പ്രണയപ്പാന
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പൂവിതളൊളിപൂണ്ടൊരു വേളയിൽ;ഭാവബന്ധുര സ്മേരവുമായ് സഖീ,ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയുംതേൻ മൊഴികളാണേവമൊന്നോർക്കുകിൽ!ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;എത്രയെത്ര സുരഭിലസ്വപ്നങ്ങൾചിത്രവർണോജ്വലം ഹാ പകർന്നുനീ!മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാംഅങ്ങകലെയ,ത്താരാഗണങ്ങളെ,തിങ്ങിന കൗതുകത്തോടു കണ്ടുക-ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതുംആറ്റുവക്കത്തു തോണിയണയവേ-യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതുംനാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,ആട്ടമാടി,മദിച്ചുരസിച്ചതുംഅല്ലിയാമ്പൽ കടവിലിറങ്ങി നാംമെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതുംആ മരച്ചോട്ടിലായണഞ്ഞോരോരോ,തൂമയോലും…
റിട്ടയർമെന്റ് ഹോമിലേക്ക്
രചന : ജോർജ് കക്കാട്ട് ✍ മനോഹരമായ ഈ ലോകത്തിൽ അതിവേഗതയിൽ കാലം കടന്നു പോയി റിട്ടയർമെന്റ് നേടി സീനിയർ ഹോമിൽ ഒറ്റമുറിയിൽ അകപ്പെടുന്ന ഒരു മഹാനായ മനുഷ്യൻ അദ്ദേഹത്തെ കണ്ടപ്പോൾ ആ മനുഷ്യനിലേക്ക് .. “ഒരു വൃദ്ധയെപ്പോലെ സമയം ചെരിപ്പിൽ…
നൂറിൻ നിറവിൽ അഭിവാദ്യങ്ങൾ
രചന : അനിയൻ പുലികേർഴ് ✍ കാലമെത്ര നടന്നു തീർത്തുകാര്യങ്ങളെത്ര നടന്നു വേഗാൽകാലത്തിൻ വേഗത്തിനപ്പുറത്ത്കാണുവാൻകണ്ണ്കൂർപ്പിക്കേണ്ടനേർക്കാഴ്ച മുന്നിലൂള്ളപ്പോൾപോരാട്ടത്തിൻ്റെ യാസദ്ഫലങ്ങൾകേരളമാർജിച്ച ഉന്നതങ്ങൾചേർത്തു പിടിച്ചൊന്നു നോക്കൂകിൽകാണാമതിലൊക്കെ കൈയൊപ്പ്നിറമില്ലാത്തൊരാ ബാല്യത്തിൽകുടിച്ച തൊക്കെ യുംകൈപ്പു നിര്പതറിയില്ലൊട്ടും യാത്രയിങ്കൽജീവിതത്തെ തൊട്ടറിഞ്ഞല്ലോമണ്ണിൽ കനകം വിളയിക്കുന്നോർമണ്ണിനെക്കാൾ താണ ജീവിതത്തിൽമണ്ണിൻ മക്കളെ തൊട്ടറിഞ്ഞുഅടിമകൾ തോൽക്കും…
ഞാൻ അയ്യപ്പൻ
എന്നെ അറിഞ്ഞവരേഅറിയാത്തവരേപതം പറയുന്നവരേപറയാത്തവരേ…ഞാനെന്നെയറിഞ്ഞതിൽകൂടുതൽ, നിങ്ങളെന്നെഅറിഞ്ഞിരിയ്ക്കുന്നു…പക്ഷേ … അറിഞ്ഞതിൽ,കൂടുതലറിയാതെ പോയി…രതിയും പ്രണയവും കാമവുംനിറഞ്ഞയെൻ്റെ തൂലികയ്ക്ക്വാറ്റുചാരായം മണക്കുന്നപ്രണയഭാവങ്ങൾ രചിച്ചവരേ…എല്ലാം നഷ്ടബോധത്തിൻ്റെപാതാള ഗർത്തങ്ങളായിരുന്നു …പൂക്കളുടെ നറുമണവുംസ്ത്രീ വർണ്ണനയുമില്ലാതിരുന്നത്, അതിലേറെയുംഅടിച്ചമർത്തപ്പെട്ടവൻ്റെഹൃദയത്തുടിപ്പുകളായിരുന്നു…തെരുവിന്നു തിന്നാൻ കവിത വിതറുമ്പോൾ ,ഞാൻ സൂക്ഷിച്ച ആലിലയുടെഞരമ്പുകളിൽ എൻ്റെ പ്രണയത്തിൻ്റെസ്വർഗ്ഗത്തുരുത്തുകളായിരുന്നു….താലി കെട്ടുമ്പോൾ അറ്റുപോകുന്നപ്രണയത്തെ സൂക്ഷിക്കാൻ,പരാചയപ്പെട്ടവൻ്റെ കൈ…
അർച്ചന
രചന : തോമസ് കാവാലം. ✍ യുദ്ധം കൊടുമ്പിരി കൊണ്ടീടും നേരത്ത്മുഗ്ധമാം മാനസം നൊന്തീടുന്നുശക്തമായ് ശത്രുക്കളങ്ങോട്ടുമിങ്ങോട്ടുംമുക്തിക്കായർച്ചനാബോംബിടുന്നു. ധരണിയാകെയും വെണ്ണീറായ് മാറ്റുവാൻധാരണ വേണമെന്നാണു ചിലർകാരണമൊന്നുമേ വേണമെന്നില്ലവർതീരണമീലോകമെന്നു മാത്രം. ഏഷണിയങ്ങോട്ടുമിങ്ങോട്ടും വർഷിച്ചുഭാഷണ,മർച്ചനയാക്കുന്നവർഎരിയും തീയിലിലേക്കാക്ഷേപവർഷമാംഎണ്ണ ചൊരിഞ്ഞീടുന്നർച്ചനപോൽ ഈശ്വരനാമത്തെയേറ്റുചൊല്ലീട്ടവർവീശുന്നു വാളുകൾ വാക്കുകളുംഅർച്ചനയാക്കുന്നു പിച്ചകപ്പൂപോലെഅർപ്പിച്ചു പോകുന്നു ശീർഷങ്ങളും മോക്ഷവാസിയവ,നക്ഷമനാകുന്നുആക്ഷേപം…
🌑കാലരാത്രിയിലെ,കാളി🌑
രചന : കൃഷ്ണമോഹൻ കെ പി ✍ കാർവർണ്ണമുൾക്കൊണ്ടു കാമസ്വരൂപിണികാളീ മഹാരുദ്രഭാവയായീജടാധാരിയായി, ഭയാനകരൂപമായ്ജാതയായ് ഭൂവിൽ തൃക്കണ്ണുമായ്വാമകരങ്ങളനുഗ്രഹമേകുന്നുദക്ഷിണ ഹസ്തങ്ങൾ ശിക്ഷിക്കുന്നൂആശീർവദനവും, ആനന്ദവും സദാആ നാലു കയ്യിൽ വഹിപ്പു മാതാരക്തബീജൻ തന്നെ മൃത്യു ലോകത്തിങ്കൽരക്താഭിഷിക്തനായ് കൊണ്ടു പോയീഗർദ്ദഭവാഹനമേറിച്ചരിച്ചു നീഗർവ്വങ്ങളൊക്കെയടക്കിടുന്നൂശക്തൻ,ശിവൻ, കാലകാലേശ്വരനായിശക്തി സ്വരൂപ നീ കാളിയായീസൃഷ്ടിസ്ഥിതിലയ…
സർവ്വശക്തനായ ദൈവമേ…
രചന : മധു മാവില✍ നാളെ യുദ്ധവിരുദ്ധ റാലി വിളക്കുംതറ മൈതാനിയിൽ നിന്ന് വൈകീട്ട് 4 മണിക്ക് ആരംഭിക്കും….പലസ്തീന് ഐക്യദാർഡ്യം…അനൗൺസ്മെൻ്റ് വാഹനം റോഡിലൂടെകടന്നു പോകുന്നു….യാസർ അറാഫത്തിൻ്റെ ഫോട്ടോയുള്ള പോസ്റ്ററുകൾ കാണാനില്ല..കേരളത്തിൽ സ്ഥിരമായ് നടത്തുന്ന നാടകങ്ങൾ യാസർ അറാഫത്തിൻ്റെ മരണത്തോടെ മതിയാക്കിയത്പോലെയാണ്.യാസർ അറാഫത്തിൽ…
വി എസ്
രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കരിമ്പാറക്കരുത്തുറ്റമനസ്സിന്റെയമരത്തിൽചുടുചോരച്ചരിതങ്ങൾവരച്ചിട്ട ദ്വയാക്ഷരംഅടിമച്ചങ്ങലയ്ക്കുള്ളി-ലഭിമാനം തളച്ചപ്പോളു-യർന്ന മുഷ്ടികൾ തീർത്തസമരത്തീ കൊളുത്തിയോൻചുവപ്പാർന്ന പുലരിക്കുംകരയുന്ന മനുഷ്യർക്കുംനനുത്ത നന്മയാലുള്ളംതുറന്നിട്ട മഹാമന്ത്രംമലയാളം മറക്കാത്തരണഭേരി മുഴക്കിയഅഭിമാനക്കൊടിയേന്തുംതൊഴിലാളിപ്പിറപ്പു നീശതകവും കടന്നു നീ-നടക്കുമ്പോൾ ചരിത്രത്തി-ലെഴുതുന്നു സമത്വത്തിൻസമരങ്ങൾക്കുടയോനായ്■
സംഘടനകൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി., ഭിന്നിച്ചത് കൊണ്ട് സമൂഹം എന്ത് നേടി? ഡോ. ബാബു സ്റ്റീഫൻ
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യു യോർക്ക്:സംഘടനകൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് അത് ഭിന്നിച്ചത് പോകുന്നതുകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനം ആണ് ഉണ്ടാകുന്നത്, അത് തെറ്ററായ മെസ്സേജ് ആണ് നാം സമൂഹത്തിനു നൽകുന്നത് എന്ന് ഫൊക്കാന ന്യൂ യോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ സമ്മേളനം…
