കൃഷ്ണ പ്രേമം ഭക്തി*

എല്ലാ മലയാളമാസത്തിലേയും.ആദ്യം വരുന്ന
തിങ്കളാഴ്ച മുപ്പെട്ട് തിങ്കൾ എന്നറിയപ്പെടുന്നു.
♥️
സാദാരണ വരുന്ന തിങ്കളാഴ്ചകളിലെ വ്രതാനുഷ്ഠാനത്തെക്കാൾ ഇരട്ടി ഫലം മാസാദ്യത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുമെന്നാണ് വിശ്വാസം.
ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദശാകാല ദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ്
വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം.

തിങ്കളാഴ്ച ദിവസം ശിവപാര്‍വതീ മന്ത്രങ്ങള്‍ക്കൊപ്പം “നമ:ശിവായ ശിവായ നമ:”എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്.
ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കുന്നു.
തിങ്കളാഴ്ച ദിനം മുഴുവൻ മന്ത്രജപത്തോടൊപ്പം ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നതാണത്രേ ശ്രേഷ്ടം.
അരിയാഹാരം ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്.
ഒരിക്കലൂണ് മാത്രം കഴിക്കുന്നതാണ് വ്രതാനുഷ്ട്ടാനത്തിന് ഉത്തമം.
രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.
പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥമോ തുളസിവെള്ളമോ സേവിച്ചശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്.

ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവ്വതീദേവിയായതിനാൽ തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. “നമ:ശിവായ ശിവായ നമ:” എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം . കൂടാതെ ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങൾ) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ “ഓം നമഃശിവായ” എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ”ഓം ഹ്രീം ഉമായൈ നമ :” ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.

വഴിപാടുകൾ
ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. ജലധാര സമർപ്പണം നന്ന് .
വ്രതദിവസം ശിവപുരാണവും ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്. സന്ധ്യയ്ക്ക് നൂറ്റെട്ട് തവണ “ഓം നമഃശിവായ ” ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.
ഓം ഉമാമഹേശ്വരായ നമഃ

By ivayana