ശ്രീകുമാർ ഉണ്ണിത്താൻ*

ന്യു യോര്‍ക്ക്:  ഫൊക്കാനയുടെ  മുതിർന്ന നേതാവ് കുണ്ടറ , ട്രിപിലെഴികം തുണ്ടിൽ വീട്ടിൽ  കൊച്ചുമ്മൻ  ജേക്കബ് (80 ) ന്യൂ യോർക്കിൽ  അന്തരിച്ചു.  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ  മുൻ പ്രസിഡന്റും  മാർഗദർശിയും, പോർചെസ്റ്റർ സെന്റ് ഗ്രിഗോറീസ്  ചർച്ചിന്റെ സ്ഥാപക മെമ്പറും , അലUSA  യുടെ  ഫൗണ്ടിങ് മെംബറും അമേരിക്കയുടെ  സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ  നിറ സാനിദ്യവുമായ  കൊച്ചുമ്മൻ  ജേക്കബ്  ന്യൂ യോർക്ക് ട്രാൻസിസ്‌റ് അതോറിറ്റിയിൽ നിന്നും വിരമിച്ച  ശേഷവും  സമുഖ്യ സാംസ്‌കാരിക , ചാരിറ്റി പ്രവത്തങ്ങളിൽ സജീവമായിരുന്നു. കേരളത്തിൽ  പല ചാരിറ്റി  പ്രവർത്തങ്ങൾക്കും  അദ്ദേഹം ഇപ്പോഴും നേതൃത്വം നൽകുന്നുണ്ട്.

ഭാര്യ അന്നാമ്മ ജേക്കബ് . മക്കള്‍: ജോബി ജേക്കബ് , ജയ്‌സൺ ജേക്കബ് . മരുമകള്‍: റാണി ജേക്കബ് , ടെന്നിസ് ജേക്കബ് . കൊച്ചുമക്കള്‍: വില്യം ജേക്കബ് , ക്രിസ്റ്റിൻ  ജേക്കബ് ,ഇവാ  ജേക്കബ് , മിയ ജേക്കബ്.സഹോദരങ്ങൾ:  പരേതയായ മറിയാമ്മ ഡാനിയേൽ , ലില്ലിക്കുട്ടി ബാബു , പരേതനായ വർഗീസ് ജേക്കബ് , മാത്യുക്കുട്ടി ജേക്കബ്, ഏലിയാമ്മ കുട്ടപ്പൻ, ജോൺ റ്റി ജേക്കബ്, ജേക്കബ് റ്റി  ജേക്കബ് , ലീലാമ്മ പ്രകാശ് , രാജൻ റ്റി  ജേക്കബ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

By ivayana