ഹരിതസമൃദ്ധിയാൽ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഹതോത്സാഹനാകരുത്, നാം സദായുന്മേഷ-ഹരികേശ ഹൃദയംകണക്കുദയമേകണംഹരിനാഥനെന്നപോലുയർത്തി ല്ലയെങ്കിലുംഹർഷാശ്രുവോടൊന്നുയർത്തിടാം നന്മകം. ഹസ്തകമലത്താൽത്തഴയ്ക്കില്ല; ഹൃത്തിലുംഹർഷമോടുണരേണമാർജ്ജവം, സ്തുത്യകംഹാലികനാകിലും സേവനോത്സാഹമായ്ഹാർദ്ദമായ് ചെയ്തുണർത്തീടണം ഭൂതലം. ഹരിതസമൃദ്ധിയാലുദയം പകർന്നിടാംഹർമ്മ്യാങ്കണത്തിലിരുന്നുമതു ചെയ്തിടാംഹർഷനാം പ്രിയ സർക്കാർ സേവകനാകിലുംഹസ്തിവാഹൻ തന്നെയായീടിലും തഥാ. ഹരിവല്ലഭയെന്നുമുള്ളിൽ വിളങ്ങുവാൻഹാരിതനാകാതിരിക്ക,നാം സാദരംഹാരികണ്ഠംപോലുണർന്നു പ്രാർത്ഥിക്കണംഹാനികരമാക്കാതിരിക്കേണമാർദ്രകം.…

ചിന്തകൾക്കുമപ്പുറം.

രചന : ഷാനവാസ് അമ്പാട്ട് ✍️ ഒരു കതകിനപ്പുറമിപ്പുറം നമ്മൾഅപരിചിതരേ പോലിരിന്നുമിണ്ടാൻ കൊതിച്ചിട്ടും മിണ്ടാതിരുന്നുപരസ്പരം മിണ്ടാതിരുന്നു.ഒരിക്കൽ ഞാനൊന്നുരിയാടാനാഞ്ഞപ്പോൾനീ മിണ്ടാത്ത ലോകത്തമർന്നുഎൻ്റെ കണ്ണാടി ബിംബമാകുന്നുനീയും നിൻ്റെ മുഖവും.പരസ്പരം പലവട്ടം കണ്ടെങ്കിലും നാംവീണ്ടും മിണ്ടാതിരുന്നു.ഒടുവിലായ് ഞാനറിയുന്നുനീയില്ലയെങ്കിൽ ശൂന്യമീ ലോകം.കാക്കൾ കാഷ്ടിക്കുന്ന വഴിയോരങ്ങളിൽപുഴു തിന്നു തീർത്ത…

നിഴൽരേഖകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ തിരിതാഴ്ന്നുപോയൊരുസന്ധ്യാനേരം,തിരയൊഴിഞ്ഞതീരത്തെ മൗനംപോലെ,അറിയാത്തലോകത്തിൻ വാതിൽക്കൽനിന്ന്അതിഥിയായ് വന്നെത്തിമൃത്യുദൂതൻ! പകുത്തുവെച്ചോരുവാക്കുകൾ ബാക്കി,പണിതുതീരാത്ത സ്വപ്നങ്ങൾ ബാക്കി,പതിയെ വിളിക്കാതെ പടികടന്നെത്തിപ്രാണന്റെനൂലിഴയറുത്തുമാറ്റി! ഇന്നലെ നാം കണ്ട പുഞ്ചിരിയെല്ലാംഇന്നൊരുകരിനിഴൽ ചിത്രമായി,തൊട്ടുവിളിച്ചാലുണരാത്ത നിദ്രയിൽതണുത്തുറഞ്ഞീടുന്നുനിൻ്റെമേനി! എങ്ങുപോയിനിൻ്റെ ഗർവ്വുകളെല്ലാം?എങ്ങുപോയി നിൻ്റെമോഹങ്ങളെല്ലാം?ഒരു പിടിഭസ്മമായ് മാറുവാൻ മാത്രമായ്.ഒഴുക്കിയ കണ്ണുനീർ പുഴകൾ ബാക്കി!…

ഫ്രിഡ്ജിൽ വളരുന്ന രോഗാണുക്കൾ. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രചന : വലിയശാല രാജു ✍️ ആധുനിക ജീവിതത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ തണുപ്പുള്ള അന്തരീക്ഷത്തിൽ ബാക്ടീരിയകൾ വളരില്ല എന്ന ധാരണ തികച്ചും തെറ്റാണ്. കഠിനമായ തണുപ്പിനെ അതിജീവിക്കാനും ആ സാഹചര്യത്തിൽ പെരുകാനും…

ലോകം

രചന : ജോർജ് കക്കാട്ട് ✍️ രോഗം വന്നു, ജീവിതം മാറി,പഴയ പോലെ അല്ല ഇനി.നടക്കാൻ വയ്യാ, ഓടാൻ വയ്യാ,ഇഷ്ടങ്ങൾ പലതും പോയില്ലേ.വേദനയുണ്ട്, ദുഃഖമുണ്ട്,മറക്കാൻ കഴിയില്ല ഒന്നും.പുതിയൊരു ഞാൻ ഉണർന്നു വന്നു,ക്ഷമയോടെ നോക്കുന്നു ലോകം.ചിലപ്പോൾ ചിരി, ചിലപ്പോൾ കണ്ണീർ,ഇതാണെൻ്റെ പുതിയ കഥ.ഉള്ളിലെ…

പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി.

സാജ് കാവിന്റെ അരികത്ത് ✍️ ഫ്ലോറിഡ : അമേരിക്കൻ മലയാളീ സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തിത്വമായി ഫോക്കാന പ്രസിഡണ്ട് സജിമോൻ ആന്റണി മാറിയിരിക്കുന്നു.സമദൂരം, ശരിദൂരം, മൗലികവാദം തുടങ്ങിയ സമൂഹത്തിൽ ആഴത്തിൽ അടിയുറച്ചു പോയ ‘ശരിയെന്ന് തോന്നുന്ന’ പല ആശയരൂപകല്പനകളെയും,…

കാല് പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ

രചന : ശ്രീജിത്ത് ഇരവിൽ .✍ കാല് പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ കുളിമുറിയിലേക്ക് താങ്ങിയെടുക്കുന്ന നേരത്താണ് ടൂറ് പോകാൻ ആയിരം രൂപ വേണമെന്ന് അമ്മയോട് പറഞ്ഞത്.മറുപടിയെന്നോണം, അടുപ്പത്ത് ഇരിക്കുന്ന ചൂടു വെള്ളമെടുത്ത് കൊണ്ടുവരാൻ അമ്മ പറഞ്ഞു. അനുസരിച്ചു. ആ സാഹചര്യത്തിൽ എന്ത്‌…

✦ അരുത്… മറക്കരുത് ✦

രചന : നിധിൻ ചാക്കോച്ചി .✍ പ്രസവിച്ച അമ്മവയറും…കുടിച്ച പാലും മറക്കരുത്.അച്ഛന്റെ കഷ്ടപ്പാടുംവഴികാട്ടലും നടന്ന വഴിയുംമറക്കരുത്.ജനിച്ച വീടും…പഠിച്ച സ്കൂളും മറക്കരുത്.തിന്ന ചോറും…തന്ന കൈയ്യും മറക്കരുത്.കുളിച്ച പുഴയും…കളിച്ച കൂട്ടും മറക്കരുത്.ചിരിച്ച മുഖവും…നമിച്ച ശിരസ്സും മറക്കരുത്.കൊടുത്ത സ്നേഹം…തിരിച്ചു വാങ്ങരുത്.അടച്ച വാതിലിൽ…ഒളിച്ചു നോക്കരുത്.പശിച്ച വയറിന്…പിശുക്കി നൽകരുത്.ശഠിച്ചതെല്ലാം…പിടിച്ച്…

എന്നിലെ ഞാൻ

രചന : ബിന്ദു അരുവിപ്പുറം.✍ എന്നിലെയെന്നെ ഞാൻ തേടിയലയവേഅക്ഷരപ്പൂമരച്ചോട്ടിലെത്തി.ചിന്തകൾ ഭ്രാന്തമായ് പൂത്തുലഞ്ഞീടവേവാക്കുകൾ തേന്മഴയായ് ചൊരിഞ്ഞു.കനകച്ചിലങ്കയണിഞ്ഞവൾ സുന്ദരിആനന്ദനർത്തനമാടി നിന്നു.അനുരാഗമോടിങ്ങു നീന്തിത്തുടിച്ചു ഞാൻസ്വരരാഗഗംഗാപ്രവാഹമായി.മായാപ്രപഞ്ചത്തിൻ മാസ്മരഭാവങ്ങൾമാറിൽ മയങ്ങിക്കുളിരുപ്പെയ്യേചന്തം ചമയ്ക്കും കവിതക്കുറിച്ചു ഞാ-നെല്ലാംമറന്നു ലയിച്ചിരിയ്ക്കും.ഇടനെഞ്ചിനുള്ളിൽ തുളുമ്പുന്ന സ്നേഹമാ-യെന്നിലെയെന്നിലലിഞ്ഞതല്ലേ!മാനസമാകെ തുളുമ്പി നീ ശുദ്ധമാംനീലാംബരിയായൊഴുകിടുന്നോ!

മഴയെ മഴയെ പോരുക വേഗം

രചന : ജീ ആർ കവിയൂർ .✍ മഴയെ മഴയെ പോരുക വേഗംവന്നാലോ നനയാം നനയാംകുളിരണു കുളിരീതു മെയ്യാകെനിൻ താളം താളം അനുരാഗംമഴയെ മഴയെ നീ വന്നാലോമനസ്സാലേ വെറുതെ വെറുതെചിലർ നിന്നെ വെറുക്കുമല്ലോദേഷ്യത്താൽ ശപിക്കുമല്ലോമഴയെ മഴയെ പോരുക വേഗംവന്നാലോ നനയാം നനയാംകുളിരണു…