കഥ : Antony Philipose*

ഇന്നലെയാണ് വേണുഗോപൻ
അയാൾ വാങ്ങിയ വില്ലയിലേക്ക്
താമസം മാറി വന്നത്.
വാടക വീട്ടിൽ മകനോടൊപ്പം
കഴിയുകയായിരുന്നു
അയാൾ.

ജീവിതത്തിൽ എല്ലാം
നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തു
നിന്നും മെല്ലെ മെല്ലെ പിടിച്ചു
കയറിയാണ്, അയാൾ ഇവിടം
വരെയെത്തിയത്.
ജീവിതത്തിൽ കൂടെ നടന്നവർ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ടെല്ലൊ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.

പുറത്തു നിന്ന് നോക്കുന്നവർക്കും തുലോം തുച്ഛമായിട്ടേ തോന്നു.
അനുഭവിക്കുന്നവൻ ഏത് സമയവും അണയാത്തീയും പേറി ജീവിതം തള്ളി നീക്കാൻ വിധിക്കപ്പെടുന്നു.
തന്റെ കൂടെ ജീവിതാന്ത്യം വരെ ജീവിക്കാൻ ഒരു ദിനം തന്റെ കയ്യും പിടിച്ചു തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.
ജീവനു തുല്യം സ്നേഹിക്കുകയും കൂടെ നടക്കുയും ചെയ്തിരുന്നവൾ.
ഒരു ദിവസം എന്നേയും രണ്ടു വയസ് മാത്രം പ്രായമുള്ള ശ്രീഹരിയേയും തനിച്ചാക്കി കടന്നുപോയി. അതിന്റെ ഓർമ്മകളിൽ താൻ ഇന്നും നീറുന്നണ്ട് ആ സ്നേഹത്തിന്റെ ആഴം എത്രത്തോളം മനസിലു ണ്ടായിരുന്നിരിക്കണം.

ഒരാൾക്ക് ഒരാൾ പ്രീയപ്പെട്ടത് ആയിരുന്നുവെന്ന് എപ്പോഴാണ് മനസിലാകുന്നതെന്നോ?
അയാൾ നഷ്ടപ്പെടുമ്പോൾ മാത്രമാണ്.
അഞ്ച് മണിക്ക് തന്നെ വേണുഗോപൻ ഉണർന്നു കോവിഡായതുകൊണ്ട് ഓഫീസിൽ പോകേണ്ടി വരില്ല.
ഓഫീസ് അടച്ചിരിക്കുന്നു .ഉള്ള ജോലി വീട്ടിൽ ഇരുന്നു തന്നെ ചെയ്യണം
വാടക വീട്ടിൽ നിന്നും എല്ലാം കെട്ടി പ്പറുക്കികൊണ്ട് വന്നത് അങ്ങനെ തന്നെയിരിക്കുകയാണ് വീട്ടിനുള്ളിൽ അതൊക്കെയൊന്ന് സെറ്റ് ചെയ്യണം. ഈ മെയിൽ ഒന്ന് പരിശോധിക്കണം ഒന്നും പെട്ടന്ന് ചെയ്യേണ്ടതില്ലായിരുന്നു.
അത് കൊണ്ട് അഞ്ച് മണിക്ക് ഉണർന്നെങ്കിലും അയാൾ കുറച്ചു സമയം കൂടി കഴിഞ്ഞിട്ടാണ് അയാൾ കിടക്കയിൽ നിന്നും എഴുന്നേറ്റത്. എങ്ങും പോകേണ്ടാത്തതുകൊണ്ട് അയാൾക്ക് ചെറിയ ഒരു ആലസ്യം തോന്നി
അയാൾ കിച്ചണിൽ കയറി ഒരു ചായ തിളപ്പിച്ചു.

ചൂട് ചായ ഊതിക്കുടിക്കുന്നതിനിടയിൽ ശ്രീ ഹരി ഉണർന്നെണീറ്റ് ബഡിലിരുന്ന് തൂങ്ങാൻ തുടങ്ങി.
ചായ കുടിച്ച് കഴിഞ്ഞു അയാൾ മകനെയുണർത്തി നേരെ നിർത്തി. അവനുണർന്ന് തന്നെ നോക്കി ചിരിച്ചു അയാൾ കണ്ടതിൽ വച്ചേറ്റവും മനോഹരമായ കാഴ്ചയാണ് അയാൾക്ക് തോന്നിയത്.
അയാൾ അവന് കിച്ചണിൽ കൊണ്ട് പോയി ഗ്ലാസിൽ ചായ പകർന്നു കൊടുത്തു. മോനെ അവൻ അത് കുടിക്കുന്നതും നോക്കിയിരിക്കാൻ അയാൾ ശ്രമിച്ചു.
തന്റെ മകൻ അവൻ അവന്റെ അമ്മയെ നന്നായി മിസ് ചെയ്യുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ അവന് അവന്റെ അമ്മയെ നഷ്ടപ്പെട്ടു.

ജീവിതത്തിൽ എന്നെയും മോനേയും തനിച്ചാക്കി അവൾ പോയി.
കുറച്ചു സമയം എടുത്താണ് ആ വേർപാട് സൃഷ്ടിച്ച ശൂന്യതയിൽ നിന്നും കര കയറാൻ കഴിഞ്ഞത്.എന്റെ മോനും അതൊക്കെ സഹിക്കാൻ കഴിഞ്ഞു. ഇന്ന് ഞങ്ങൾ തനിച്ചാണ് അച്ഛനും ഈ മോനും. ചിന്തിക്കാൻ തുടങ്ങിയാൽ ധാരാളമുണ്ട്. അതുകൊണ്ട് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു ഫോൺ ബെല്ലടിക്കുന്നു.
ശ്രീ ഹരി ചെന്നു ഫോണെടുത്തു.
“അച്ഛാ അച്ഛച്ചനാണ്.”
അവൻ ഫോൺ കൊണ്ട് വന്നു വേണുഗോപന്റെ കയ്യിൽ കൊടുത്തു
“ഹലോ”
എടാ എവിടെയാ

ഞങ്ങൾ അങ്ങോട്ടു വന്നു കൊണ്ടിരിക്കുകയാണ്.”
പുതിയതായി വാങ്ങിയ വില്ലയിലേക്ക് ആദ്യമായി അച്ഛൻ വരുന്നു
“ഞങ്ങൾ ഇപ്പോൾ വഴിയിലുള്ള ഒരു പെട്രോൾ പമ്പിൽ നിന്നുമാണ് വിളിക്കുന്നത് അത്രയും ദൂരം ഓടിക്കാനുള്ള പെട്രോൾ കാറിലില്ലായിരുന്നു.” എന്നിട്ട് അച്ഛൻ പെട്രോൾ പമ്പിന്റെ പേര് പറഞ്ഞു.
“അത് കഴിഞ്ഞ് രണ്ട് കിലോമീറ്റർ വന്നു കഴിഞ്ഞ് ലഫ്റ്റിലേക്ക് തിരിഞ്ഞു ഒരു കുറച്ച് മുന്നോട്ട് ഓടിയാൽ മതി അച്ഛാ.ഒരുനീല പെയ്ന്റ് അടിച്ച ഗെയ്റ്റ്”
“അച്ഛാ ഞാനിവിടെ ഗെയ്റ്റിൽ തന്നെയുണ്ടാകും”
“ശരി മോനെ”
അച്ഛൻ ഫോൺ കട്ട് ചെയ്തു
കാർ വീടിന്റെ ഗേറ്റിൽ എത്തുന്നതും കാത്ത് നിന്നു. കുറേക്കഴിഞ്ഞപ്പോൾ അച്ഛന്റെ കാർ വന്നു ഗേറ്റിന്റെ മുന്നിൽ നിന്നു.
“പോർച്ചിൽ രണ്ടു കാർ കിടക്കില്ലല്ലോ മോനെ.”
“വെളിയിൽ കിടക്കട്ടെ അച്ഛ കാർ
വാഹനങ്ങൾ ഇതിലേ അധികം പോകാറില്ല”
അമ്മയാണ് കാറിൽ നിന്നും ആദ്യം ഇറങ്ങിയത്. പിന്നാലെ ഇറങ്ങിയ പെൺകുട്ടിയാര് പെട്ടെന്ന് ഓർമ്മ വന്നു ഗോമതിച്ചറിയമ്മയുടെ മോള് വേണി
“അച്ഛച്ചാ…”

എന്ന് വിളിച്ചു കൊണ്ട് ഓടിച്ചെന്ന ശ്രീ ഹരി സ്ത്രീയെക്കണ്ട് പിടിച്ചു നിർത്തിയത് പോലെ ഓട്ടം നിർത്തി
വരു അച്ഛ വരു അമ്മേ
“ഹൊ എന്തൊരു യാത്രായ ഇത്
സാധാരണ പതിനഞ്ച് കിലോമീറ്ററിനുള്ളിൽ കിടന്നു കറങ്ങുന്നത് എന്നാലിത് പത്തെൺപത് കിലോമീറ്റർ”
അച്ഛനങ്ങനെയാണ് ഒരു കാര്യത്തിലെ പരിഭവം പറയാതെയുള്ളു
അമ്മ

കാരണം അമ്മ എപ്പോഴും അച്ഛന്റെ വിളിപ്പുറത്തുണ്ടാവും
എടി ഭാരതി കുറച്ചു സംഭാരമിങ്ങെടുത്തോളു
എടി ഭാരതിയെ ആ കുടയിങ്ങെടുത്തോളു
എടി ഭാരതിയെ ഞാൻ പുറത്തേക്ക് ഒന്ന് പോക്വാ
ങാ
അടുക്കളയിൽ നിന്നും ഒരു സ്നേഹം ശബ്ദമായി അച്ഛന്റെ കാതുകളിൽ വന്നു വീഴും
“ഞങ്ങൾ നിന്നെ കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇവൾക്കും കൂടെ വരണമെന്ന്
എന്നാൽ പോന്നോളാൻ ഞാനും പറഞ്ഞു.. “
“ഗോമതിച്ചറിയമ്മയ്ക്ക് എങ്ങനെയുണ്ട് അമ്മേ”
ഗോമതിച്ചെറിയമ്മക്ക് തടികൂടൂന്നതാണ് അവളുടെ പ്രശ്നം
ഇപ്പോൽ തന്നെ തൊണ്ണുറ് കിലോ കഴിഞ്ഞു,അത് കാരണം ഏത് സമയവും വീട്ടിനകത്താണ്. പുറത്തേക്കിറങ്ങണമെങ്കിൽ വലിയ പാടാണ്.”
“പുറത്തേക്കിറങ്ങി ദിവസം രാവിലെ ഒരു മണിക്കൂർ നടന്നാൽ തന്നെ തീരുന്ന പ്രശ്നമേയുള്ളൂ അത്.” ഞാൻ പറഞ്ഞു

“ആരേടുത്ത് പറയാ അമ്പലത്തിൽ പോകണോങ്കിൽ തന്നെ ഞാൻ പറയണം.”
“ആഹാരമൊക്കെ എവിടുന്നാണ് മോനെ”
“ഇവിടെ അടുത്തൊരു ഹോട്ടലിൽ പറഞ്ഞിട്ടുണ്ട്
സമയമാകുമ്പോൾ അവര് കൊണ്ടു വരും
കൂടുതൽ വല്ലതും വേണമെങ്കിൽ ഫോൺ വിളിച്ച് പറഞ്ഞാൽ കൊണ്ട് വരും”
അച്ഛനും അമ്മയും കൂടെ വേണിയണ്ടാകുമെന്ന് അറിഞ്ഞില്ല അത് കൊണ്ട്, വേണിക്കുള്ളത് ഇനി വിളിച്ചു പറയണം.
അപ്പോഴേക്കും വേണിയും ശ്രീഹരിയും കൂട്ടായി ക്കഴിഞ്ഞിരുന്നു .
വേണി ശ്രീഹരിയേയും കൂട്ടി പുറത്തേക്കിറങ്ങി
ദൂരെയങ്ങും പോകല്ലേ മോളെ രോഗം കൂടിക്കൂടി വരികയാണ്.
ആ മാസ്ക് എടുത്തു ധരിച്ചു കൊണ്ട് വേണം പുറത്തേക്ക് പോകാൻ
ആർക്കാ എപ്പോഴാ എന്ന് പറയാൻ കഴിയില്ല”

“ശരി അച്ചാമ്മേ” ശ്രീഹരി വിളിച്ചു പറഞ്ഞു.
വേണുവപ്പോൾ ശ്രീഹരിയെ കുറച്ച് ഓർക്കുകയായിരുന്നു എത്ര വേഗമാണ് അവൻ വേണിയുമായി ഇണങ്ങി ചേർന്നത് അവന് അവന്റെ അമ്മയെ ശരിക്കും മിസ് ചെയ്യുന്നുണ്ടാവണം.
“മോനെ വേണു”
“ങേ, അച്ഛൻ വിളിച്ചുവോ”
“എന്താ മോനെ ഇനിയും നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാനാണോ തീരുമാനം”
“ങും….”
ഇല്ലെന്നും ഉണ്ടെന്നും തീർച്ചയാക്കാൻ കഴിയുമായിരുന്നില്ല ആ മൂളൽ കേട്ടിട്ട്.
ജീവിതത്തിൽ ഒരിക്കൽ ഒറ്റപ്പെട്ടു പോയാൽ അതും ആലോചിച്ചു ജീവിതകാലം മുഴുവനും കഴിയണമെന്നാണോ എന്നായിരിക്കും ആലോചിക്കുന്നത് എന്ന് തോന്നി.
എന്തു പറയണമെന്ന് രണ്ടാമത്തേത് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ല വേണുഗോപന് ….
“മോനെ അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോനനുസരിക്കണം.”
എന്താണെന്ന് അറിയാനുള്ള ആകാംക്ഷയാൽ വേണുഗോപൻ അച്ഛന്റെ മുഖത്തേക്ക് നോക്കി
ഭാരതി നിയ്യ് അതിങ്ങെടുത്തെ
ഭാരതി തന്റെ വാനിറ്റി ബാഗിൽ നിന്നും ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുത്തു കയ്യിൽ കൊടുത്തു .

അത് അച്ഛൻ എന്റെ കൈകളിലേക്ക് തന്നു.
ഇത് നീ കണ്ടു നോക്കൂ..
“ആരാണച്ഛാ ഇത്”
“നമ്മുടെ നാട്ടിലുള്ള എന്റെയൊരു സുഹൃത്തിന്റെ മകളുടെ ഫോട്ടോയാണ്”
ഫോട്ടോയിലേക്ക് നോക്കിയപ്പോൾ എവിടെയോ കണ്ടു മറന്നത് പോലെ തോന്നി
“ഇവളുടെ ഭർത്താവ് മരിച്ചു പോയി ഇവളുടെ ജീവിതത്തിലും ഇപ്പോളാരുമില്ല അതുകൊണ്ട് …..”
അച്ഛൻ പറഞ്ഞു വരുന്നത് ഇടക്കു വച്ചു നിർത്തി
“ഞങ്ങൾക്കെല്ലാവർക്കും ആ പെൺകുട്ടിയെ ഇഷ്ടമായി നിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ട് തീരുമാനം അറിയിക്കാമെന്ന് ഞാൻ പറഞ്ഞിരിക്കുകയാണ്.”
ഒരച്ഛൻ എങ്ങനെയാണ് ഒരു മകന് കരുതൽ നൽകേണ്ടത് അത് പോലെയാണ് അച്ഛൻ ചിന്തിച്ചത്.
എന്നാൽ എന്റെ ഓർമ്മകളിൽ അവൾ ഇന്നും ജീവിക്കുന്നു…
“മോനെ…”
അച്ഛന്റെ വിളി കുറച്ചാർദ്രമായി…

” നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാനാണോ തീരുമാനം…”
അമ്മയാണ്
അമ്മയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല….
ശ്രീഹരി ഓടി വന്ന് തന്റെ മടിയിൽ കയറിയിരുന്നതാണ് കാരണം.
“അച്ഛ
വേണിയാന്റി എനിക്ക് തുമ്പിയെ പിടിച്ചു തന്നല്ലോ! “
അതേയോ മോനെ
നന്ദിയോടെ ഞാൻ വേണിയുടെ മുഖത്തേക്ക് നോക്കി അവൾ തന്നെ നോക്കി ചിരിച്ചു
ആഹാരവുമായി ഒരു ടൂവീലർ ഗെയ്റ്റിൽ എത്തി ഹോണടിച്ചു .
“ഉച്ചയ്ക്കുള്ള ആഹാരം വന്നുവെന്നും തോന്നുന്നു.”

അതോടെ ആ ചർച്ചകൾ തീർന്നു താൻ പിന്നേയും എന്തെ മോനെക്കുറിച്ച് ചിന്തിക്കാൻ വേണിയുമായി അവൻ കളിക്കുന്നത്.
തുമ്പിയെ പിടിച്ചു കൊടുത്തു എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് കണ്ട ആഹ്ലാദം എല്ലാം…
പേർത്തും പേർത്തും അവന്റെ മനസ്സിലേക്ക് വന്നു തന്റെ മോന് ഒരമ്മ ആവശ്യമല്ലേ അവന്റെ മുഖത്തെ ആഹ്ലാദം കണ്ടപ്പോൾ തനിക്ക് തോന്നി.
എല്ലാവരും ഡൈനിംഗ് ഹാളിൽ ഇരുന്ന് ആഹാരം കഴിക്കുമ്പോഴും വേണുഗോപന്റെ മനസിൽ ഒരു ചിന്തയുണ്ടായി പൊടുന്നനെ പൊലിഞ്ഞു പോയി
ഒരു വിധം സമാധാനത്തിൽ കഴിഞ്ഞു വരുവായിരുന്ന ഞാനിപ്പോൾ അച്ഛനുമമ്മയും കൂടി വന്നു കഴിഞ്ഞപ്പോൾ പ്രതിസന്ധിയിലായ്.

“ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞേ തിരിച്ചു പോകുന്നുള്ളു
വേണി ഇന്ന് തന്നെ പോകും.”
അച്ഛൻ അത് പറഞ്ഞിട്ട് ഒരു ബെഡ് റൂമിലേക്ക് പോയി പുറകെ അമ്മയും അപ്പോഴേക്കും ശ്രീഹരിയും വേണിയും കൂടി വീണ്ടും കല്ല് കളിക്കാൻ തുടങ്ങിയിരുന്നു. ഞാൻ കസേരയിൽ വന്നിരുന്നു
വേണി പോകാൻ തുടങ്ങുകയാണ് രണ്ടു മണി കഴിഞ്ഞു കാണും “മോളെ സൂക്ഷിച്ചു പോണെ” അമ്മ ഓർമ്മിപ്പിച്ചു.

എല്ലാവരേയും കൈ വീശി കാണിച്ചു കൊണ്ട് വേണി കാർ സ്റ്റാർട്ട് ചെയ്തു ഗെയ്റ്റ് കടന്ന് പോയി ശ്രീഹരി യുടെ കണ്ണ് നിറഞ്ഞിരിക്കന്നത് അച്ഛനാണ് കണ്ടത് മോനെ എന്ന വിളിച്ചു കൊണ്ട് അച്ഛൻ ചെന്നെടുത്ത് കവിളിൽ ഒരുമ്മ കൊടുത്തു
അവന്റെ സങ്കടം കണ്ടപ്പോൾ അവന് ഒരു അമ്മയെ ആവശ്യമാണെന്ന് ബോധ്യം തനിക്ക് ബലപ്പെടുകയായിരുന്നു.

By ivayana