വി.ജി മുകുന്ദൻ*

മനുഷ്യ വർഗത്തെ പോലെത്തന്നെ ഒരുപക്ഷെ അതിലും മികച്ചരീതിയിൽ പ്രകൃതിവിഭവങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉപയോഗിക്കുന്നത് പക്ഷിപാക്ഷിമൃഗാദികളാണെന്നു തോന്നുന്നു. മനുഷ്യർ മൃഗങ്ങളെ കുറിച്ച് പലതും പഠിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതുപോലെയോ അതിനേക്കാൾ മികച്ച രീതിയിലൊ അവ അവരെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും …!

അങ്ങനെയാണല്ലോ പ്രകൃതി നിയമം.മനുഷ്യർ പോലും പലതും കണ്ടെത്തുന്നതും നിർമ്മിച്ചെടുക്കുന്നതും, പ്രകൃതിയിലെ പല ശാസ്ത്രീയ തത്വങ്ങളും മനസ്സിലാക്കിയെടുക്കുന്നതും, മറ്റുജീവികളെ നിരന്തരം നിരീക്ഷിച്ചിട്ടാണെന്നല്ലേ പറയുന്നത്. മനുഷ്യന്റെ പല കണ്ടു പിടുത്തങ്ങൾക്കും പുറകിൽ ഈ പറഞ്ഞ ജീവികളുടെ ജീവിതത്തിൽ നിന്നുമുള്ള പ്രചോദനങ്ങളാണ് എന്നും പറയുന്നു. ശാസ്ത്രം, ശാസ്ത്രീയം അഥവാ ശാസ്ത്ര സത്യങ്ങൾ എന്നുപറഞ്ഞാൽ പ്രകൃതിയിലെ യാഥാർഥ്യങ്ങളുടെ ഉപയോഗപ്രദമായ രീതിയിലുള്ള കണ്ടെത്തലുകളാണ്, തെരഞ്ഞെടുക്കലുകളാണ്,കൂട്ടിയോജിപ്പിക്കലുകളാണ്.

നിരന്തര പ്രയത്നങ്ങളിലൂടെയാണ് ഇതെല്ലാം സാധ്യമാകുന്നത്.മനുഷ്യവർഗത്തെ പോലെ തന്നെ പക്ഷി മൃഗാദികളും ഈ കണ്ടെത്തലുകൾ നടത്തുണ്ടായിരിക്കാം. അവരും അതിനു വേണ്ടിയുള്ള നിരന്തര പ്രയത്നത്തിലുമായിരിക്കാം.ദേശാടനപക്ഷികൾ ചില പ്രത്യേക സ്ഥലങ്ങളിലേയ്ക്ക് ചില പ്രത്യേകകാലങ്ങളിൽ സഞ്ചാരിക്കുന്നത്, കിളികൾ അവയ്ക്ക് യോജിക്കുന്ന രീതിയിൽ കൂട് കെട്ടുന്നത്, മാളങ്ങൾ ഉണ്ടാക്കുന്നത്, ചില കടൽ ജീവികൾ (ആമകളും മറ്റും) കരയ്ക്കുവന്നു മുട്ടയിടുന്നത്,കാട്ടുമൃഗങ്ങൾ അവയ്ക്കു യോജിക്കുന്ന ഇടങ്ങളിൽ വാസസ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത്, ഭക്ഷണം തേടുന്നത് ഉറുമ്പുകളുടെ കൂട്ടമായി ചിട്ടയോടെയുള്ള പ്രവർത്തനങ്ങൾ, തേനീച്ചകളുടെ ജീവിത രീതിയും പ്രവർത്തനങ്ങളും.

അങ്ങനെ എന്തെല്ലാം.അങ്ങനെ ചിന്തിക്കുമ്പോൾ തീർച്ചയായിട്ടും മനുഷ്യർ പക്ഷിമൃഗാദികളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത് തന്നെയാണ്. ഈ ഭൂമി അവരുടേതുകൂടിയാണ്.ആരെങ്കിലും ആത്മാർത്ഥമായി മൃഗങ്ങളെ പരിപാലിക്കുന്നുണ്ടെങ്കിൽ… മൃഗങ്ങൾക്കു വേണ്ടി വാദിക്കുന്നുണ്ടെങ്കിൽ……മാംസ ഭക്ഷണം ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നുണ്ടെങ്കിൽ. അത് വളരെ വലിയ കാര്യം തന്നെയാണ്….

നമുക്ക് അവരെയും ബഹുമാനിക്കാം.മനുഷ്യൻ അവന്റെ ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും വേണ്ടി കൃഷി എന്ന ഗണത്തിൽ പെടുത്തി വളർത്തി പരിപാലച്ചെടുക്കുന്ന പക്ഷികളെയും, മൃഗങ്ങളെയും ചെടികളെയും( കോഴികൾ, ആട്, വളർത്തുന്ന മറ്റു നൽക്കാലികൾ, പച്ചക്കറി പഴ ധാന്യ കൃഷികൾ ) ഒഴിച്ച് പ്രകൃതിയിലെ ഒരു വിഭവവും നമുക്ക് സ്വന്തമല്ല.

കവളപാറയിലുണ്ടായ ദുരന്തം നമ്മൾക്കേവർക്കും ഓർമ്മയുണ്ടാകും… കുന്നുമൊത്തം ഇടിഞ്ഞൊലിച്ച് ഒരുപ്രദേശത്തെ വീടുകളെയും അതിലെ ആളുകളെയും മണ്ണിന്നടിയിലാക്കിയപ്പോഴും ആ കുന്നിൻ ചെരുവിൽ ഒരു തുരുത്തുപോലെ കുറച്ചു വീടുകൾ നിലനിന്നതും അവിടത്തെ മനുഷ്യജീവനുകൾ രക്ഷപെട്ടതും നമ്മൾ കണ്ടതാണ്…. വൻമരങ്ങളാണ് അവിടെ മണ്ണിനെ ഉറപ്പിച്ചുനിർത്തി ആ മനുഷ്യരെ രക്ഷിച്ചത്…

നമ്മുടെ നിലനിൽപ്പിന്നാധാരമായ, ആശ്രയകേന്ദ്രമായ, സ്വാന്തനസ്പർശമായ നമുക്ക് സ്വന്തമല്ലാത്ത ഈ പ്രകൃതിയെ, പ്രകൃതി വിഭവങ്ങളെ സ്നേഹിക്കുകയും പരിപാപാലിക്കുകയും ചെയ്യുക എന്നുള്ളത് ഓരോ മനുഷ്യരുടെയും കടമതന്നെയാണ്അങ്ങനെയുള്ള ചിന്തകൾ ഉണ്ടാകട്ടെ….അങ്ങനെയുള്ള ചിന്തകളിലൂടെ നമുക്ക് നമ്മുടെ പരിസ്ഥിതിയെ കാണാം…പരിപാലിക്കാം… നിലനിർത്താം ശുശ്രുഷിക്കാം……..

ആരോഗ്യമുള്ള പരിസ്ഥിതിയെ പുനഃസൃഷ്ടിച്ചെടുക്കാം.ആശംസകൾ. ….!!

By ivayana