🌹നവമാധ്യമങ്ങളുടെ പ്രസക്തി🌹
ലേഖനം : ബേബി മാത്യു അടിമാലി✍ ഇന്ന് സമൂഹത്തിന്റെ ചാലക ശക്തിയായി നവ മാധ്യമ രംഗം മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനും എന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫലപ്രദമായി ഇടപെടുവാൻ നവ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. പൊതു…
മഞ്ഞുകാലം
രചന : ശ്രീനിവാസൻ വിതുര✍ ഹിമകണം പൊഴിയും പ്രഭാതങ്ങൾക്ഷിതിയെ പ്രശോഭിതമാക്കീടവേനയനമനോഹരിയായി ഭൂമിനൃത്തമാടീടുന്നു പുക്കളെല്ലാംസ്വർണ്ണവർണ്ണപ്രഭതൂകി വെയിൽകാർമുകിൽമാറിത്തെളിഞ്ഞുവാനംഉത്സവമേളക്കൊഴുപ്പുമായിരാവുകളോരോന്നു വന്നണഞ്ഞുപൂത്തിരികത്തിച്ചപോലെ വിണ്ണ്താരകത്താലെയലങ്കരിച്ചുശൈത്യംകനത്തുവന്നീടുന്നനേരംഓമലാളെന്നെ പുണർന്നിടുന്നുഉണരുകയായെന്റെ ചിത്തമെല്ലാംമഞ്ഞണിപ്പൂനിലാരാവുകളിൽനിശയുടെ നീളമതേറിയെങ്കിൽആശിച്ചുപോയി ഞാനൊട്ടുനേരംവിടപറയാനായൊരുങ്ങിനിൽക്കുംമാർകഴിക്കാലത്തെ കണ്ടുണർന്നുഒരുശീതകാലവും പോയ്മറഞ്ഞുഓർമ്മയിലൊരു നിറച്ചാർത്തുമേകി.
അകാലമഴപ്പാടം
രചന : റഫീഖ് ചെറുവല്ലൂർ✍ കുളിർമഞ്ഞോലും ഡിസംബറിനെതിമിർത്തു പെയ്യും ജൂൺമാസമാക്കിയെൻസുന്ദരിപ്പാടത്തിന്റെ ജാലവിദ്യ.പച്ചപ്പട്ടുടുത്തൊരുങ്ങാനെടുത്തതാണെങ്കിലും,കാലം തെറ്റി വന്നതാകാമൊരുപെരുമഴപ്പെയ്ത്തിലവൾ നനഞ്ഞൊട്ടി നിന്നു.ഞാറ്റടിപ്പച്ചയങ്ങിങ്ങു ജലപ്പരപ്പായ്നാണം കുണുങ്ങി നിൽക്കുമവൾക്കെന്തു ഭംഗി !എങ്കിലുമവളാകുലചിത്തയായ്,കുതിർന്നീറനഴിക്കാതെഖിന്നയാമൊരു നാരിയെപ്പോൽകാർമേഘപാളിയിൽ മുഖം പൂഴ്ത്തി നിന്നു.പറിച്ചു നട്ട ഞാറിലൊരുനിറകതിരു കാത്തു കഴിയുംകർഷകന്റെ നെഞ്ചിലെ കനലോർത്തതാവാം,കൊയ്ത്തുകാലത്തിൻ നിറവുകളില്ലാത്തൊരകാലവൈഭവത്തിൽ,നിരാലംബയാകുമോയെന്ന ചിന്തയാകാം.
അമ്മച്ചുംബനങ്ങൾ
രചന : വാസുദേവൻ. കെ. വി✍ തറ്റുടുത്ത് ഒരാൾ സെൽഫിയിട്ടാൽ ലൈക്കും കമന്റും കുമിഞ്ഞുകൂടും. പിന്നെ തറ്റുടുക്കാൻ പഠനവും സെൽഫി പ്രളയവും.. അതാണിന്നത്തെ രീതി.കളിക്കളത്തിലും സമാന കാഴ്ച. അറബ് ആഫ്രിക്കൻ പുലികൾ മൊറൊക്കോ പൊരുതിനേടിയ ജയം. അഷറഫ് ഹകീമി എന്ന പണ്ടത്തെ…
നിശബ്ദകാമുകൻ
രചന : ജോയ് പാലക്കമൂല ✍ ഔചത്യമില്ലാതെ കടന്നുവന്നവൻഔദാര്യമെല്ലാം മാറ്റിവച്ചുഉപചാരമില്ലാത്ത ദൂതനെൻ്റെയുൾച്ചൂട് മെല്ലെ കവർന്നെടുത്തു. വിധിയുടെയെഴുത്തോലവായിച്ചുറച്ചവൻവിളിച്ചുണർത്താതെയെൻവീട്ടിലെയഥിതിയായ്. മൂടൽമഞ്ഞൊഴുകുമിമൂവന്തിയാത്രയിൽമൂകാഭിലാഷങ്ങൾ മെല്ലെമൂടിത്തണുപ്പിക്കുന്നവൻ കാര്യം പറയാതെകണ്ണുകൾമൂടുന്നവൻ്റെകണക്കിലെ കണിശതകളിതമാശയല്ലന്നറിയുന്നേരം. കണ്ടു കണ്ടിരുന്നവൻ്റെകഥയൊരുകോലംവരച്ചുകൊണ്ട്.കപടലോകത്തിനൊരണ്ണം കുറക്കുന്നു.കടമകൾ കൊണ്ടാമൗനിയിന്ന്.
കളികണ്ടാൽ മതിയോ!🔴
രചന : ജിസ്നി ശബാബ്✍ ലോകം പന്തിലേക്കുരുളുമ്പോൾകൂടെയുരുന്നുണ്ട് നാടും നഗരവും.ഫ്ലക്സും കട്ടൗട്ടും നിറഞ്ഞനേരത്ത്എന്റെ നാടെന്നൊരു ചിന്തയിൽഅസ്തിത്വം നിങ്ങളെ തലകുനിപ്പിച്ചുവോ?വലുപ്പത്തിലേഴാമൻപെരുപ്പത്തിൽ രണ്ടാമൻകുഴപ്പത്തിലോ ഒന്നാമൻഎന്നിട്ടുമെൻറെ ഭാരതമേലോകകപ്പെന്തേ ഗൗനിക്കാത്തേ?കുഞ്ഞുകുഞ്ഞ് അയൽക്കാർവലകുലുക്കുമ്പോൾകാഴ്ചക്കാരായാർത്തുവിളിക്കണം.നൂറുകോടിയിൽ പെറുക്കിയെടുത്താൽ പത്തുമുപ്പതാളെ കിട്ടാനില്ല!മുറ്റത്തെ മുല്ലയ്ക്ക് മണമില്ല,മണമുള്ള മുല്ല കയറ്റിയയച്ചാണല്ലോ പാരമ്പര്യം!കളിക്കളം പിടിച്ചടക്കാൻകാരിരുമ്പുപോലുള്ള രണ്ടാളെ ദത്തെടുത്താലോ!‘പൗരത്വം’…
കണ്മുന്നിലൊരു മരണം
രചന : സുബിൻ അമ്പിത്തറയിൽ✍ രാത്രിയില്മുറിക്കുളളില്തനിച്ചിരിക്കെകണ്മുന്നിലൊരു മരണം.മിന്നി മിന്നിഅവസാന വെട്ടവുംവെടിയുകയാണ്ചുവരിലെ ബള്ബ്.ഏറെക്കാലമൊരേ മുറിയില്വായിച്ചും, ഏകാന്തതപകുത്തും ജീവിച്ചതാണ്.പുസ്തകങ്ങളിലുദിച്ചുനിദ്രയില് നിലാവ് പൊഴിച്ചു.കരഞ്ഞപ്പോള്, ലോകത്തെകണ്ണടച്ചിരുട്ടാക്കി തന്നു.സമയം വന്നപ്പോള്മരണംഅതിനെ കൊണ്ടുപോയി.ഹോള്ഡറില് നിന്നുമഴിച്ച്മേശമേല് കിടത്തി..ഉടലിലിപ്പൊഴും ജീവന്റെ ചൂട്.വേണ്ടപ്പെട്ടവരുടെ മരണംവേണ്ടപ്പെട്ട പ്രവൃത്തികളെനിശ്ചലമാക്കുമ്പോലെ,ഏകാന്തതയിലുണരുംതൃഷ്ണകളെ തടഞ്ഞ്ഇരുട്ടുമുറിയില്ഒരു ബള്ബിന്റെശവശരീരത്തിന്കൂട്ടിരിക്കുന്നു ഞാന്.ബള്ബിനൊക്കെഎന്തുജീവന് എന്ന്തോന്നിയേക്കാം..പക്ഷേ,ഈ രാത്രിഈ മരണംഅക്ഷരാര്ത്ഥത്തില്ഇരുട്ടിലാഴ്ത്തിക്കളഞ്ഞു…എന്നെ.…
സുഗന്ധ നീയെവിടെ.
രചന : സതി സുധാകരൻ✍ ബോംബേയിലെ കുന്നിൻ മുകളിലുള്ള വാലു കേശ്വരക്ഷേത്രം. സ്വയംഭൂ മൂർത്തിയാണ് അവിടുത്തെ പ്രതിഷ്ഠ . എന്തോ കണ്ടിട്ട് അത്ഭുതത്തോടെ നോക്കി നിന്നു രാജാ രവിവർമ്മ. “തൻ്റെ കാലുകൾ ഭൂമിയിൽ ഉറച്ചു പോയൊ എന്നൊരു തോന്നൽ! ഞാൻ ദേവലോകത്താണോ…
✨ വിസ്മയം മുളച്ചയാമത്തിൽ✨
രചന : കൃഷ്ണമോഹൻ കെ പി ✍ വിത്തു കിളിർക്കുന്ന യാമങ്ങൾ കണ്ടുവോവിത്തത്തെ മോഹിക്കും ജന്മങ്ങൾ നാംവിശ്വത്തിൻ നേരായ വിസ്മയം കാണുവാൻവൃദ്ധിയും കാണാൻ ശ്രമിച്ചുമില്ലാകടുകൊരു പാത്രത്തിൽ കിടന്നങ്ങു ചോദിപ്പൂകളയുന്ന സലിലത്തിലൊരു ബിന്ദുവീകലശത്തിലേക്കൊന്നു വീഴ്ത്തിയാൽ മത്സഖേകടുകും മുളച്ചൊരു കാഴ്ചയാകുംഅനവധിജന്മങ്ങൾ വിലപിച്ചു നില്ക്കുമീഅവനിയിലപരൻ്റെ ശോകത്തിനെഅനുതാപമോടൊന്നു…
കേരളീയത്തിന്റെ ഭാരവാഹികൾ ആയ എൻ. ആർ .ഹരികുമാർ, ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന സ്വീകരണം നൽകി.
ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , കേരളീയം ദേശിയ സെക്രറട്ടറിയും ,സമുഖ്യ പ്രവർത്തകനുമായ ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന വാഷിംഗ്ടൺ ഡി സി യിൽ സ്വീകരണം നൽകി.ഫൊക്കാന…
