കവിത : മംഗളൻ കുണ്ടറ ✍️

സൂര്യനൊരാഗ്രഹം
ഭൂമിയെ പുൽകുവാൻ
സുര്യന്റെയഭിലാഷം
സഫലമായീടുമോ ?
കടലിനൊരാഗ്രഹം
കരയെപ്പുണരുവാൻ
കടലിന്റെ വഞ്ഛ
സഫലമായീടുമോ?
വണ്ടിനൊരാഗ്രഹം പൂമധു
നുകരുവാൻ
വണ്ടിന്റെ തൃഷ്ണയോ
പൂവിന്റെയാഗ്രഹം?
മഞ്ഞിൻ മനോരഥം
മലകളെ പുൽകുവാൻ
മലയുടെ വിരിമാറിൽ
മഞ്ഞിന്റെ മുത്തമോ?
പ്രിയതമയ്ക്കാഗ്രഹം
പരിലാളനമേൽക്കാൻ
പ്രിയതരമൊരു
പരിലാളനം നൽകണം
പ്രണയിനി തന്റെ
മനോരഥമെന്തെന്ന്
പ്രണയാർദ്രനാമേതു
കാമുകനറിയാത്തൂ?
സ്വപ്നങ്ങൾക്കിനിയും
കടിഞ്ഞാണിടാതിന്ന്
സ്വർഗ്ഗത്തിലേയ്ക്ക്
പറക്കുവാനാഗ്രഹം!
ഇന്ദ്രന്റെ സിംഹാസനം
നേടാനാഗ്രഹം
ഇന്ദീവരാംഗിമാർ എൻചുറ്റും
നിറയണം!!!

By ivayana