രചന : രാജീവ് ചേമഞ്ചേരി✍

ചില്ലയിലിരുന്നു കൂവുന്നു കുയിലമ്മ..
ചിരിച്ചു കളിച്ചു രഥമിന്ന് പോന്ന നേരം….
ചിന്തയിലൊത്തിരി മോഹങ്ങൾ…..
ചിറകുവിരിച്ചൊരീ പുതുയാത്ര!

ചമയങ്ങൾ തീർത്ത രാജവീഥിയിൽ-
ചറപറയോടും വാഹനമൊത്തിരിയുണ്ട്!
ചന്തം നിറയും മന്ദിരമേറെ കണ്ടു-
ചുണ്ടിലിന്ന് ചിന്തുകളുണർന്നു ഗീതമായ്…

ചക്കരചോറിന്നായ് മെല്ലെയിറങ്ങിയിവിടെ
ചാരേ നില്പുണ്ട് മരണത്തെ തോപ്പിച്ച വീരൻ!
ചിന്താതീതമാം യാത്രയ്ക്കിടയിലായ്-
ചീട്ടുകൊട്ടാരമായ് വാർത്ത വന്നു കാതിൽ;

ചക്രരഥമെത്തേണ്ട പുരയിന്ന് കാണ്മൂ ദൂരെ –
ചരക്കിറക്കുവാനുവാദമില്ലാതെ കാത്തു നില്പൂ!
ചങ്ങാതിക്കൂട്ടമിന്നകപ്പെട്ടു സ്വർണ്ണനൂലിൽ –
ചികഞ്ഞെടുത്ത കാറ്റത്തെ കിളിക്കൂട്ടിലിന്നും?


രാജീവ് ചേമഞ്ചേരി

By ivayana