രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യും
തൊഴിലാളികളുടെ ദിവസം
അദ്ധ്വാനത്തിൻ അവകാശങ്ങൾ
നേടിയെടുത്തൊരു ദിവസം
മെയ്ദിനം ജയ് ജയ് മെയ്ദിനം
കൊണ്ടാടുക ജയ് ജയ് മെയ് ദിനം
സർവ്വരാജ്യത്തൊഴിലാളികളുടെ
ത്യാഗസ്മരണകളുണരട്ടെ
സംഘടിച്ച് നേടിയെടുത്തൊരു
വീര ഗാഥകളുയരട്ടെ
മെയ്ദിനം ജയ്ജയ് മെയ്ദിനം
കൊണ്ടാടുക ജയ്ജയ് മെയ്ദിനം
അടിമത്വത്തിൻ ചങ്ങലപൊട്ടി
മുറിഞ്ഞുവീണൊരു ദിവസം
അടിച്ചമർത്തൽ തടഞ്ഞുനിർത്തിയ
വീരസ്മരണതൻ ദിവസം
മെയ്ദിനം ജയ്ജയ് മെയ്ദിനം
കൊണ്ടാടുക ജയ്ജയ് മെയ്ദിനം
തുടർന്നുപോകുക കണ്ണികളാവുക
തൊഴിലാളികളുടെ പോരാട്ടം
തടയിട്ടുണരുക തള്ളിക്കളയുക
മുതലാളിത്തത്തേരോട്ടം
മെയ്ദിനം ജയ്ജയ് മെയ്ദിനം
കൊണ്ടാടുക ജയ്ജയ് മെയ്ദിനം
വിയർപ്പുതുള്ളികൾ വീഴ്ത്തുകമണ്ണിൽ
വിരിയട്ടെ പുതുവിശ്വാസം
തൊഴിൽശാലകളെ വളർത്തിനമ്മൾ
നൽകുക നാടിനുസന്ദേശം
മെയ്ദിനം ജയ്ജയ് മെയ്ദിനം
കൊണ്ടാടുക ജയ്ജയ് മെയ്ദിനം

മോഹനൻ താഴത്തേതിൽ

By ivayana