഫ്ലൂയിഡ് ആണ് പോയിക്കൊണ്ടിരിക്കുന്നത്.. ബ്ലീഡിങ് ഇല്ല.. ഇടയ്ക്കു മാത്രം വന്നു എത്തിനോക്കുന്ന കഠിനമായ വേദന.. അവർ പരമാവധി നോക്കി പ്രസവം നടക്കില്ലെന്നു കണ്ടു രാവിലെ ആറു മണിയോടെ അടുത്തുള്ള പ്രധാമിക ആരോഗ്യകേന്ദ്രത്തിലേക്കു വിളിച്ചു പറഞ്ഞു.. ഉടനെ തന്നെ വണ്ടി വിളിച്ചു അങ്ങോട്ട്‌ പോയി..

അവിടെ എത്തിയിട്ടും അവസ്ഥക്കു മാറ്റമൊന്നും ഇല്ല..കുഞ്ഞിന് തിരിഞ്ഞു വരാനുള്ള സാഹചര്യം ഇല്ല.. വേദന കൂടുകയും കുറയുകയും ചെയ്യുന്നു.. അന്ന് വൈകിട്ടു അഞ്ചു മണി വരെ അവർ നോക്കി.. എനിക്കവർ കുടിക്കാൻ ജ്യൂസ്‌ തന്നുകൊണ്ടിരുന്നു…സ്റ്റെപ് കയറ്റി ഇറക്കി നടത്തി.. എന്റെ നില കൂടുതൽ വഷളായി കൊണ്ടിരുന്നു..
ഒടുവിൽ അവിടെ നിന്നും സത്യമംഗലം ഹോസ്പിറ്റലിലേക്ക്… അവിടെയെത്തുമ്പോൾ ഡ്യൂട്ടി dr മാർ പോയിരുന്നു… പ്രസവം നോക്കുന്ന ഒരു സീനിയർ നഴ്സ് ഉണ്ട്. സിസ്റ്റർ ഭൂപതി .. അവരും പരമാവധി നോക്കി… വേദന കൊണ്ട് പുളഞ്ഞ ഞാൻ അലറി കരഞ്ഞു കൊണ്ടിരുന്നു.. ഓപ്പറേഷൻ ചെയ്തെങ്കിലും കുഞ്ഞിനെ പുറത്തെടുക്കെന്നു ഞാൻ അലമുറയിട്ടുകൊണ്ടേയിരുന്നു..
നിർഭാഗ്യമെന്നു പറയട്ടെ അവിടെ പകൽ മാത്രമേ സർജറി ഉള്ളു… വേഗം കോയമ്പത്തൂർ എത്തിക്കാൻ അവർ നിർദേശിച്ചു… അവിടെ വരെ എത്തുമെന്ന് ഒരുറപ്പും ഇല്ല. ഇടയ്ക്കിടക്ക് എന്റെ ബോധം മറയുന്നു സിസ്റ്റർ തട്ടി എഴുനേൽപ്പിക്കുന്നുണ്ട്… ഒരു മായപോലെ എനിക്ക് ഓർമയുണ്ട്… പുറത്തു നിൽക്കുന്ന അമ്മ കരയുന്നുണ്ട് കൂടെ ഒന്നര വയസുള്ള മകൾ എന്തോ സംഭവിച്ചു എന്നോർത്ത് കൂടെ കരയുന്നു.. വിളറിയ മുഖവുമായി ഭർത്താവ് കൂടെയുണ്ട്…

ഈ സമയം കൂടെ വന്ന ആയ ഭൂപതി സിസ്റ്ററിന്റെ കാലു പിടിച്ചു കരഞ്ഞു. ഇവർക്ക് കോയമ്പത്തൂർ വരെ പോകാനുള്ള അവസ്ഥ ഇല്ല അമ്മാ നീങ്കളെ ഏതവത് സെഞ്ചു കൊളന്തയെ എടുത്തു കൊട്.. അവർ കെഞ്ചിക്കേണ് പറഞ്ഞു.. ഒടുവിൽ അമ്മയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം ഏറ്റെടുത്തുകൊള്ളാം എന്നു എഴുതി ഒപ്പിടുവിച്ചു അവർ എന്നെ വീണ്ടും ലേബർ റൂമിൽ കയറ്റി..ആയയും ഭൂപതി സിസ്റ്ററും ചേർന്ന് എന്നെ വയറു അമർത്തി.. അവർ എന്നോട് പറഞ്ഞുകൊണ്ടിരുന്നു അമ്മാ കണ്ണ് തൊറന്തിട്.. രണ്ടുപേരും രണ്ടു വശത്തും നിന്നുകൊണ്ട് വയർ അമർത്തിക്കോണ്ടിരുന്നു.. ഞാൻ അലറിക്കൊണ്ട് ബലം പിടിച്ചു.. മലവും മൂത്രവും വന്നുകൊണ്ടിരിക്കുന്നു.. സിസ്റ്റർ യാതൊരു മടിയുമില്ലാതെ അത് തുടച്ചുമാറ്റി… ഒന്നര മണിക്കൂറത്തെ കഠിന ശ്രമങ്ങൾക്കൊടുവിൽ എന്റെ വേദനകൾക്കും അലർച്ചകൾക്കും ഇടയിലൂടെ ഒരാൺകുഞ്ഞു പതിയെ പുറത്തുവന്നു..

അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു… കുഞിനെ പുറത്തെടുത്തെങ്കിലും 19 മണിക്കൂറുകളുടെ കഠിന യാതനകൾ എന്റെ കുഞ്ഞിനെ വശം കെടുത്തിയിരുന്നു.. മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം അവന്റെ ശ്വാസകോശങ്ങളിൽ ഇൻഫെക്ടഡ് ആയിരുന്നു.. എന്നിട്ടും അവർ എന്റെ കുഞ്ഞിനേയും രക്ഷിച്ചെടുത്തു..
ഒരു dr പോലും ഇല്ലാതിരുന്ന ആ രാത്രിയിൽ വേണമെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ടുപോ എന്നു കയ്യൊഴിയാമായിരുന്നിട്ടും അവർ എന്തിനാണ് അങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറായത് ഉത്തരം ഒന്നേയുള്ളു അവർ ഒരു മാലാഖ ആയിരുന്നു..

ഭൂമിയിലെ മല്ലാഖ… അടുത്ത ദിവസം പൂർണ്ണമായും ബോധം തിരിച്ചുകിട്ടിയെ എന്നെ കാണാൻ അവർ വന്നു വെളുത്ത കൊട്ടിട്ട ആ മാലാഖ… എന്നമ്മാ സൗഖ്യമാ എന്ന പതിവ് അന്വേഷണം.. ഞാൻ അവരുടെ രണ്ടു കയ്യും ചേർത്തുപിടിച്ചു… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഞാൻ മനസ്സിൽ പറഞ്ഞു എന്റെ ദയ്‌വം 😍😍
ഇപ്പൊ ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞുതൂവി കാഴ്ചമറയുന്നു.. നഴ്സിംഗ് പഠിച്ചിട്ടില്ലെങ്കിലും രോഗീപരിചരണവുമായി ബന്ധപ്പെട്ട ഒരു ജോലിയിൽ തന്നെ ഞാനും എത്തിപ്പെട്ടിരിക്കായാൽ അത്രയധികം സന്തോഷിക്കുന്നു..
ഭൂമിയിലെ എല്ലാ മാലാഖമാർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ 😘😘

By ivayana