🌲ഒഴുകിയെത്തുന്ന പുല്ലാങ്കഴിലൂടെ🌳

രചന : കൃഷ്ണമോഹൻ കെ പി ✍️ ഒഴുകിയെത്തുന്നു, ഓടക്കുഴൽ നാദംഒടുവിൽ, മാമക ചിത്തം കുളിർപ്പിക്കാൻഒരുങ്ങി നില്ക്കുമീ ഭൂമി തന്നുള്ളത്തിൽഒരു ദിവാസ്വപ്നം, പാകിത്തളിർപ്പിക്കാൻ…ഒരുമയോടെയിച്ചരാചരമൊക്കവേഒരു പ്രണവത്തിൻ നാദം ശ്രവിക്കുന്നൂഒളികണ്ണോടെ ജഗത്തിൻ്റെ മാനസംഒലിയലയതിൽ മഗ്നമായ്ത്തീരുന്നൂഅമരവീഥിയിലാടിത്തിമിർക്കുന്നഅരുണവീചികളാകാശമാകവേഅതിമനോഹര വർണ്ണങ്ങൾ തൂകുന്നൂഅതുകണ്ടീബ്ഭുവി, കോരിത്തരിക്കുന്നൂഅവനിതന്നുടെ, ഭാവഹാവാദികൾഅനുനിമിഷവും മാറിമറിയുന്നൂഅമൃത സംഗീതം പേറും…

ഭാനുവിൻ്റെ… കഥ
അഥവാ എൻ്റെയൊരു സ്വപ്നം😌

രചന : കല ഭാസ്‌കർ ✍️ അവിടെയവൾ തനിച്ചായിരുന്നു.ചിലപ്പൊഴൊക്കെ മരങ്ങളിൽ നിന്ന്മരങ്ങളിലേക്ക് പറക്കുന്നൊരുകാട്ടുമൈനയായി ഇടറിയ ഒച്ചയിൽ കുയിലുകളെ അനുകരിച്ചു. ഇലകളിൽ നിന്ന് പച്ചയെടുത്ത്, തളിരിൽ നിന്ന് ചോപ്പെടുത്ത് പച്ചത്തത്തയായി തലങ്ങും വിലങ്ങും ചിലച്ച് പറന്നു. കാട് മിണ്ടാതിരുന്നപ്പോഴൊക്കെ സ്വയമറിയാതെ നേരം നോക്കാതെ…

പുറം മോടി
ഒരു ‘മുഖംമൂടി’യാണ്.

രചന : പള്ളിയിൽ മണികണ്ഠൻ ✍️ മൃദുത്വം പോൽ കവിയ്ക്കുള്ളിൽഉറപ്പും കാണാംഇടയ്ക്കൊക്കെ അവ മാറി-മറിഞ്ഞും കാണാം.വ്യഥ കണ്ടാൽ വിതുമ്പുന്നമനസ്സും കാണാംപകച്ചൂടിൽ പുകയുന്നമലയും കാണാം.കവിയ്ക്കുള്ളിൽ കടൽപോലെകനിവും കാണാംഅടങ്ങാത്ത തിരപോലെകാമവും കാണാംചിരിച്ചന്തം വിടർത്തുന്നമൊഴിയും കാണാംതുളുമ്പാതെ ഒളിപ്പിച്ചബാഷ്പവും കാണാം……….നിറയുന്ന,കവിയുന്നപല ഭാവങ്ങൾകവിയ്ക്കുള്ളിൽ പുഴപോലെകുതിക്കുന്നുണ്ടാം..അകത്തുള്ള വികാരങ്ങൾപുറത്തുകാട്ടാൻകവിയ്ക്കെന്തും വരികളായികുറിച്ചുവയ്ക്കാം..……. ………

💞പനങ്ങാട് ജലോത്സവം💞

രചന : കനകം തുളസി✍️ ഉത്സവമേളം മഹോത്സവമേളംഇത് ജലോത്സവമേളം…ഉത്സാഹഭരിത ജനമനസ്സിൽതുഴയുടെ തുടിമേളം.ഉന്മാദം തിരതല്ലുന്നൂ … ഈ ഉല്ലാസവേളപ്പൂങ്കാറ്റിൽ.ഉള്ളമുണരുന്നൂ …. ഉഷമലരിപ്പൂവുകൾ പോലെ.പനങ്ങാടിൻ കായൽമനസ്സിൽപൊന്നോളത്തിര,തുള്ളാൻപനപോലെ വളരുന്നുപഴയൊരുകാലക്കുളിര്.പതച്ചു,തുടിച്ചു നീന്തിപ്പൊങ്ങി പകലിരവും പുളകംചാർത്തി,പുഴയുടെതീരേ പ്രണയംകണ്ട്പുഴയുംപൂമീനും കൺചിമ്മി,പ്പഴയകാലം.മങ്ങിമറഞ്ഞൊരു മിഴിവേകുങ്കാലംമടക്കിയെടുക്കാൻ,മാലിന്യമകലുംമന്ദാരക്കാറ്റൊന്നു പുൽകാൻ,മനമിണങ്ങി, മതമുറങ്ങീമെയ് വഴങ്ങീ മൊഴിയുണർന്നൂമലരുംകിളിയുമണഞ്ഞൂ.തൊഴുതുമടങ്ങുംസംഗമസന്ധ്യയിൽതെളിമാനത്തമ്പിളിഅണിചേരാൻ താരും തളിരുംതനുവും…

ലഹരി ഉപയോഗത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത് കേരളം 😱

രചന : സിജി സജീവ് ✍ മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാമതാണ് മക്കളുടെ സുരക്ഷിതമായ ഭാവി എന്നത്…അവർ നന്നായി പഠിച്ച്,, അത്യാവശ്യം കലാ കായിക പ്രവർത്തനങ്ങളുമൊക്കെയായി അനുസരണയുള്ള കുഞ്ഞുങ്ങളായി വളരണം എന്ന് ആഗ്രഹിക്കാത്തതും സ്വപ്‌നങ്ങൾ കാണാത്തതുമായ ആരും തന്നെ ഉണ്ടാകില്ല..നമുക്ക്…

ഒളിക്കുക!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ആലയ ദൈവമേആലയിൽ ദൈവമേ?ദൈവത്തിനിന്നുമീആലയവാസമോ?അമ്മ പറഞ്ഞില്ലഅച്ഛൻ പറഞ്ഞില്ലദേഹിയേ ദൈവതംദേഹിയേ ശാശ്വതംവട്ടവും ചുറ്റുന്നുചുറ്റുവോർ ചുറ്റുന്നുചുറ്റിനും ചുറ്റലുമാത്രമേ ആലയംആ !ലയ,മെവിടേആണതന്വേഷിക്കൂചുറ്റു പൊട്ടിക്കുവാൻവെമ്പുന്ന ജീവനേആയതറിയുവോർഉണ്ടു ചോദിക്കുകചോദിക്കുവാനായിഒന്നു പഠിക്കുകആലയം വിട്ടുനീഒന്നു ചിന്തിക്കുകചിന്തയും വിട്ടുനീഉള്ളിലൊളിക്കുക !!

കടലല്ലേ… അലറും കളിയല്ലേ… പടരട്ടെ ശബ്ദം ഉയരേ ഉയരേ.

രചന : വാസുദേവൻ. കെ. വി✍ ചലോ ചലോ കൊച്ചി…മഞ്ഞക്കടൽ തിരയുയരട്ടെ.ചത്തു മണ്ണടിഞ്ഞ കാൽപ്പന്തുകളി മായാജാലത്തിന്റെ പുനരുജ്ജീവന തീവ്രയത്നം ഐ. എസ്. എൽ.മലയാളം ചാനലിൽ ഷൈജു ദാമോദരന്റെ കളിയാരവങ്ങൾ അതീവ ഹൃദ്യം. താത്വിക കളിതന്ത്രങ്ങളും അരസിക കമന്റുകളുമായി അഞ്ചേരിക്കാരൻ ഇത്തിരി അരോചകവും…

അപേക്ഷ@

രചന : രാഗേഷ് ചേറ്റുവ✍ അയാളെ അൺഫ്രണ്ട് ചെയ്തതിനു ശേഷവുംഅയാളുടെ കവിതകൾ എന്റെ ന്യൂസ്ഫീഡിൽനിരന്തരം പ്രത്യക്ഷപ്പെടുന്നു,അയാളുടെ കവിതകളിൽ എന്നും പൂവിട്ടിരുന്നഗന്ധരാജൻ പൂക്കൾരാത്രിയുടെ മറവിൽ ഒളിച്ചിരുന്ന് ഗന്ധം പരത്തിഎന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നതിൽ മത്സരിക്കുന്നുചില പുലർക്കാലങ്ങളിൽ നടുമുറ്റത്ത്വാടിക്കരിഞ്ഞ ഒരിതൾ മാത്രംപൊഴിച്ചിട്ടു കിടന്നെന്റെ പകലുകളെക്കൂടി സമാധാനക്കുറവിന്റെകലാപഭൂമിയാക്കി…

ഉത്രാടപ്പാച്ചിൽ

രചന : തോമസ് കാവാലം ✍ “കാത്തു, ഓണം എന്നാ?”ഭാനു മുറ്റമടിച്ചു കൂട്ടി തീയിടുന്നതിനിടെ കർത്തിയോട് ചോദിച്ചു. കാർത്തി അനിയന്റെ ഭാര്യയാണ്. അടുത്തുതന്നെ മതിലിനപ്പുറത്താണ് താമസം . ആ സമയം കാർത്തി അസ്ഥിത്തറയിൽ വിളക്ക് വെയ്ക്കുകയായിരുന്നു.“ഓണം ഏഴിനാ…”“അയ്യോ എഴിനാണോ? ഞാൻ വിചാരിച്ചു…

ഒരു നാടൻപാട്ട്

രചന : ശ്രീനിവാസൻ വിതുര✍ കാലം ചലിക്കുന്നേ കൂടെഞാനും ചലിക്കുന്നേഓർമ്മകൾ പായുന്ന ദിക്ക്തിരഞ്ഞിതാ ഞാനും ചലിക്കുന്നേചാലക്കുടിക്കാരൻ ചങ്ങാതി പാടിയപാട്ടത് കേക്കുന്നേപാട്ടിന്റെയീണവും തേടിഞാനിന്നിതാകൂടെ ചലിക്കുന്നേഇമ്പമാർന്നുള്ളൊരാ നാടൻ പാട്ടിന്റെ ഈണവും കേൾക്കുന്നേതുള്ളി കളിച്ചവർ നാനാദേശത്ത്ഇന്നുമതോർക്കുന്നേനാടൻ പാട്ടിനെ നാട്ടാരറിഞ്ഞത്ഞാനും ഓർക്കുന്നേതുള്ളിക്കളിക്കേണം, ഇന്ന് ആടിമറിയേണംചാലക്കുടിക്കാരൻ മണിയുടെ ഓർമ്മകൾ…