ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
Vasudevan K V

“നീയെന്നെ മറന്നൂ അല്ലേ?.. ” പാതിരാത്രി വൈബർ ചാറ്റിൽ അവളെത്തി. അവനോർത്തു.. അവൾ… അവിടെയപ്പോൾ പകൽ.

“സെന്റ് ക്രോയ്ക്‌സ് നദിയുടെ മുകളില്‍ നിന്നുകൊണ്ട് ഓഹിയോയ്ക്കു തിരിച്ചുപോകുന്നതിനു മുമ്പത്തെ രാത്രിയില്‍ ഞാന്‍ അവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളംകെട്ടി നിന്നിരുന്നു. കാറിനു നേരെ നടക്കുമ്പോള്‍ അവള്‍ എന്റെ അരക്കെട്ടു ചുറ്റിപ്പിടിച്ചു നിര്‍ത്തി മന്ത്രിച്ചു:’ഞാന്‍ കന്യകയാണ്. അതോര്‍മ്മയിരിക്കട്ടെ.’ലോലയുടെ കഴുത്തില്‍ ഒരു കറുപ്പു പുള്ളിയുണ്ടായിരുന്നു. അതവളെ ദുഃഖിപ്പിച്ചിരുന്നു… ,

“ഉദാത്ത പ്രണയവികാരത്തെ​ സർവ്വഭാവങ്ങളോടും കൂടി അക്ഷരങ്ങളിൽ കോർത്തിട്ട 18 പ്രണയ കഥകളുടെ ശേഖരം. പുനർ വായന……. മഴക്കുളിരും പ്രണയച്ചൂടും ഇഴചേർത്ത് തുന്നിയ​ രാവ്..മനസ്സിൽ തൂവാനതുമ്പികൾ പാറിപ്പറന്ന് ….​

ഉടലുകളുടെ പിണയലുകൾ കൊണ്ടു പൂർണ്ണത നേടുന്നതല്ല പ്രണയം എന്ന് വെട്ടി തുറന്നു പറഞ്ഞ നമു­ക്കു പാർക്കാൻ മുന്തിരിതോ­പ്പുകളും ഓർമ്മയിൽ .­.. കുറെ നാളുകൾക്കുശേഷം മനസ്സിൽ മഴഭംഗിയും പ്രണയവും ഒരുമിച്ചു ഇറങ്ങി വന്നൂ ഈ വായ­നയിലൂടെ ,, ലോല മിൽഫോഡ് …., ശൂർപ്പണക­….. കൈകേയി ഇവയിലൂടെ ……​”വീണ്ടും കാണുക എന്നോ­ന്നുണ്ടാവില്ല…നീ മരിച്ചതായി ഞാനും ,ഞാൻ മരിച്ചതായി നീയും കണക്കാക്കുക… ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക ….”

പ്രിയമുള്ളവളേ നീ “ലോല’ വായനക്കെടുക്കുക ഇടയ്ക്കൊക്കെ.. പ്രണയത്തിൻ ഋതുഭേദങ്ങൾ തിരിച്ചറിയുക.. ശിശിരാനുരാഗമഴ നനയാം ഗ്രീഷ്മ ചൂടേകാം വസന്ത വർണ്ണങ്ങൾ ചാലിക്കാം ശരത്കാല ഗന്ധം നുകരാം.. പ്രണയത്തീയെന്നും അണയാതിരിക്കട്ടെ..

By ivayana