രചന : ജെസ്റ്റിൻ ജെബിൻ🌺.

നമ്മൾ സൗഹൃദത്തിലാണ്
ഇപ്പോൾ നീയൊരു
ചില്ല് പെട്ടിയിലിട്ട്
ഒരു ഉരഗത്തെ വളർത്തുന്നു
ഇഷ്ടത്തിൻ്റെ
ശീതീകരണത്താലാണ്
ഇണക്കം
പിണക്കത്തിൻ്റെ
പ്രോട്ടീനാകാത്തത്
നമ്മളിപ്പോൾ
ഒരു പുൽത്തകിടിയിൽ ഇരിക്കുകയോ
ഒരു നദികരയിലൂടെ നടക്കുകയോ ചെയുന്നു
ഒരിക്കൽ
നമ്മുടെഹസ്തദാനത്തിലെ
മഞ്ഞ്കാലവും
ആശ്ശേഷണത്തിലെ
വസന്തകാലവും വറ്റും
അന്ന്
ശീതീകരണത്തിൻ്റ
ചില്ല് പെട്ടി തകർത്ത്
ഇണക്കത്തിൻ്റെ പ്രോട്ടീൻ
പിണക്കത്തിൻ്റെ ഉരഗമായി പുറത്തേക്കിഴയും
ഉരഗങ്ങൾക്ക് ഗുരുക്കന്മാരില്ല
സ്വന്തംസൃഷ്ടിയെ തന്നെ
അവ ആദ്യം ധ്വംസിക്കും
എൻ്റെ കടിയേറ്റ്
നീ മരിക്കും.

By ivayana