Month: February 2024

പൈതൃകപ്പട്ടിക.

രചന : ബിനു. ആർ.✍ അക്ഷരങ്ങൾ കൺവെട്ടത്തുവന്നുനിന്നു ക ച ട ത പ പറയുന്നു,നുറുങ്ങായുംകഥയായുംകവിതയായും.മിനക്കെട്ടു കുത്തുമ്പോൾ ഗൂഗിൾകീബോർഡുകൾ നമ്മെനോക്കികൊഞ്ഞനംകുത്തുന്നു,കടിച്ചാൽപ്പൊട്ടാത്ത മലയാള അക്ഷരങ്ങൾനിലയ്ക്കു-നിറുത്താൻകഴിയാത്തതിനാൽ.കുത്തുമ്പോഴൊക്കെയുംതോന്ന്യാസങ്ങൾ വരച്ചുക്ഷമകെടുത്തുന്നുമംഗ്ളീഷ് കീബോർഡുകൾഠ യും ത്ധ യും ഉണ്ടാക്കിയഭാഷാകാരനെ തിരഞ്ഞിട്ടുംകൺവെട്ടത്തുകിട്ടാത്തതിനാൽ,കേട്ടെഴുത്തുകൾ കൂട്ടിവരയ്ക്കുമ്പോൾചൊല്പിടിയിൽ നിൽക്കാത്തതിനാൽ,അക്ഷരങ്ങൾ കൂട്ടിക്കെട്ടുമ്പോൾകൂട്ടക്ഷരങ്ങൾ ചേരാത്തതിനാൽ,ദീർഘങ്ങളും അനുസാരങ്ങളുംചേരുംപടി ചേരാത്തതിനാൽ,നമ്മളും…

നക്ഷത്രങ്ങളുടെജുഗൽ ബന്ധികൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഇവിടെ ഒരു ഹാർമോണിയംകണ്ണടച്ചിരിക്കുന്നു! വയലിനിലെആത്മഗീതങ്ങൾ മൗനമായിരിക്കുന്നു! കാറ്റ് പോലും നിശ്ചലം: ഒഴുക്കുനിലച്ച പുഴകൾ, പക്ഷികൾ പറക്കാത്ത ആകാശം, വർണ്ണങ്ങളിൽ കറുപ്പിന്റെ കലർപ്പു വീണചക്രവാളങ്ങൾ ! അനിവാര്യമായത്സംഭവിക്കാതിരിക്കില്ല !? അതെഗസൽ രാജാവ് പങ്കജ് ഉദാസ് വിടവാങ്ങിയിരിക്കുന്നു! അദ്ദേഹം…

അടിമകൾ ഉടമകൾ ഒരു ഉപമ.

രചന : അബ്‌ദുൾ കലാം.✍ അറവിന്നാടുമാടുകളെപ്പോൽ പാവം മർത്ത്യർഇടനിലക്കാരാലാട്ടിത്തെളിക്കുന്നിതോ.വെള്ളം വായു ഇല്ല തടസ്സംസഞ്ചാരമേതിനും കപ്പം കൊടുത്തുംചാട്ടവാറിന്നടിയില്ലെന്നുംചങ്ങലക്കിട്ടില്ലെന്നും ചേതംപറയും ഇടനിലക്കാര്.ഉലക്കേടെ മൂട്.പല നില പലതായ് പണിതോരധ:കൃതർക്കടിമകൾരക്ഷയില്ല പണ്ടെന്നപോലിന്നും.പഞ്ചഹായനം വന്നുപോമേതുടമകൾക്കുംനിലനിൽപ്പാണത്രെ അടിമകൾ തന്നദ്വാനവിഹിതം.ജന്മി കുടിയാൻ തത്വമൊഴിച്ചു കൂടാത്തൊരാചാരം കണക്കെ.മാറിയക്കാലത്തും നുകം വലിക്കുന്നോരായുപമയറിഞ്ഞിട്ടാകാംനിദാന്തമുറക്കമുണരാം എബ്രഹാം ലിങ്കന്.ഗതിക്കിട്ടാതെയുമായി…

ദേശീയ ശാസ്ത്ര ദിനം….

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനായ ഡോ.സി.വീ. രാമന്‍, 1928 ഫെബ്രുവരി 28 നു രാമൻ പ്രഭാവം (രാമൻ എഫെക്റ്റ്) കണ്ടെത്തിയതിന്റെ ഓര്‍മ്മയ്‌ക്കാണ് 1986ല്‍ ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി 1987 മുതല്‍…

☘️ കാണാമറയത്ത് ☘️

രചന : ബേബി മാത്യു✍ കാണാമറയത്തു നി പോയ് മറഞ്ഞപ്പോൾഞാൻ കണ്ട സ്വപ്നങ്ങൾ വീണുടഞ്ഞുപറയാൻ തുടങ്ങിയ മധുരമാം വാക്കുകൾപറയാതെ എങ്ങു നീ പോയ്മറഞ്ഞുപാടാൻ തുടങ്ങിയ രാഗങ്ങളത്രയുംഎന്തേ നീ മുഴുവൻ പാടിയില്ലഅന്നെന്നേ തഴുകിയ കാറ്റിനു പോലുംനിൻഗന്ധം മാത്രമതായിരുന്നുപകലുകളിരവുകൾ നിന്നെ പ്രതീക്ഷിച്ച്നിദ്രാവിഹീനനായ് കാത്തിരുന്നു ഞാൻനിന്നെക്കുറിച്ചുള്ള…

ബ്രോക്കൺ ബിൽഡിംഗ്.

രചന : സെഹ്റാൻ✍ ഒരുപാട് ആളുകൾ താമസിക്കുന്ന കെട്ടിടം.തീർത്തും അപ്രതീക്ഷിതമായാണ് അതെന്റെതലയിൽ വന്നുപതിച്ചത്!ആദ്യം വല്ലാതെയൊന്ന് ഭയന്നുപോയെങ്കിലുംഒരാത്മധൈര്യത്താൽ ഞാനെഴുന്നേറ്റ്നിൽക്കുകയുണ്ടായി.പലതരത്തിലുള്ള ശബ്ദങ്ങൾ കെട്ടിടത്തിനകത്ത് നിന്നുമപ്പോൾഎന്റെ കാതുകളിലേക്ക് പാഞ്ഞുകയറാൻ തുടങ്ങി.ഭയവിഹ്വലരായ,പരിഭ്രാന്തിയിലമർന്ന് പരതിനടക്കുന്ന, രക്ഷാമാർഗം തേടുന്നകുഞ്ഞുങ്ങൾ,സ്ത്രീകൾ,പുരുഷൻമാർ,വൃദ്ധൻമാർ,വൃദ്ധകൾ…അവരുടെ ഞെരക്കങ്ങൾ,വിലാപങ്ങൾ…തകർന്നുവീഴുന്നതോ, വീണുതകരുന്നതോ ആയ ടെലിവിഷനുകൾ,കമ്പ്യൂട്ടറുകൾ,മിക്സികൾ,ഫ്രിഡ്ജുകൾ,ഓവനുകൾ,വാഷിംഗ് മെഷീനുകൾ,വാഷ്ബേസിനുകൾ,ക്ലോസെറ്റുകൾ,ലൈറ്റുകൾ, പാത്രങ്ങൾ…മൂക്കിൻതുമ്പിൽ കണ്ണടവെച്ച ശേഷം…

നരകത്തിലെ നോക്കുകുത്തി

രചന : അശോകൻ പുത്തൂർ ✍ പിഴച്ചുപോയആത്മാക്കളുടെപുനർജ്ജനിയാണ് ഞാൻ.ശാപജന്മങ്ങളുടെ അവതാരം……………ഞാൻകാലം കുരുപ്പൊളിപ്പിച്ച മച്ചകം.തൂത്തുകളഞ്ഞസൃഷ്ടിയുടെ ഭോഗജലം.ശ്വാസത്തിൽ ശവംനാറുംശവുണ്ഡിക്കൊറ്റൻ.ചെകുത്താന്റെ ആല.പിശാചിന്റെ മൂശ.മുറിവുകൾകൊണ്ട് വരഞ്ഞ ചിത്രം.തൃഷ്ണകളുടെ മഹാഗ്രന്ഥം.നരകത്തിലെ നോക്കുകുത്തി.ദുരന്തങ്ങളുടെ പതാക………..രണ്ടാമൂഴക്കാരന്റെയോമൂന്നാമന്റെയോ നിഴൽഎന്നിലെപ്പോഴും.എവിടെയും കാലംതെറ്റിയെത്തുംകാഴ്ചപ്പണ്ടാരം……കാലമേജീവിതത്തിലേക്കയച്ചതപാലിലൊക്കെയുംആരാണിങ്ങനെയെന്നുംചുവന്ന വരയിട്ട് തിരിച്ചയക്കുന്നത്…..

കഥാവശേഷം..

രചന : ഗഫൂർ കൊടിഞ്ഞി✍ അയാളുടെ മരണം നാട്ടിൽ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. അല്ലെങ്കിലുംഇക്കാലത്ത് ഒരു മരണമൊക്കെ എന്ത് പ്രതികരണമുണ്ടാക്കാനാണ്.അത്രമാത്രം സങ്കടപ്പെടാനൊന്നും അതിലില്ല എന്ന് ആളുകൾക്ക് തോന്നിയിരിക്കണം. എങ്കിലും സോഷ്യൽ മീഡിയയിൽ പോലും അയാളുടെ ഒരു ഫോട്ടോയോ രണ്ടു വരി ചരമ…

ഇനിയും വരുമോ?

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഇനിയും വരുമോ വസന്തകാലം?മണ്ണിൻെറ മനസ്സിലെ പ്രണയകാലംകുഞിക്കുരുവികൾ വർണ്ണച്ചിറകിൽകുളിരിനെ പൊിതിയുന്ന മഞ്ഞുകാലംഇനിയും വരുമോ വസന്ത കാലം?മണ്ണുമനസ്സ് കൈമാറും കാലംമലവെള്ളച്ചാട്ടങൾ നെയ്ത നീർപ്പുടവയാൽനിള മാറുമറച്ചു നാണിച്ചിരുന്നകാലംഓളങ്ങളൊരുക്കിയ അരമണിക്കിങ്ങിണികിലുക്കം കരയെ ത്രസിപ്പിച്ചകാലംഇനിയും വരുമോ വസന്തകാലം?പുഴയനുരാഗിയായ് തീരും കാലംവിളഞ്ഞ നെൽക്കതിരുകൾ…

ദൈവവും ചെകുത്താനും

രചന : ജോയ് പാലക്കമൂല ✍ അങ്ങുയരങ്ങളിൽ,അനന്തതയിലെങ്ങോ,ഇലകൊഴിഞ്ഞൊരു മരത്തിലെന്ന പോലെ,ചിലപ്പോൾ വരണ്ടപർവ്വത മുകളിലായ്,അവിടെയാണ് ദൈവത്തെ കാണാറുള്ളത്അവൻ സ്തുതി-കേൾക്കാനിരിക്കുകയാണ്ഞാനവനോടായി ഏറെ പ്രാർത്ഥിച്ചു,ഏറെ യാചിച്ചുനിൻ്റെ പ്രാർത്ഥനകൾ,അതളവിലും കുറഞ്ഞുപോയി!അവനരുളിചെയ്തു.ഞാനവൻ്റെ മഹത്വങ്ങൾപിന്നെയുമൊത്തിരി വാഴ്ത്തി.ഇനിയും… ഇനിയും…പ്രാർത്ഥനകളിൽ ,കാണിക്കയിടുന്നതിൽ….നീ പിശുക്കുനാണ്ദൈവം കണക്കു പറഞ്ഞു.എന്തിനാണ് ഇത്രയും പ്രാർത്ഥന,പുഴുങ്ങി തിന്നാനോ?ക്ഷമ തീർന്നപ്പോഴറയാതെൻ്റെവായിൽ നിന്നുതിർന്നുപോയി.ദൈവം…