ആതിര…തിരുവാതിര…………..🌼 ഗീത മന്ദസ്മിത🌼

ആതിരക്കുളിരുമായെത്തിയ ധനുമാസംആർദ്രമാമോർമ്മയുണർത്തുമീ ധനുമാസംപാർവതീപതിയുടെ തിരുനാളീയാതിരപാർവണേന്ദുമുഖി തന്റെ ദിനമല്ലോപുലർകാലമഞ്ഞിൽ തുടിയും കുളിയുമായ്മലയാളിമങ്കമാരൊന്നിച്ചു കൂടുന്നുകൂവയും കുളിരുമായെത്തുന്നു ദിനകരൻകുരവയുമാർപ്പുമായെത്തുന്നു തോഴിമാർപുത്തൻ പുടവ ഞൊറിഞ്ഞുടുത്തെത്തിയപത്തരമാറ്റുള്ള പുലർകാല രശ്മികൾഅന്നമുപേക്ഷിച്ചൊരാർദ്രാ വ്രതവുമായ്മന്ദസ്മിതം തൂകി നിന്നിതു മങ്കമാർപാട്ടും കളിയുമായ് ഒത്തുകൂടി ചിലർഊഞ്ഞാലിലാട്ടം തുടങ്ങിടുന്നൂ ചിലർഎട്ടങ്ങാടികൾ നേരുന്ന സന്ധ്യയിൽനൂറ്റെട്ടു വെറ്റിലയേകുന്നു നറുമണംപാട്ടും കളിയുമായെത്തുന്ന…

പ്രളയാന്ത്യം…… വിശ്വനാഥൻവടയം

അസഭ്യതയുടെ സങ്കീർത്തനം പാടിക്കൊണ്ട് അവൾ തെരുവു നീളെഅലഞ്ഞു നടന്നു. നക്ഷത്രക്കുഞ്ഞുങ്ങൾ അവളെ നോക്കികണ്ണിറുക്കി. ഇരുട്ട് കരിമ്പടം പുതച്ച ഒരു രാത്രിയിൽചീവീട്ടിന്റെ താരാട്ടിൽ മയങ്ങിക്കിടക്കുന്നഅവളുടെ ഉടൽ ശക്തമായ ഭാരത്തിൽഞെരുങ്ങി. ചൂടണ്ട ആലസ്യം… വിയർപ്പിന്റെ ഉന്മത്ത ഗന്ധം … കൂകിയാർന്ന് പാഞ്ഞ തീവണ്ടിയുടെ ശബ്ദം…

ഒരു കുരുന്നു കൈ …. Joy Palakkamoola

അഴുക്ക് ചാലിലേയ്ക്കുരുണ്ടകടലമണി തിരഞ്ഞ്കറുത്ത് മെലിഞ്ഞഒരു കുരുന്നു കൈവിതക്കാത്തവന്റെകൊയ്യാത്തവന്റെകളപ്പുരയിൽ കൂട്ടി വക്കാത്തവന്റെഒരു ചൊറി പിടിച്ച കൈസ്വപ്നമില്ലാത്തവന്റെറേഷൻ കാർഡില്ലാത്തവന്റെനികുതി ചീട്ടില്ലാത്തവന്റെഒരു ലക്ഷണം കെട്ട കൈവിശപ്പിന്റെ രാഷ്ട്രീയത്തിലുംപ്രണയത്തിന്റെ വരികളിലുംദൈവത്തിന്റെ കണ്ണിലും ഇല്ലാത്തഒരു പുറമ്പോക്ക് കാരന്റെ കൈഎന്തിനെന്നറിയാതെഎവിടെക്കെന്നറിയാതെസൃഷ്ടാവാരന്നറിയാത്തഒരു സൃഷ്ടിയുടെ കൈ.

“എന്റെ അച്ഛനെയും അമ്മയെയും കൊന്നു” ….

ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചിറക്കിയത്..!!കത്തികരിഞ്ഞ അച്ഛനും അമ്മയ്ക്കും കുഴിവെട്ടി നെഞ്ചുകീറി കരയുന്നത് അങ്ങ് യുപിയിൽ അല്ല ഇങ്ങ് നെയ്യാറ്റിൻകരയിലാണ് …!! രാജനും അമ്പിളിയ്ക്കും സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല, മഴയും വെയിലും ഏൽക്കാതെയിരിക്കാൻ ഒരു കൂര…

സ്പൈനൽ കോഡ് …. Sudev Vasudevan

ഓർക്കുന്നൂ ഞാൻജലരവമഴുംഡാമിനോരത്തെസെറ്റിൽ ;നേരമ്പോക്കാനുഴറി, തനിയേപ്പോയിരിക്കുന്നനേരംവില്ലൻവന്നൂ,സുഖദനിഴലിൽതീപുകക്കാനിരുന്നൂമൂളുന്നുണ്ടേവിരഹമെരിയുംഹിന്ദി ഗാനംപതുക്കേ“താനെന്താടോ….തനിയെയിവിടെകണ്ടെതേയില്ല,മുമ്പായ്നാടേതാവും സിനിമയിതിലേവേഷമാണോ നിനക്കും”“ആണണ്ണാഞാനിവിടെയിതിലെ വില്ലരോടൊപ്പമുള്ളോൻ“ഹ ഹ്ഹാ ! കൊള്ളാംമുകറിലെഴുതീട്ടുണ്ടടോകള്ളമെല്ലാംകോഴിക്കോട്ടെ മൊഴിയിലറിയാംനിൻ്റെരാജ്യത്തിനീണം’പോയേക്കാം വാസമയമിനിയുംട്രോളുവാനുണ്ടുബാക്കി…സ്പൈനൽക്കോഡിൽ *ഷവറുചൊരിയുംതൂവെളിച്ചത്തിലന്നേകണ്ടേ ഞാനായുടലു വടിവിൽ,രംഗഭാഷ്യം ചമപ്പൂഇപ്പോൾ കാണ്മൂതിരകളുതിരാ –നേക്ഷനേകുന്നനിൽപ്പിൽചെമ്പൻചേട്ടൻ കുതറിയിടയിൽബോംബുപെട്ടുന്നരംഗം…ആറോയേഴോ ദിനമതിനിടേഎത്രയോ കേട്ടിരുന്നുഎന്താണുള്ളിൽ ? എരിയുമറിവിൻസർഗ്ഗരാഷ്ട്രീയവേഷംആരാഞ്ഞൂ ഞാൻമറുപടിയതി-ല്ലുത്തരം വ്യക്തമല്ലാഎന്താണാവോപരിധികവിയും ചോദ്യമായോ ക്ഷമിയ്ക്കൂ !കണ്ടേയിന്നാമകളുമൊരുമിച്ചച്ഛനേവീണ്ടുമിട്ടൂ *എങ്ങോ…

അംഗീകാരം അത് ഓരോന്നും അമൂല്യമാണ് ….. Muhammad Hussain

കൊറോണ തുടങ്ങിയ അന്ന് മുതൽ ഞാനും എന്‍റെ സഹപ്രവർത്തകരും യുദ്ധമുഖത്തായിരുന്നു …..സാധാരണക്കാരായ ജോലിക്കാർക്ക് വേണ്ടിയുള്ള ക്വറന്റൈൻ ക്യാംപിൽ , സ്വാബ്‌ ടെസ്റ്റ് സെന്ററിൽ , പനിക്കാർക്കു വേണ്ടിയുള്ള ക്ലിനിക്കിൽ അങ്ങനെ അങ്ങനെ …..ഇന്നും തുടരുന്ന പോരാട്ടത്തിലാണ് ഓരോ ആരോഗ്യപ്രവർത്തകരും …..ഞാനടക്കമുള്ള പലർക്കും…

മരണത്തോട് ഒരഭ്യർത്ഥന …. എൻ.കെ അജിത്ത്

നോവാതെ വന്നെങ്ങെടുക്ക നീ ജീവനെനോവാതിരിക്കണം ബാക്കിയുള്ളോർരോഗക്കിടക്കയിലെന്നെക്കിടത്തി നീകൊത്തിവലിച്ചു രസിക്കാതിരിക്കണംപ്രാണൻ വിടർത്തിയെടുക്കുന്ന വേളയിൽദേഹം പിടയാതിരിക്കാൻ തുണയ്ക്കണംപച്ചക്കരിമ്പായിരിക്കാനീ ദേഹത്തെപെട്ടന്നു തന്നെ തണുപ്പിച്ചു നല്കണംഒക്കുമെങ്കിൽ മുഖത്തേകണം പുഞ്ചിരിചത്തു കിടപ്പും ചമഞ്ഞുെതന്നായിടാൻനൊമ്പരപ്പെട്ട മുഖം വേണ്ട, ലോകരാപുഞ്ചിരിയറ്റമുഖം കണ്ടു പോകണ്ടപഞ്ചഭൂതങ്ങൾക്കു നന്ദി പറയുന്നുപഞ്ചവർ നിങ്ങൾ ഒരുമിച്ചുനിന്നെന്നെഇപ്രപഞ്ചത്തിലീഭൂമിയിൽ വന്നല്പജീവിതം ജീവിച്ചു…

ഗായകരെ ക്ഷണിക്കുന്നൂ….. Naren Pulappatta

ഒരു ന്യൂയര്‍ സോംങ്ങ് അണിയറയിലൊരുങ്ങുന്നു…സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ കുറച്ച് ഗായകരെ ഉള്‍പ്പെടുത്തി ചെയ്യാനാണ് പ്ലാന്‍ ഈ സോംങ്ങില്‍ പങ്കുചേരാന്‍ ഗായകരെ ക്ഷണിക്കുകയാണ്…താല്പര്യമുള്ളവര്‍ കമന്‍റ് ബോക്സില്‍ പേരും വാട്സാപ്പ് നമ്പറും കമന്‍റായി ഇടുമല്ലോ…അവരെ എത്രയും വേഗം ഞാന്‍ കോണ്ടാക്റ്റ് കെയ്യുന്നതായിരിക്കും..ഇന്ന് വൈകുഞ്ഞരം 5 മണിവരെയാണ്…

തിരുവാതിര …. Pattom Sreedevi Nair

ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ചതിരുവാതിര രാത്രി വിരുന്നു വന്നു ,ഇന്നലെ വിരുന്നുവന്നു ….!എന്റെ കണ്ണു പൊത്തി,പിന്നെ കരം കവർന്നുശിവശക്തിയായി എന്റെ മുന്നിൽ വന്നു !…മനസ്സില് ഞാൻ കരുതിവച്ചതൊക്കെഎന്റെ ദേവനു മുന്നിൽ പകുത്തുനൽകീഞാൻ ദേവന്റെ മുന്നിൽകൈ കൂപ്പിനിന്നു! .അഷ്ടമംഗല്യമായ് കളഭക്കുറി തൊട്ട്പുളിയിലക്കരചുറ്റി നോമ്പെടുത്തു…

അഗതിമന്ദിരത്തിലെ മുത്തച്ഛൻ ….. ജോർജ് കക്കാട്ട്

മുത്തച്ഛന് പ്രായമായിരുന്നു. അവന്റെ കാലുകൾക്ക് ബലം കുറഞ്ഞിരുന്നു , ഹൃദയം ദുർബലമായിരുന്നു, പക്ഷേ മനസ്സ് ജാഗ്രതയോടെ തുറന്നു. മകൻ താമസിച്ചിരുന്ന വീടിന്റെ കാബിനറ്റിൽ ഒരു കിടക്കയും, ഒരു ബെഡ്സൈഡ് ടേബിളും, അത്യാഹിതങ്ങൾക്കായുള്ള ഒരു സെൽ ഫോണും, റേഡിയോ, ടെലിവിഷൻ എന്നിവ ആ…