ബീരാനിക്കാക്ക് കലശലായ നടുവേദന …. Anes Bava

ബീരാനിക്കാക്ക് കലശലായ നടുവേദന, കുറച്ചു നാളായി തുടങ്ങിയിട്ട് കടയിലെ പാരസെറ്റാമോളും വിക്‌സും ഒക്കെ വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്. കടയിലെ സ്ഥിരം പറ്റുകാരും തള്ളുകാരുമായ നാട്ടുകാർ ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞു ബീരാനിക്കയെ ഭയപ്പെടുത്തി. എല്ലാവരും ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ…

ഏകാകിനി …Shyla Kumari

ഏകാകിനി നീയില്ലാതായ രാത്രിയ്ക്കുംപകലിനുംനീളമേറെയായിരുന്നു. നീയില്ലായ്മയിൽ ഉരുകിത്തിളച്ചഎന്റെ സങ്കടത്തെക്കുറിച്ച്നിനക്കെന്തറിയാം. നിനക്കായെഴുതിയകവിതകളോരോന്നുംവെട്ടിത്തിരുത്തിയുംകീറിയെറിഞ്ഞുംഞാനനുഭവിച്ച നൊമ്പരത്തെക്കുറിച്ച്നിനക്കറിയില്ല. നീയില്ലാതായ ദിനങ്ങളിൽഭ്രാന്തിന്റെ വക്കോളമെത്തിയമനസ്സ്നീയെങ്ങനെയറിയാനാണ്. ഇന്ന് കാറ്റും കോളുമടങ്ങിശാന്തമായിരിക്കുന്നു മനസ്സ്പിറകിലേക്ക് നോക്കി പുഞ്ചിരിക്കുന്നുമനസ്സും ഞാനും.

യൂറോപ്പ് റീജിയണൽ 32 അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ .

ഓസ്ട്രിയയിൽ കോവിഡ് വർധിക്കുന്നതിനെത്തുടർന്നു യാത്ര നിയന്ത്രണം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരുന്നുവെങ്കിലും നിയമപരമായ സാധുതയ്ക്കായി സർക്കാർ നിയന്ത്രണത്തിന്റെ നിയമാവലികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. സർക്കാർ തുടക്കത്തിൽ ആസൂത്രണം ചെയ്തതിന് വിപരീതമായി, പ്രവേശന നിയന്ത്രണം തിങ്കളാഴ്ച മുതൽ മാത്രമേ ബാധകമാകൂ, വെള്ളിയാഴ്ച മുതൽ കർശനമാക്കിയ…

വന്ദേ മാതരം ….. Sreekumar MP

ഇന്ന്, കാർഗിൽ വിജയ ദിനം. നുഴഞ്ഞു കയറ്റവും, അധിനിവേശവും,യുദ്ധമോ മഹായുദ്ധമോ ആകാതെതുരത്തിയ, ജാഗ്രതാ നീക്കത്തിന്റെവിജയ ദിനം ! അല്പത്തത്തിനുംഅവിവേകത്തിനുംആക്രമണത്തിനുംഅധിനിവേശത്തിനുംഭാരതം നൽകുന്ന രാഷട്രജാഗ്രതയുടെസന്ദേശം !ലോകത്തിന് തന്നെ മാതൃകയാകുന്നസൈനീക നീക്കത്തിന്റെവിജയ ദിനം . താഴ് വരകളിൽ നിന്നു കൊണ്ട്മല നിരകൾക്ക് മുകളിലെശത്രുവിനെ തുരത്തി മുന്നേറിയകരുത്തിന്റെ…

സന്ധ്യാവന്ദനം … ജയദേവൻ കെ.എസ്സ്

പൊന്നുപൂങ്കാവനം തന്നിലായ് വാണിടു-മയ്യപ്പസ്വാമിയെക്കാണുവാനായ്,കെട്ടും ശരക്കോലുമേന്തി വരുന്നോർക്കുദർശനഭാഗ്യമുണ്ടായിടേണം.. കല്ലോലിനിയായ പമ്പയിൽ നീരാടിതെല്ലും മുഷിയാതെ വന്നിടുമ്പോൾ,വില്ലാളിവീരനാം നീയാണു ഞങ്ങടെവല്ലായ്മ തീർക്കുവാനാശ്രയ മായ്.. കല്ലുനിറഞ്ഞൊരു പാതയിൽ സ്വാമികൾതിങ്ങിനിറഞ്ഞു നടന്നിടുമ്പോൾ,കാലിനുമെത്തയായ്ത്തീരുന്നു പാദുക-മില്ലാതെ വന്നിടും സ്വാമിമാർക്ക്.. കർപ്പൂരമിഷ്ടപ്രിയനേ ധരിത്രിയിൽകഷ്ടതയേശാതെ നോക്കിടേണേപൊന്നമ്പലംതന്നിൽ വാണരുളീടുന്നപൊന്നാണ് ഞങ്ങൾക്ക് സർവ്വകാലം… ജയദേവൻ

തലയിൽ മീൻ മണമുള്ള പൂച്ചയ്ക്ക് N95 ….. M B Sree Kumar

കഴുകി ഉണങ്ങാൻ തൂങ്ങിക്കിടക്കുന്ന മുഖമ്മൂടികൾമുറിയ്ക്കകത്ത് .മരം ചുറ്റി ഓടി നടന്നഎന്റെ പൂച്ചയ്ക്ക്ഇന്നലെയാരോകഴുത്തിൽ മണി കെട്ടി.പൂച്ചയ്ക്ക് ഇനിയാര് മണി കെട്ടുംഎന്ന ചോദ്യത്തിന് രാസപരിണാമം . നാണംഅതിന്റെ പൂർണ്ണമുഖത്തോടെഅവളുടെ മുഖത്തും ഉടലിലും.പരാധീനതകളുടെ മറുവശംഉടൽ വേഗങ്ങളിൽ ഒരു ഗ്രാഫ്.കരിയിലകളെ അവൾ മൃദുവായി ചവിട്ടി നടക്കുമ്പോൾഒരു മരംചുറ്റിപെണ്ണിൻ്റെ…

ബ്രൂസ് ലീ ….. Sandhya Sumod

അവന് ജ്വലിക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നു.ദൃഢ പേശികളാൽ സമ്പുഷ്ടമായ വലിയ ശരീരം,മതിൽ കെട്ടിനുള്ളിലേക്ക് ഒരീച്ചയെ പോലും കടത്താത്ത ശൗര്യം,ഇടി മുഴക്കം പോലുളള നീണ്ട കുരകളിലൂടെ വല്ലാത്ത ഒരു ഭയത്തിൻ്റെ ഉൾക്കിടിലം അവൻ എല്ലാവരിലും സൃഷ്ടിച്ചു കൊണ്ടിരുന്നു.നാട്ടിലെ അതിശൂരൻമാരായ നായകൾ പോലും അവൻ്റെ ഒറ്റക്കുരയിൽ…

പ്രിയതേ …. (കവാലി) …. GR Kaviyoor

എന്നുള്ളം തുടിപ്പതൊക്കെഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോനിനക്കായ് മാത്രമല്ലോ പ്രിയതേ …. അണുവിന്നണുവിലുള്ളപ്രണയം നിനക്കല്ലോഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോ പ്രിയതേ…. ഈ നിലാക്കുളിരിൻ പൂമണവുംപിണക്കങ്ങളും , ഇണക്കങ്ങളുംഈണംതരും ഗാനങ്ങളൊക്കയുംനിനക്കായ് മാത്രമല്ലോ പ്രിയതേ എന്നുള്ളം തുടിപ്പതൊക്കെഎന്നുള്ളം തുടിപ്പതൊക്കെനിനക്കായ് മാത്രമല്ലോനിനക്കായ് മാത്രമല്ലോ പ്രിയതേ …. മധുരമാം മൊഴികളിലെഅധരചുംബനങ്ങളൊക്കെഎനിക്കായ് മാത്രമല്ലോഎനിക്കായ്…

“ത” തന്നെയാണു, എനിക്കു ഏറ്റവും പ്രിയമുള്ള അക്ഷരം ….. Sukumaran Nedumpal

സനിത ടീച്ചർ——————-കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരാളെ പരിചയപ്പെടുകയുണ്ടായി… പറഞ്ഞുവന്നപ്പോ, പണ്ടു ഞങ്ങളെ രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന സനിതടീച്ചറുടെ മകനാണ് ; രാജേഷ്. സംസാരിച്ചുകൊണ്ടിരിക്കെ കൃത്യം എട്ടേകാലിനു തന്നെ ട്രെയിൻ എത്തി. കോവിഡ് കാലമായതുകൊണ്ടു വലിയ തിരക്കൊന്നുമില്ല ;…

അക്ഷരാർച്ചന …. Sreekumar MP

ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെ വിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെ ചന്ദ്രചൂടന്റെ നട തുറക്കവെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെ നല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെ ഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു പോകണെവേളോർവട്ടത്തപ്പനെ.