ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

“ജസ്ന”യോട്.**

രചന : മംഗളാനന്ദൻ✍ സോദരീ,യകലത്തി-ലിരിക്കുമ്പോഴും, നിന്റെവേദനകളെ തിരി-ച്ചറിഞ്ഞ ഭ്രാതാവീ, ഞാൻ.അനുജത്തിയായ് നിന്നെ-ക്കണ്ടു ഞാൻ, കൂട്ടായ്മയിൽവിനയത്തോടെ നിന്നു“ജസ്ന” നീ, ദയാനിധി!‘സ്നേഹമാലിക’യായസാഹിതീസഖ്യത്തിന്റെമോഹന വാഗ്ദാനമായ്നീ മരുവിയ കാലം,ഇന്നുമുണ്ടെന്നോർമ്മയിൽനമ്മുടെ കൂട്ടായ്മയിൽനിന്നു സൗഹൃദത്തിൻ്റെസൗരഭ്യം പരന്നതും,ഒരിക്കൽ പോലും നേരിൽകാണാത്തയസ്മാദൃശർ,ശരിക്കും സാഹോദര്യ-ത്തിൻ കുളിർ നുകർന്നതും!മിത്രമേ, നീയെൻ കുറും-കവിതാശകലങ്ങൾ-ക്കെത്ര ചാരുതയോടെ“പോസ്റ്ററിൽ”ജീവൻ നൽകി!നിഖിലം നിരാമയ-ഭാവമായിരുന്നു…

ദാഹം – പ്രളയം.

രചന : ഷാജഹാൻ തൃക്കരിപ്പൂർ ✍ ദാഹിച്ച്, ദാഹിച്ച് ഒടുവിൽ ഭൂമിക്ക് കിട്ടിയ ദാഹജലംമഴത്തുള്ളികളായ് പെയ്തിറങ്ങിയപ്പോൾഅത് നിലയ്ക്കാത്ത പ്രവാഹമായി.ഉരുൾ പൊട്ടി, അലറി വിളിച്ച് പ്രളയമായ് ആർത്തിരമ്പി.അണക്കെട്ടുകളും ഷട്ടറുകളും തകർത്ത്, അനേകരെ അനാഥരാക്കി,പിഞ്ചു കുഞ്ഞിന്റെ ഉടൽ പറിച്ചെടുത്ത്, വലിച്ചെറിഞ്ഞ്,കരൾ കരിക്കുന്ന കാഴ്ചകൾ സമ്മാനിച്ച്,പിന്നെയും…

നവവർഷമേ, സ്വാഗതം!

രചന : ബിന്ദു അരുവിപ്പുറം ✍ മഞ്ഞിനുള്ളിൽ മാഞ്ഞിടുന്നസുന്ദരി ഡിസംബർ നീ,പ്രണയമുള്ളിലായ് നിറച്ചുവഴിയകന്നുപോകയോ?ഓർമ്മയൊക്കെ നെഞ്ചിലാക്കി-യാത്രചൊല്ലിപ്പോകയോ??വെണ്ണിലാവുദിച്ചപോലെ-യെന്നിൽ നീയുണ്ടിപ്പൊഴും.ഇതളടർന്ന കനവതൊക്കെമഞ്ഞിലായലിഞ്ഞുവോ?തളിരുകളായ് മിഴിതുറന്നി-ടുന്നു നൽ പ്രതീക്ഷകൾ!പ്രഭചൊരിഞ്ഞണഞ്ഞിടുന്നുപുതിയവർഷകാമിനി.ഉത്സുകരായ് നാമെതിരേ-റ്റുത്സമായ് തീർത്തിടാം.ലോകനാഥൻ നമ്മിലായ-നുഗ്രഹങ്ങൾ ചൊരിയവേകാലചക്രം താളമോടെമേനിക്കാട്ടിയെത്തിടും!നന്മകൾ വസന്തമായ്വിരിഞ്ഞിടട്ടെ ചുറ്റിലും.നല്ലതായ് തെളിഞ്ഞിടട്ടെമനമതേറ്റമെപ്പൊഴും!ഉള്ളിലേറുമാശയോടെ-യീവരുന്നൊരാണ്ടിനായ്ചൊല്ലിടട്ടെയൂഷ്മളമാംസ്വാഗതം, സുസ്വാഗതം!

എന്റെ മരണ ദിനത്തിൽ ആലിക്കേണ്ടുന്ന കവിത

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ തലമുറകൾ വന്നു,പോയ്മറയും-മണ്ണിൽഒരു പിടി സ്വപ്നങ്ങൾ പുനർജ്ജനിക്കുംമധുരംപ്രതീക്ഷിച്ച ജീവിതങ്ങൾ-പക്ഷേ,കണ്ണീരിൽ മുങ്ങിത്തിരിച്ചുപോകും. കാലത്തിനൊപ്പം നടക്കാൻശ്രമിക്കവേ,കാൽകുഴഞ്ഞിടറിത്തളർന്നുവീഴുംകൈത്താങ്ങുനൽകാതൊഴിഞ്ഞുമാറി-കാലംഅറിയാത്തപോലേ കടന്നുപോകും. വാസന്തമേറെ യകന്നുനിൽക്കും-പാവംമർത്യരോ ശിശിരങ്ങളായ് കൊഴിയും.നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-മോർമ്മയിൽമാത്രമൊതുങ്ങി നിൽക്കും. അറിയാതെ ജീവൻകൊഴിഞ്ഞുപോകേ-നവമുകുളങ്ങൾ പുലരികളായ് വിടരുംസ്വപ്നങ്ങളീറനുടുത്തുനിൽക്കും-മർത്യ-നുലകത്തിൻ സിംഹാസനത്തിലേറും. വരളുന്ന പുളിനമാംജീവിതങ്ങൾ-ചിലർ ബലിദാനമേകിക്കടന്നുപോകുംതളരാത്ത…

പുതുവർഷത്തെ വരവേൽക്കാം

രചന : തങ്കം കല്ലങ്ങാട്ട് ✍ കഴിഞ്ഞു പോയ കാലത്തെ ദുരിതസഞ്ചയംഒരുമയോടെ നാമിനി പ്രതിരോധിക്കണംസ്വജനപക്ഷപാതവും അഴിമതികളുംനിറഞ്ഞ സൗഹൃദങ്ങൾ പരിത്യജിക്കണംഅരുമയായ കുഞ്ഞിനെ നിധനം ചെയ്തിട്ട്സുഖിച്ചു വാഴും തായമാർ നിറഞ്ഞ നാടിത്പെരുത്ത വൈരാഗ്യങ്ങൾ മനസ്സിൽ സൂക്ഷിച്ച്കൊടിയ ദ്രോഹങ്ങൾ ചെയ്ത നാടിത്മദിരയും മറ്റുള്ള ലഹരികളുംമരുന്നു പോലെ…

“പാറപ്പുറത്ത് “മരണമില്ലാത്തകഥാകാരൻ .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1924 നവംബർ 14-ന്‌ മാവേലിക്കര താലൂക്കിലെ കുന്നം കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞു നൈനാൻ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ്‌ പാറപ്പുറത്ത് എന്ന കെ.ഇ. മത്തായി ജനിച്ചത്. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ…

നിരാശ-ഗദ്യ കവിത

രചന : സത്താർ പുത്തലത് ✍ ഇന്നലെകളും നാളെയും ഇന്നിനെ കൊല്ലുകയാണ്കൊഴിഞ്ഞുപോയ ഇന്നലെകളിലോവരാനിരിക്കുന്ന നാളെയിലോ അല്ല ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക….നിരാശ ഹൃദയത്തെ പുൽകുമ്പോൾജീവിതം തന്നെ ചിലപ്പോൾവെറുക്കപ്പെട്ടതാവുo പലർക്കുംഎന്നാൽ ഓരോ ദുഃഖങ്ങളുടെയുംഇടവേളയിൽ സന്തോഷവുംനമ്മെ തേടി വരുന്നുണ്ട്..നിരാശയുടെ പടുകുഴിയിൽവീണമരുമ്പോൾ പലപ്പോഴും നാമത്കാണാതെ പോകുന്നതാണ്മഴ പെയ്തു…

ക്രിസ്തുമസ്സ് മരം തനിച്ചായി

രചന : ജോർജ് കക്കാട്ട് ✍ ക്രിസ്മസ് കഴിഞ്ഞു, മരം ഒഴിഞ്ഞു,നക്ഷത്രം താഴ്ത്തി, വെളിച്ചം കുറഞ്ഞു.പുൽക്കൂട് മാറ്റി, കളിപ്പാട്ടമെല്ലാംപെട്ടിയിലാക്കി, ചിരിയൊച്ച താണു. മധുരം തീർന്നു, പലഹാരം കാലി,സന്തോഷം മെല്ലെ, മങ്ങലായി മാറി.പുതുവർഷം വരും, പ്രതീക്ഷ നൽകും,ഓർമ്മകൾ മാത്രം, കൂടെ ബാക്കിയാകും. മഞ്ഞുകാലം,…

കാവൽക്കാരനെ ആവശ്യമുണ്ട്

രചന : ശ്രീജിത്ത് ഇരവിൽ ✍ ‘ഡ്രൈവിംഗ് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനെ ആവശ്യമുണ്ട്. മാസശമ്പളം ഇരുപത്തിരണ്ടായിരം രൂപ. താമസവും ഭക്ഷണവും സൗജന്യം.’ആ പത്ര പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ച് അക്ഷമനായി കാത്തിരിക്കുകയാണ്.‘ഹലോ….’ മറുതലം നീട്ടി ശബ്ദിച്ചു.“ഹലോ, നമസ്ക്കാരം… കാവലിന് ആളെ വേണമെന്ന് കണ്ടിട്ട്…

മനസ്സമതം❤️

രചന : ചന്ദ്രികരാമൻ പാത്രമംഗലം ✍ കാതരേ , കളിത്തോഴിയേ ,നിന്നെകാണാതേയിന്നു കേഴുന്നുകാത്തിരുന്നെൻ്റെ കണ്ണുകൾ രണ്ടുംനീർത്തുളുമ്പിയൊഴുകുന്നു! പാതയോരത്തെ പൂമരം ചാരിനിന്നെയും കാത്തുനിൽക്കവേ,മെയ് തലോടിയ തെന്നലൊന്നു നിൻതൂമണമെനിക്കേകയായ് ! കാലമെത്ര കഴിഞ്ഞുപോയ് ,നമ്മൾബാല്യകാലക്കളിത്തോഴർനാലുകാലോലക്കുട്ടിപ്പുരയിൽബാല്യലീലകളാടിയോർ ! മാലയൊന്നു നിൻ മാറിൽ ചാർത്തി ഞാൻമാരനായ് ചമഞ്ഞീടവേ,താമരത്തളിർതണ്ടു…