പാരസ്പര്യം

രചന : പിറവം തോംസൺ ✍ തരള ധരാ ഭ്രമണ രമണ താളം,സർവ ചരാചര സഹജ ഭൂപാളം.കാല നിയമ പ്രാണമയ പ്രമാണം,കാല ഹരണ രഥ ചരണ പ്രയാണം..മാത്ര മുറുകിയൊരു തീവ്ര യത്നം,യാത്ര കുറുകിയ ലഘു പ്രയത്നം.പകലൊളി അനുദിനമാളിയണയണം,പകലിരവുകളവ മാറി മാറിയണം.ഇല പൊഴിയുമൊരു…

ചെങ്കനൽ തീയ്യാട്ടം

രചന : അശോകൻ പുത്തൂർ ✍ മഴപെയ്യുമ്പോഴെ കൂരയിൽകുട്ട്യോള് ഒറ്റയ്ക്കാണേഇടിവെട്ടുമ്പോഴേ തൈവേനെഞ്ചില് തീയാണെമാനംകറുക്കുമ്പഴേമനമുരുകണല്ലാഇടിവെട്ടുമ്പോഴേ പൊന്നേകൊത്തിക്കെളക്കെല്ലെട്ടൊകത്തുംപന്തം കണക്ക് പടിഞ്ഞാറ്കത്തിയെരിഞ്ഞമർന്നേകണ്ണിലിരിട്ടുകേറി മാടത്തിലുംകൂരാ കൂരിരുട്ട്പാതിരാപൂങ്കോഴി കൂകണനേരത്ത്മാടത്തീ നിന്നിറങ്ങിപാൽക്കടൽ പത്തായം പൊന്തിത്തെളിയുമ്പംമാടത്തീ ചെന്നുകേറിമൂവര മൂവന്തിയായ് പള്ളേല്തെയ്യത്തെറയാട്ടംഏഴര മൂവന്തിയായ് നെഞ്ഞത്തോകത്തും കനലാട്ടംമാമ്പറപ്പാടത്ത് കുട്ടാടൻ പുഞ്ചയിൽഇന്നല്ലേ വേലപൂരംകുഞ്ഞമ്മ വന്നോടീ നമ്മക്ക്വേലയ്ക്ക്…

പാട്ടുപുര💞💞💞

രചന : പ്രിയബിജൂ ശിവകൃപ✍ ആലിന്റെ ചുവട്ടിലിരുന്നു ഗൗരിദാസ് ചിന്തകളിൽ മുഴുകിആ ചിന്തകളിൽ ക്ഷേത്രത്തിന്റെ നനഞ്ഞ പടവുകളിറങ്ങി വരുന്ന ദേവിക…..കണ്മുന്നിൽ എപ്പോഴും തെളിയുന്ന മനോഹര കാഴ്ച….. വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള രൂപം… ഒരു നർത്തകിയുടെ ലാസ്യമാർന്ന കണ്ണുകൾആദ്യമായി അവളെ കാണുന്നത് പാട്ടുപുരയിൽ…

നൈറ്റ് റൈഡ്

രചന : സുദേവ് ബി ✍ മഴചാറുന്നു ! ചുരത്തിലൂടെ കാറിൽമുടി പിന്നുന്ന കൊടും കറക്കമൊന്നിൽ* ഇടി മിന്നൽ ! നിറരാപ്പടർപ്പിൽ നിൻ്റെമൊഴിയോർത്തേറിയതാണ് ;യാതയാമം !ഗതകാലം പറയാതിരുന്നതെല്ലാംപൊഴിയുന്നുണ്ടിരുളാർന്ന ചക്രവാളംനനയേണം ഇനിവയ്യമാറിനിൽക്കാൻഅരിക്കിൽ വണ്ടിയൊതുക്കിനിർത്തിടുന്നുവിറപൂണ്ടാർദ്രപദങ്ങളാൽകിഷോറിൻമൃദുഗാനത്തിലെരിഞ്ഞിടുന്ന ചിത്തംമഴനീക്കുന്നതു നിർത്തി ചിൽവെളിച്ചംഅതുമില്ലീയിരുളിൽപൊഴിക്കയശ്രു !ചിലനേരത്തുമനസ്സൊതുങ്ങുകില്ല!മഴ കൊള്ളട്ടെ ! തുറന്നിടുന്നു…

തീർത്ഥയാത്ര (ഗദ്യകവിത)

രചന : കനകംതുളസി ✍️ ജീവിതത്തിൻ്റെ ഇടവപ്പാതികളിൽ ഇടറിവീണും പിടഞ്ഞെഴുന്നേറ്റുംകാറ്റിൻ്റെതാളത്തിൽ പെയ്തൊലിക്കും തുള്ളികളിൽ ഈറനണിഞ്ഞും,കുളിർക്കാറ്റേറ്റ് തണുത്തും കൊടുങ്കാറ്റേറ്റ് തളർന്നും കാലങ്ങളിത്രയും ഒരുനീണ്ട യാത്രയുടെ പാതയിൽ പാതിമുക്കാലും തീർത്തുവച്ചു.ഇനിയും നടക്കേണമെനിക്ക് പരിഭവിച്ചും പരിമളമേകിയുംതുടരുമീയാത്രയുടെവഴിക്കൊരന്ത്യമുണ്ടാകുംവരെ.പക്ഷേഎൻ്റെമനസ്സിൽ അടങ്ങാത്തയാഗ്രഹങ്ങളുടെ ലഹരികൾ പൂക്കുന്ന ഒരു താഴ്‌വാരമുണ്ട്. അവിടേയ്ക്കൊരു തീർത്ഥയാത്രപോകേണമെനിക്ക്.സ്വപ്നങ്ങളിൽ…

സുന്ദരി ചെല്ലമ്മ’

രചന : മാധവ് കെ വാസുദേവ് ✍ തിരുവതാംകൂർ മഹാരാജാവു ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ? ഒരു സാങ്കല്പിക കഥയല്ലിത്….തികച്ചും യാഥാർഥ്യമായ ഒരു പ്രണയ കഥയാണിത്.തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ….. ശ്രീപത്മനാഭസ്വാമി…

പിച്ചവച്ച മണ്ണ്.

രചന : ബിനു. ആർ.✍ പച്ചമണ്ണിന്റെ വിരിപ്പുതേടി ഞാൻപിച്ചവച്ചമണ്ണുതേടിയലഞ്ഞു ഒരുനാൾകാലങ്ങളോളം പുറകോട്ടുനടന്നപ്പോൾകാതങ്ങളകലെയൊരൊച്ചകേട്ടു.കാതരയാമൊരു ഭൂമിപ്പെണ്ണപ്പോൾകരിമുകിൽകൊണ്ടൊരുകൊടിയടയാളം കാട്ടികാടിന്നടുത്തൊരുയിത്തിരിമണ്ണിൻചാരേകുത്തിയോഴുകും പുഴതൻ തെളിനീരോട്ടം.അച്ഛൻ വളർന്നുപന്തലിച്ചനാളിൽഅച്ഛൻ കുഴിച്ചിട്ടൊരുവിത്തിൽനിന്നുംവളർന്നുപന്തലിച്ചൊരുമാവിന്മേലെവന്നുപുകൾപെറ്റു നീറിപ്പുകഞ്ഞവർവണ്ണാത്തിപ്പുള്ളും കുറേ തത്തകളുംകൂടൊരുക്കി ചലപില വർത്തമാനമോടെ.സ്വപ്നങ്ങളെല്ലാം വാരിപ്പുതച്ചതച്ഛൻസ്വപ്‌നങ്ങൾ മണ്ണിലാക്കിപൊന്നുവിളയിച്ചപ്പോൾകണ്ണിലെല്ലാം തിമിരംകയറിയവർ മക്കൾകണ്ണായിടങ്ങളെല്ലാം ദാനം കൊടുത്തുതീർത്തു.തലമുറകൾ കൊഴിഞ്ഞുവീഴവേതാന്താങ്ങളുടെ മനസ്സിൻനൊമ്പരംനിറയവേ,തേടികണ്ടെത്തി ഞാൻ പിച്ചവച്ച…

ചുറ്റുവട്ടവും ഒന്ന് കാതോർക്കുക,

രചന : സഫി അലി താഹ✍ മക്കളൊക്കെ കളിചിരിയോടെ സ്കൂളിൽപോകുന്നു. എല്ലാ മക്കൾക്കും നല്ല ബാഗും കുടയും വാട്ടർ ബോട്ടിലും ചെരിപ്പും വസ്ത്രങ്ങളും…..സന്തോഷകാഴ്ചയാണത്.അതിന് വേണ്ടി എത്രയോ മാതാപിതാക്കൾ ബുദ്ധിമുട്ടുകൾ സഹിച്ചുകാണും, എങ്കിലും മക്കൾക്കായി അവരത് സന്തോഷത്തോടെ സ്വീകരിക്കും.മിനിയാന്ന് മോളുടെ വർക്ക് ചെയ്യാനായി…

ചുവടുകൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.

“സ്കൂൾ”

രചന : ഡാർവിൻ പിറവം✍ ജൂണിൽ, സ്കൂളുതുറക്കുമ്പോൾമഴയതുവരവായ് മലനാട്ടിൽകുട്ടികൾ സ്കൂളിൽപ്പോകുമ്പോൾകുഞ്ഞിക്കുടകൾച്ചൂടൂല്ലോ… വഴിയോരത്തുനടക്കുമ്പോൾകനികളെറിഞ്ഞുപറിക്കൂല്ലോവണ്ടിക്കൂലിക്കാശുകളാൽമിഠായ് വാങ്ങിക്കഴിക്കൂല്ലോ… മഴയിൽച്ചാടിരമിക്കുന്നേവെള്ളത്തിൽക്കളിയാണല്ലോഅണകൾ, കെട്ടിയുയർത്തുമ്പോൾവസ്ത്രംമുഴുവൻ നനയൂല്ലോ… മണിയടികേട്ടവരോടുന്നേബഞ്ചിൽക്കയറിയിരിക്കുന്നേപുത്തൻബാഗുതുറക്കുന്നേപുസ്തകമൊക്കെയെടുക്കുന്നേ… ടീച്ചറ് ക്ലാസ്സിൽവന്നെന്നാൽഹാജരെടുത്തു കഴിഞ്ഞെന്നാൽഹോംവർക്കൊന്നും ചെയ്തില്ലേൽശകാരിച്ചീടും ദേഷ്യത്തിൽ… ടീച്ചർ ചീത്തകൾ പറയുമ്പോൾമിണ്ടാവ്രതമീപ്പിള്ളേർക്ക്സ്കൂളിൽ യോഗം കൂടുമ്പോൾചീത്തകളച്ഛനുമമ്മയ്ക്കും… വീട്ടിൽക്കഥയത് അറിയുമ്പോൾഅച്ഛനുദേഷ്യം വന്നെന്നാൽഅമ്മകലിച്ചുവരുന്നുണ്ടേൽപല്ലുകൾകാട്ടി ചിരിക്കൂല്ലോ… കുട്ടികളൊപ്പം കൂടുമ്പോൾഒത്തുകളിച്ചുരസിക്കൂല്ലോഎന്തൊരുസുന്ദരമക്കാലംഎന്തൊരുരസമാണാ…