കവിത്രയം

രചന : ഠ ഹരിശങ്കരനശോകൻ✍ പെൻഷൻ വരാൻ വൈകിയ ഒരു കിഴവിയൊടൊപ്പമാണ് ഇടശ്ശേരി ബാങ്കിലെത്തിയത്കണ്ടെത്തി പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഏതൊ സാങ്കേതികകാരണത്താൽ വൈകി കൊണ്ടെയിരുന്ന പെൻഷൻ ആ കിഴവിയെ ബാങ്കിനും പഞ്ചായത്താപ്പീസിനുമിടയിലൂടെ ഇട്ടോടിക്കുകയായിരുന്നുകൈ ശുചിയാക്കിയ ശേഷം ഇടശ്ശേരിയും കിഴവിയും കൂടി അകത്ത് കടന്നുഇടശ്ശേരി…

ലഹരിതൻ അവരോധകം

രചന : ദിനേശ് മേലത്ത്✍ ഇന്നിന്റെ ബാല്യങ്ങൾ മയക്കുമരുന്നിൻ –അടിമയാം വേലിക്കെട്ടിലകപ്പെട്ടു പോയ്,കൗമാരംപിടിമുറുക്കും ഒരുകൂട്ടം കാപാലികർ,ബാല്യത്തിൻ പുഞ്ചിരിയെ തച്ചുടച്ചീടുന്നു.സ്നേഹവാക്കുകൾ അന്യമായ് പോയിന്ന് ,അലതല്ലും തിരമാലപോൽ മനംമാറുന്നു ജീവിതം,വേലിമറികടന്നിതാ ലഹരി നടനമാടുന്നു,പ്രതിരോധകെട്ടഴിക്കേണ്ട നേരം കഴിഞ്ഞുപോയ്.തടയുവാനിനിയുമാവും പ്രിയ സൗഹൃദങ്ങളേ…സ്വയം കൂപമണ്ഡൂകമായ് മാറികർദമശിരസ്സിൻ ഉടമയാകാതെ,അരങ്ങിൽ വന്നവരോധം…

പ്രവേശനോത്സവ കവിത പടവുകളേറെ കയറാൻ

രചന : തോമസ് കാവാലം✍ നല്ലൊരുലോകംകണ്ടാനന്ദിക്കാൻനല്ലവരൊത്തതു പങ്കിടുവാൻനന്മമരങ്ങളായ് തീർന്നീടുവാൻസന്മനസ്സോടെയിന്നൊത്തുചേരാം. അമ്മ മനസ്സിന്റെയാഹ്ലാദവുംകണ്മണിമാരുടെയാനന്ദവുംതുള്ളിതുളുമ്പുന്നുമാരിപോലെഉള്ളു കുളിരുന്നു കോടപോലെ. അമ്മ മനസ്സുകളായിരങ്ങൾഅജ്ഞത നീക്കുന്ന, യധ്യാപകർഅമ്മിഞ്ഞപ്പാലുപോൽ നൽകീടുന്നുഅറിവിന്നമൃതാ,മാനസത്തിൽ. കണ്ണുതുറപ്പിക്കും അക്ഷരങ്ങൾകണ്ണുകൾക്കഞ്ജനമെന്നപോലെഉള്ളുതുറപ്പിക്കും,സ്നേഹസൂര്യൻഉള്ളിലുദിപ്പിക്കും ഉണ്മ നൽകി വിണ്ണിന്റെവിജ്ഞാന വിരുന്നുകൾവിസ്മയപൂർവ്വം വിളമ്പിയുണ്ണാംമന്നിന്റെ വേദന കണ്ടറിയാംമാറോടു ചേർക്കാം സതീർത്ഥ്യരെയും. ആകാശംപോലെ,യറിവുനേടാംആശ്വാസമാകാം മരുന്നുപോലെവിശ്വാസദീപ്തി,യുയർത്തി വയ്ക്കാംവിശ്വത്തിനെന്നുമേ…

ഉയിർപ്പ്

രചന : ജയൻതനിമ ✍ ഒരു വെട്ടിന്കടപുഴകുന്ന പാഴ്മരമല്ല .പലവെട്ടിന്പുതുമുള പൊട്ടുന്നവന്മരമാണു ഞാൻ.തോൽക്കുന്നതല്ലഎതിരാളൻ്റെ ജയം കണ്ട്സന്തോഷിക്കാൻസ്വയം തോറ്റു കൊടുക്കുന്നതാണ്.അലറി വിളിച്ചത്അഴിയെണ്ണിയൊടുങ്ങാനല്ലസ്വാതന്ത്ര്യത്തിൻ്റെ ഇത്തിപ്പൂരംമധുരം നുണയാൻ.അനാഥയെ കൂടെ കൂട്ടിയത്അനന്തഭോഗ സുഖത്തിനല്ലഅനാഥ ഗർഭങ്ങൾക്ക്അതിർവരമ്പിടാനാണ്.കരൾ പിടഞ്ഞത്കരയാനല്ലകലാപം ചെയ്യാനാണ്കദനങ്ങളകറ്റാനാണ്.കാട്ടുനീതികൾക്കെതിരെയുംകരനാഥന്മാർക്കെതിരെയുംകഥയായും കവിതയായുംകരകവിഞ്ഞൊഴുകികരാളരുടെകഴുത്തറക്കാൻ.ഉരുണ്ടു വീണത്ഉടഞ്ഞു ചിതറാനല്ലഉയിർത്തെഴുന്നേൽക്കാൻ തന്നെയാണ്.

ജൂണ്‍ മൂന്ന്, കലാലയാരംഭദിനം….

രചന : വിജയൻ കുറുങ്ങാട്ട് ✍ ലക്ഷക്കണക്കിനു കുരുന്നുകള്‍ പുത്തനുടുപ്പും പുത്തന്‍കുടയും പുത്തൻ പുസ്തകസഞ്ചിയും തൂക്കി പുത്തന്‍പ്രതീക്ഷകളുമായി അറിവിന്റെ പടവുകൾ തേടി കലാലയങ്ങളിലേക്ക്….അഞ്ജതയുടെ ഇരുട്ടിൽ നിന്ന് അറിവാകുന്ന വെളിച്ചത്തിലേക്കുള്ള പടികയറുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി കൈയിലുള്ള വെളിച്ചം പകരുന്നതിനായി അദ്ധ്യാപകരും.ഓരോ നാട്ടകത്തിന്റെയും ദേവീദേവസ്ഥാനങ്ങളിലുള്ള…

പ്രണയ മഴയിൽ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഉത്തരം മുട്ടിയ കുട്ടിയെപ്പോലെഅവൾ തല കുനിച്ചു നിൽക്കുന്നുകണ്ണ് ചൂണ്ടപോലെ അവളിലേക്കിട്ടഅവൻ്റെ ചുണ്ടുകൾക്കിടയിൽകൊതി കിടന്നു പിടയ്ക്കുന്നു ആരുമറിയാതെആ നിമിഷങ്ങളെ, ഇഷ്ടങ്ങളെകട്ടെടുക്കണംപ്രണയ പച്ചയിൽ ഉമ്മകൾ പൂത്തുലഞ്ഞഒറ്റമരമായ് മാറണം ഓർമ്മയുടെ വെയിലിൽഎന്നും പുഷ്പിച്ചു നിൽക്കണംപ്രണയ ചുവപ്പ്ഒറ്റവരി കവിതയായ്ഒന്നിച്ചു മൂളണം പ്രണയമേ,നമുക്കെന്നുംപെയ്തു…

എന്തെങ്കിലും പറയൂ

രചന : താഹാ ജമാൽ ✍ പറയൂ നിനക്കോർമ്മകൾപൂക്കും നിമിഷത്തിൽ, ഇന്നീനേരത്തെന്തെങ്കിലും പറയൂവിഷാദബോധങ്ങൾ പിടികൂടുംനിലാവത്ത്, നിമിഷങ്ങൾമാഞ്ഞുപോം നിഴലത്ത്കിനാവുകൾ തിരയുംതീരത്തിരുന്നു നീപറയൂ പ്രിയേഎന്തെങ്കിലും പറയൂബന്ധുരമാകുന്ന ചിന്തകൾനിന്നിൽ നിരന്തരം എന്നെക്കുറിച്ചുള്ളചിന്തകൾ വന്നു മിഴിച്ചു നോക്കുന്നതും.കാറ്റിന്റെ കൈകൾ നിനക്കായിതാരാട്ടുതീർത്തതുംഎന്നിൽ പൂക്കും ചിന്തകൾനിന്നെക്കുറിച്ച്വക്കുകളെഴുകുമ്പോൾഉള്ളിൽ പിടയുന്നമധുര നൊമ്പര കിനാവുകൾ,നമ്മുടെ…

റൊണാൾഡോ V/s മെസ്സി.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ പച്ചക്കറിവണ്ടി ഓടിക്കുന്നത്റൊണാൾഡോ.വിളിച്ച് പറയുന്നതുംതൂക്കിക്കൊടുക്കുന്നതുംമെസ്സി.വീട്ടിൽപെയിൻ്റ് പണിക്ക് വന്നിരുന്നുതടിച്ചൊരു റൊണാൾഡോ.ഇന്നലെപൈപ്പ് നന്നാക്കിയത്ഹിന്ദി പറയുന്ന മെസ്സി.ബാർബർ ഷോപ്പിൽപുതിയൊരു റൊണാൾഡോ വന്നിട്ടുണ്ട്.പരിചയപ്പെട്ടുപേര് ചോദിച്ചുസദഖത്തുള്ള ആലം.ഫരീദ ഹോട്ടലിലെപൊറോട്ടക്കാരൻമെസ്സിയുടെപേര് എനിക്കറിയാം.പ്രഫുൽ കുമാർ ബിശ്വാസ് .റോഡ് പണിക്കുള്ളലോറി വന്നു നിന്നുഒരു ലോഡ് മെസ്സിയെ /റൊണാൾഡോയെറോഡരുകിൽതട്ടി,കടന്നുപോയി.

കുടചൂടിയെത്തുന്ന അധ്യയന വർഷം 😔😊

രചന : സിജി സജീവ് ✍ വീണ്ടുമൊരു സ്കൂൾ വർഷം കൂടി ആരംഭിക്കുമ്പോൾ,,ഓർമ്മകളിൽ പണ്ടെന്നോ ഉയർന്ന ഫസ്റ്റ് ബെല്ലിന്റെ മുഴക്കം,,പാടവരമ്പിലൂടെ മാറിലടുക്കി പിടിച്ച പുസ്തകങ്ങളുമായി ഒരു പാവാടക്കാരി ഓടുന്നു,,പുറകിൽ അടിമുതൽ മുടിവരെ പുള്ളിപ്പൊട്ടുകൾ തെറിപ്പിച്ച ചാരിതാർത്ഥ്യത്തോടെചേറിലാണ്ടു പോകുന്ന ആ കറുത്ത വള്ളിച്ചെരുപ്പ്എന്നും…

ഓർമ💕

രചന : ടിന്റു സനീഷ് ✍ ഇതായാളുടെ ഓർമദിവസം മാത്രമാണോ…അല്ല, താൻ അയാളുടെ വിധവയായി മരിച്ച് ജീവിച്ചത് കഴിഞ്ഞ ഇരുപതു വർഷങ്ങൾ..തന്നെ സംബന്ധിച്ച് അയാൾ ഒരു ഭർത്താവ് മാത്രമായിരുന്നോ..എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കൈപിടിച്ചിറങ്ങിയ മനുഷ്യൻ…തനിക്ക് സ്നേഹം മാത്രം നൽകിയ തന്റെ…