ആത്മാവ് ഉണ്ടോ?
രചന : റാണി ജോൺ പരുമല ✍ മതഗ്രന്ഥങ്ങൾ പറയുന്നതും ശാസ്ത്രം അന്വേഷിച്ചെത്തിയിരിക്കുന്നതും“മനുഷ്യൻ ശരീരം മാത്രമാണോ?അല്ലെങ്കിൽ ശരീരത്തിനപ്പുറം ‘ഞാൻ’ എന്നൊരു ആത്മീയ അസ്തിത്വമുണ്ടോ?”മനുഷ്യൻ ആയിരക്കണക്കിന് വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ആഴമുള്ള ചോദ്യങ്ങളിൽ ഒന്നാണിത്. ലോകത്തിലെ വിവിധ മതങ്ങളും ദർശനങ്ങളും ഈ ചോദ്യത്തിന്…
ഫ്ലാറ്റ്
രചന : ബിജു കാരമൂട് ✍ ഭൂമി വിറ്റ്ആകാശംവാങ്ങാനിറങ്ങിഅന്ന്കടൽക്കുട്ടിഒളിപ്പിച്ചുവച്ച-കരമിഠായിയെതിന്നാനെടുക്കുന്നദിവസമായിരുന്നുമഴപ്പെണ്ണിനല്ലാതെഅവനത്മറ്റാർക്കുംപകുക്കില്ലഡാമിലെവളർത്തു മീനുകൾക്ക്പട്ടണത്തിലേയ്ക്ക്വിനോദയാത്രപോകാൻഅത്തവണസമ്മതവുംകാശും കിട്ടിമുട്ടയിട്ടു വച്ചിരുന്നേടം മറന്നുപോയവിമാനങ്ങൾതാണുപറന്ന്ചെറിയകുട്ടികളുടെക്ലാസ് മുറികളിൽതീരെച്ചെറിയവീടുകളിൽകയറിയിറങ്ങിനടന്നുമനുഷ്യബന്ധനത്തിനിടെകരയിൽകുടുങ്ങിപ്പോയകൊമ്പൻ സ്രാവുകൾക്കായുള്ള തിരച്ചിൽനേരം വെളുത്തതോടെമതിയാക്കിനീലത്തിമിംഗലങ്ങളുടെസംഘം മടങ്ങിഅബദ്ധത്തിൽപെറ്റുപോയഅമ്മജനാലയിലൂടെ വലിച്ചെറിഞ്ഞപ്പോഴേഅവനൊരു പുള്ളിക്കുയിലായിമക്കളില്ലാത്തകാക്കയുടെകൂടും തേടിപറന്നുപോയദിവസംപറന്നകലും തോറുംനഗരംമൈക്രോസ്കോപ്പിൽ വച്ചവ്രണക്കട്ട പോലെഅവന് തോന്നിഇന്നലെപല്ല് കെട്ടിച്ച പെണ്ണ്ചുണ്ടടുപ്പിക്കാനാവാതെദയനീയമായി ചിരിക്കും പോലെഫ്ളാറ്റുകൾകൂട്ടംകൂടിനിന്ന്പതിഞ്ഞ കാറ്റിൽഅവനെപ്പറ്റിപറഞ്ഞുകൊണ്ട്നിന്നപ്പോഴാണ്ആകാശത്തിൻ്റെസുഷിരങ്ങൾവലുതായിവലുതായിവന്നത്പതിവുപോലെജെസിബിയുടെതുമ്പിക്കൈകൾപിടിപ്പിച്ചഓട്ടോറിക്ഷകൾ ഉറുമ്പിൻകൂടുകൾഇടിച്ചുനിരത്തിനായകൾപഴയപക്ഷിക്കൂടുകളെകാലാവധി തീർന്നഐസ്ക്രീമുകൾ…
“നീ മാത്രം”
രചന : രാധാകൃഷ്ണൻ എം ✍ നിന്നെ പ്രണയിക്കുന്നു എന്ന് പറയാൻഎനിക്ക് വലിയ വാക്കുകൾ വേണ്ട.കർക്കിടക മഴ പെയ്യുന്നഈ നാട്ടുവഴിയിലൂടെ നടക്കുമ്പോൾ,കായലോളങ്ങൾ കരയെ തൊടുമ്പോഴൊക്കെയും,എന്റെ ഹൃദയം നിന്റെ പേര് മാത്രംമന്ത്രിച്ചുകൊണ്ട് തുടിക്കുകയാണ്.ഈ നഗരത്തിന്റെ ബഹളങ്ങൾക്കിടയിലും,അകലെ അമ്പലത്തിൽ നിന്ന്ഉയരുന്ന ശംഖോലിയിലും,ഞാൻ കേൾക്കുന്നത് നിന്റെശ്വാസത്തിന്റെ…
അന്താരാഷ്ട്ര മൃഗ ദിനം .
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ മൃഗങ്ങളുടെ രക്ഷാധികാരി എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 4 നാണ് അന്താരാഷ്ട്ര മൃഗദിനം ആചരിക്കുന്നത്.പോളിഷ് വംശജനായ ജർമ്മൻ എഴുത്തുകാരനും മൃഗ സംരക്ഷണ പ്രവർത്തകനുമായിരുന്നു ഹെൻറിച്ച് സിമ്മർമാൻ ആണ് ലോക…
നമ്മുടെ മരണം
രചന : എം ബഷീർ ✍️ നിനക്കോർമ്മയുണ്ടോഎങ്ങനെയാണ്നമ്മള്മരിച്ചുപോയതെന്ന്നോവിന്റെകടലില് നീന്തവേതുഴയറ്റ്മുങ്ങിപ്പോയതല്ലപ്രണയത്തിന്റെകാട്ടിലൂടെ നടക്കുമ്പോള്സ്വപ്നങ്ങളുടെഉരുൾപൊട്ടലിൽകുത്തിയൊലിച്ചതുമല്ലഭ്രാന്തിന്റെനൂൽപ്പാലത്തിലൂടെഒറ്റയ്ക്ക് പോകുമ്പോള്വിരഹത്തീയിലേക്ക്കാൽവഴുതി വീണതല്ലഓർമ്മകളുടെജീവപര്യന്തത്തടവിനൊടുവിൽമറവിയുടെകയർത്തുമ്പിൽനമ്മൾകഴുവേറ്റപ്പെടുകയായിരുന്നു
അസ്ഥിത്തറയിലെ പെയ്ത്തുപൂക്കൾ
രചന : ബദറുദീൻ പികെ ✍️ മുടിയിഴകളിൽ പടർന്ന നരയുടെ പാടുകളുമായി,കാലത്തിന്റെ ക്ഷീണം ചുമന്ന തളർന്ന പാദങ്ങൾആ പഴകിയ പടിപ്പുര കടക്കുമ്പോൾനാലുകെട്ടിന്റെ ഉമ്മറത്ത്എന്നെ കാത്തുനിന്നത്കാലത്തിനുപോലും മായ്ക്കാനാകാത്തഒരു തണുത്ത നിശ്ശബ്ദതയായിരുന്നു.മേൽക്കൂരയിലെ ഓടുകൾആകാശത്തിലേക്ക് പതിയെ തുറന്നുകൊടുത്തിരുന്നു.ചുവരുകളിൽ ചിതൽ തീർത്ത മൺപ്പാടുകൾക്കിടയിൽഒരിക്കൽ ചിരിച്ചിരുന്ന ഒരു ബാല്യംഎന്നെ…
അകന്ന മനസ്സുകൾ
രചന : ദിവാകരപികെ. ✍️ വർഷങ്ങളോളം കുടുംബക്കോടതിയുടെ പടവുകൾ കയറിയിറങ്ങി മടുത്ത് വേർപിരിഞ്ഞതാണ് രാഹുലും ജ്യോത്സനയും.അവർ ദമ്പതികൾ മാത്രമായിരുന്നില്ല, രണ്ട് പ്രണയ ജോഡികളായിരുന്നു. അത്രയ്ക്ക് സ്നേഹത്തിൽ കഴിഞ്ഞ അവരെ കണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും വരെ അസൂയ തോന്നുന്ന തരത്തിലായിരുന്നു അവരുടെ ജീവിതം.ഒടുവിൽ…
ഋതുഭ്രംശങ്ങൾ
രചന : ലീനാ രാമചന്ദ്രൻ സുഭദ്ര ✍️ നെഞ്ചിനുള്ളിൽ മുറിവിന്റെ ഉപ്പുകൊണ്ട്രക്തത്തെ വെറുപ്പിക്കുന്ന ശീതകാലവും,ഞരമ്പുകളിൽ തേനോഴുകും വസന്തവും,ഒരുപോലെ കുടുങ്ങിയിരിക്കുന്നു.സ്നേഹത്തിനും വെറുപ്പിനുമവിടെവേർതിരിഞ്ഞ ഹൃദയങ്ങളില്ലായിരുന്നു..ഒരേ കിണറ്റിൽ വിഷവും തേനും,ഒരേ നിലാവിൽ കലർന്നിരുന്നു.കുടിക്കാതെയും വമിക്കാതെയുംവേരുകളാഴ്ത്തിയ വിഷപുഷ്പങ്ങളുടെവാസന ഹൃദയത്തിൽ പടർന്നിരുന്നു…വെറുപ്പിന്റെ കറുത്ത നാവതിന്റെഇതളുകൾ നക്കിക്കൊണ്ടിരുന്നു..മൗനമുരുകിയുണരും രാത്രികളിൽഒരു നിഴൽ…
പാഹി പാഹി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ പുളകിതചിത്തരായോരോ നിമിഷവുംനലമെഴുംസ്വപ്നങ്ങൾ കണ്ടുകണ്ട്,പുലരിയെ,പുഷ്പിച്ചുനിർത്തുക,മേൽക്കുമേൽപുതുപുതുജന്മങ്ങൾക്കായി മന്നിൽഇവിടെ,നാമാരെന്ന ചോദ്യത്തിനുത്തരം,സവിനയ,മീനമ്മിൽ കണ്ടെത്തുവാ-നവിരാമ,മീനമുക്കായെങ്കിലേ,ജന്മ-മവമതിയറ്റർത്ഥവത്തായിടൂപടികൾ പലതുകടന്നുനടന്നുനാ-മൊടുവിലെവിടേക്കു ചെന്നുനിൽപ്പൂ!അറിയുവാനാകാത്തതാണി,പ്രപഞ്ചത്തി-ന്നുറവാർന്ന സർഗ്ഗസമസ്യകൾഹാ!തളിരിട്ടുതാരിട്ടു തരുനിരയൊന്നാകെ;കുളിർകാറ്റിലാടിയുലഞ്ഞിടുന്നു!ഇളവെയിലേറ്റു ശലഭങ്ങൾ സദ്രസംകളിയാടിടുന്നു,ചിറകുനീർത്തി!അരിയൊരാ,മാമ്പഴങ്ങൾ നുണഞ്ഞീടുവാൻ-പരിചൊടണയുന്നണ്ണാർക്കണ്ണൻമാർ!തുമ്പികൾ വട്ടമിട്ടാർത്തുല്ലസിക്കുന്നു,തുമ്പകളെങ്ങെങ്ങും പൂവിടുന്നു!മയിലുകൾ നൃത്തച്ചുവടുകൾ വയ്ക്കുന്നുകുയിലുകളാർദ്രമായ് പാടിടുന്നു!മുകിലലഭേദിച്ചു മിന്നൽപിണറുകൾതകൃതിയിൽ വീശിവന്നെത്തിടുന്നു!മലനിരമുത്തിച്ചുരന്നുകൊണ്ടരുവികൾചിലുചിൽ ശീൽക്കാരമൊഴുകിടുന്നു!കളകളനാദം പൊഴിച്ചു,പുഴകള-ത്തളിരിളംവല്ലികൾ പുൽകിടുന്നു!മഴവിൽക്കൊടി മാനത്തേഴുനിറംചാർത്തി,യഴകോലുംപുഞ്ചിരി തൂകിടുന്നു!വിയദങ്കണത്തിൽ…
ഗാന്ധിക്കൊപ്പം
രചന : ടി.എം. നവാസ് വളാഞ്ചേരി✍️ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും കടന്നുപോയി. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെട്ടു. ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി പോകുന്നുവോ ദിനാചരണങ്ങൾ . ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…
