രചന : തങ്കം കല്ലങ്ങാട്ട് ✍
കഴിഞ്ഞു പോയ കാലത്തെ ദുരിതസഞ്ചയം
ഒരുമയോടെ നാമിനി പ്രതിരോധിക്കണം
സ്വജനപക്ഷപാതവും അഴിമതികളും
നിറഞ്ഞ സൗഹൃദങ്ങൾ പരിത്യജിക്കണം
അരുമയായ കുഞ്ഞിനെ നിധനം ചെയ്തിട്ട്
സുഖിച്ചു വാഴും തായമാർ നിറഞ്ഞ നാടിത്
പെരുത്ത വൈരാഗ്യങ്ങൾ മനസ്സിൽ സൂക്ഷിച്ച്
കൊടിയ ദ്രോഹങ്ങൾ ചെയ്ത നാടിത്
മദിരയും മറ്റുള്ള ലഹരികളും
മരുന്നു പോലെ പാനം ചെയ്യും നാടിത്
മതസഹിഷ്ണുത ഏതുമേശാതെ
നിബർഹണം പോലും ചെയ്യും നാടിത്
മണിമന്ദിരങ്ങൾ പണിയുവാനായി
മഹിയെ കണ്ണീരിൽ മുക്കും നാടിത്
കഴിഞ്ഞു പോയ കാലം നാം മറന്നിടേണം
തിരിച്ചറിവോടെ നാം വസിച്ചിടേണം.
പ്രതീപദർശിനി പുരുഷനെന്നും
സുകൃതമാണെന്ന് നാം ധരിച്ചിടേണം
വിമലയായ നമ്മുടെ അവനീതലത്തെ
മലിനമാക്കാതെ നാം കാത്തുകൊള്ളണം
പുതിയ വർഷത്തെ വരവേറ്റീടാം
പ്രഹർഷം നാമേവർക്കും തുണയായീടാം.

