Pookunhi Kaja Pulinhal

അന്നാമ്മ ചേട്ടത്തിയും വറീച്ചനും ഇന്ന് നല്ല സന്തോഷത്തിലാണ് സന്തോഷത്തിന് കാരണം ഒരേയൊരു മകനും കുടുംബവും മൂന്ന് വർഷത്തിന് ശേഷം വിദേശത്ത് നിന്ന് വരുന്നുണ്ട്…തലയിലൊരു തോർത്തുംകെട്ടി വറീച്ചൻ അന്നാമ്മചേട്ടത്തിയോട് എഡീ അന്നാമ്മോ നീ കൂടയിങ്ങെടുത്തേ വാക്കത്തിയും..അല്ലച്ചിയാ ഈ നട്ടുച്ചനേരത്ത്ഇങ്ങളിത് കൊട്ടേം കത്തിയുമായിഎങ്ങോട്ടാ അച്ചായ വെയില് പോട്ടെഎന്നിട്ട് പോരെ ..

പോരെഡി അന്നാമ്മോഅവര് വൈകിട്ട് ഇങ്ങെത്തില്ലയോഅതിന് മുമ്പ് മാമ്പഴവും പേരക്കയുംചാമ്പക്കയും ചെറുമക്കള് ഇതുവരെഅതൊന്നും കണ്ടിട്ട് പോലുമുണ്ടാവില്ലനീ കിന്നാരം പറഞ്ഞ് നിൽക്കാണ്ട് ആകത്തിയും കൊട്ടയും ഇങ്ങ് താ എന്നിട്ട്പോത്തും താറാവുമൊക്കെ നന്നായിവരട്ടി വെക്ക് ദൂന്ന് വരുന്നതാവന്നിട്ട്കാത്തുനിൽക്കരുത് ഭക്ഷണത്തിന്ഇങ്ങോട്ട് വരുന്നത് കൊണ്ട് ഒന്നും കഴിക്കില്ലവരുന്ന വഴിക്ക് .. അതൊക്കെ ഞാനെപ്പോയേറെഡിയാക്കി തൊടങ്ങികുഞ്ഞുമ്മക്കൾക്ക് ഇതെല്ലാം ഇഷ്ടാവോആവോ …

ഞാനിപ്പം വരാം വറീച്ചൻ കൊട്ടയുമായി പറമ്പിലേക്കിറങ്ങിമൂപ്പെത്തിയ ചാമ്പക്കയും പേരക്കയുംപഴുത്തതും മൂത്തതുമായമാങ്ങകളുംപറിച്ച് കൊട്ട നിറച്ച് വീട്ടിലേക്ക് ദൃർദിയിൽനടന്നു ഡീ അന്നാമ്മോ നീയാ ബക്കറ്റിങ്ങെടുത്തേ ഇതെല്ലാം കഴുകിവൃത്തിയാക്കി വെക്കട്ടെ .. ഡീ അന്നാമ്മോഅവൻ പിന്നെ വിളിച്ചോടീ .. ഇല്ലച്ചായാരാവിലെ വിളിച്ചതാപുറപ്പെടുന്നാണ് പറഞ്ഞ്പിന്നെ വിളിച്ചിട്ടില്ല. … ഉം എല്ലാം റെഡിയായോടി…

എല്ലാം റെഡി അച്ചായൻഎന്തെങ്കിലും കഴിക്ക് .എനിക്കിപ്പം വേണ്ടെഡി അവര് വരട്ടെ നീകഴിച്ചോ ..എനിക്കും വേണ്ട അച്ചായാ മോനേം മക്കളേംകാണാനുള്ള ആവേശം കൊണ്ട് വിശപ്പെല്ലാംപോയി .രാത്രി ആയല്ലോ ഡീ അവരുടെ വിവരമൊന്നും ഇല്ലല്ലോ വിളിച്ചു നോക്കാൻ നമ്പറും ഇല്ലല്ലോ ഇവിടുത്തെ ഇനി ചിലപ്പോൾ നാൻസീടെ വീട്ടീ കേറുവോ വരുന്നവഴിക്ക് .. നേരെ ഇങ്ങോട്ടെന്നല്ലേരാവിലെയും പറഞ്ഞത് വിമാനത്താവളത്തിന്ന് മാമൂലെല്ലാം കഴിഞ്ഞ് വേണ്ടേ അച്ചായാ ഇത്രേം ദൂരം എത്താൻഒരു ചായ എടുക്കട്ടെ അത് കുടിക്കുമ്പോഴത്തേക്ക് അവരിങ്ങ് എത്തും …വേണ്ട അവര് വരട്ടെ ..ആകാശം കറുത്ത് തുടങ്ങി ..

കൺമുന്നിലുള്ള തെല്ലാം കറുത്തതായി തോന്നിരണ്ടാൾക്കും നേരം ഇരുട്ടിയെല്ലോ ഡീ ഒരു വിവരവുമില്ലല്ലോ നാൻസീടെ വീട്ടിലെ നമ്പറിൽ ഒന്നു വിളിച്ചേ .. അവിടെ വിളിച്ചെട്ടെന്താ കാര്യം ഒന്ന് വിളിച്ചു നോക്ക്കുറേ ബെല്ലടിഞ്ഞപ്പോൾ അങ്ങേതലയ്ക്കൽ നിന്നും ഹലോ ആരാ എന്ന ശബ്ദം കേട്ടും .ഞാനാ അന്നാമ്മ റോയി വരുന്നുണ്ട് വൈകുന്നേരം ആവുമ്പോയേക്ക് എത്തുമെന്നും പറഞ്ഞിരുന്നു രാവിലെ വിളിച്ച് കാണാത്തോണ്ട് ഒരു സമാദാനവുമില്ല അവിടെ വിളിച്ചിരുന്നോ .അവര് ഇവിടെ വന്നിട്ട് കുറേ നേരമായല്ലോ നിങ്ങളെ വിളിച്ചില്ലേ ഞാൻ റോയീഡേടുത്ത് കൊടുക്കാം ..

ഹലോ അമ്മേ വിളിക്കാൻ വിട്ട് പോയി സോറി ഇവിടെ ഒന്ന് കയറിയിട്ട് വരാമെന്ന് വച്ചതായിരുന്നു ഇവിടെ വന്നപ്പോൾ നാൻസീടെ ആങ്ങള ലണ്ടനീന്ന് കൊണ്ടുവന്ന നായക്കുട്ടീടെ പിറന്നാൾ ആഘോഷം എന്നാ പിന്നെ അതു കഴിഞ്ഞ്രാവിലെ വരാമെന്നു വച്ചു ശെരിയമ്മേ … പിന്നെ പറഞ്ഞതൊന്നും അന്നാമ്മ കേട്ടില്ലഫോൺ കയ്യിൽ നിന്നും ഊർന്ന് വീണിരുന്നുലൗഡ് സ്പീക്കറിലൂടെ എല്ലാം കേട്ടവറീച്ചൻതളർച്ചയോടെ അന്നാമ്മ ചേട്ടത്തിയെ ചേർത്തു പിടിച്ചു സാരമില്ല ഡീ അന്നാമ്മകൊച്ചേനാളെ കാണാലോ …

വാ എന്തെങ്കിലും കഴിച്ച് കിടക്കാം .. എനിക്കൊന്നും വേണ്ട അച്ചായന് വിളമ്പട്ടെ.. എനിക്കും വേണ്ടാ ഡീ .. അവരുടെ സഡത സഹചാരി കണ്ടൻ പൂച്ചയും. അടുക്കളയിൽ. തുറന്നു വച്ച ചിക്കൻ നിറച്ച പാത്രത്തിന് മുന്നിൽ വിശപ്പ് മറന്ന് നിൽക്കുന്നുണ്ടായിരുന്നു ..

By ivayana