സുദേവ് ബി*

ബാൾക്കിൻ വിശാല ഭുവി, നീല നഭസ്സു ദൂരേ മഞ്ഞിൽ പുതഞ്ഞ ഗിരി സാന്ദ്രതപസ്സു പോലെ ! പാടത്തു പൂത്തു നിറയേ നറുകുങ്കുമങ്ങൾ ആരോരുമില്ലയവിടം വിജനം ! വിഭാതം ! സിൽക്കിൻ്റെ പാത കമനീയവിഹാരമെങ്ങും സ്തൂപങ്ങൾ ബുദ്ധ ഗുഹകൾ സരതുഷ്ട്രവേദി*
ആളുന്നൊരഗ്നി ശിലയിൽ,യവനാശയങ്ങൾ !
എങ്ങും വരൾച്ച മരുഭൂമി വളർന്നിടുന്നു
മംഗോളിയൻ പടകുടീരമൊരുങ്ങി നിൽപ്പൂ
യൂറേഷ്യതൻ്റെഭരണത്തിനു വേണ്ടിചെങ്കിസ്സ്*
പൊട്ടിപ്പുറപ്പെടുമിതൊക്കെയെരിച്ചുപോകും
പോകാം,നമുക്കിനി,മസാറി * ലൊളിച്ചു പാർക്കാം
സാഫീദു*തീരമണയേണമുണർന്നെണീക്കൂ
ഹാജിപിയാദ, * തിരുപള്ളിയിലിന്നുതങ്ങാം
നാടാകെനീങ്ങിവരിയിട്ട യുറുമ്പു പോലെ
പെട്ടന്നു റൂമി തിരിയുന്നു മടങ്ങിടുന്നു
ഓടിക്കിതച്ചു മുറിയിൽ പരതാൻതുടങ്ങി
അത്താറുതൻ്റെ* പരിശുദ്ധ സുഗന്ധ കാവ്യം
നെഞ്ചോടു ചേർത്ത് തിരികേയവനെത്തിടുമ്പോൾ
റുബ്ബായിയത്തു *കരതാരിലൊതുക്കിവെച്ചൂ.

സുദേവ് ബി

By ivayana