ഹമാസിന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിൽ (Israel) ഉള്ള പ്രവാസികൾക്ക് ജാഗ്രത നിർദേശവും ഇന്ത്യൻ എംബസി . ഹമാസിന്റെ ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ പാർക്കുന്നവർ പ്രദേശിക ഭരണകൂടം നിർദേശിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്.

ട്വിറ്റിറിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മലായലം ഇംഗ്ലീഷ്, തെലുങ്ക് കന്നഡാ ഭാക്ഷകളിലാണ് ജാഗ്രത നിർദേശ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

നിലവിൽ ഇസ്രായേലിൽ സാഹചര്യം അനുസരിച്ച് എല്ലാവരും പ്രദേശിക ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കരുത്. ഇസ്രായേൽ ഭരണകൂടം സൗകര്യപ്പെടുത്തി നൽകിയിരിക്കുന്ന സുരക്ഷിത കേന്ദ്രത്തിന്റെ സമീപത്ത് തന്നെ തമസിക്കണമെന്നാണ് എംബസിയുടെ നിർദേശം.

ഏതെങ്കിലും തലത്തിലുള്ള അടിയന്തര ഘട്ടങ്ങളുണ്ടായാൽ +972549444120 എന്ന നമ്പറിലേക്ക് വിളിക്കേണ്ടതാണ്. അല്ലാത്തപക്ഷം conx1.telaviv@mea.gov.in എന്ന മെയിൽ ഐഡിയിലേക്ക് സന്ദേശം അയക്കാനുമാണ് അറിയിച്ചിരിക്കുന്നത്.

By ivayana