സ്ത്രിധനം.
രചന : പള്ളിയിൽ മണികണ്ഠൻ ✍ നിറ,ഗുണമൊക്കെയുമൊത്തവളാകിയനിരവധിപേരെ കണ്ടെന്നാലുംമകനൊരുപെണ്ണ് തിരഞ്ഞിട്ടനവധികുടിലുകൾ കേറിയിറങ്ങീ താതൻ.ദേവതപോലതിസുന്ദരിയാകിയതരുണികളൊരുപാടുണ്ടെന്നാലുംമൂന്നരസെന്റിലെയോലപ്പുരയുടെമുതലാളിയ്ക്ക് മനസ്സിലതൃപ്തി.മുക്കാൽചക്രക്കൂലിയ്‌ക്കെങ്കിലു-മൊരുതൊഴിലില്ല മകനെന്നാലുംതാതന് ചിന്തയതൊന്നേയുള്ളൂസ്ത്രിധനമതുപവനിരുപതുവേണംപലപലദിക്കിലലഞ്ഞതിനൊടുവിൽകരുതിയപോലൊരു പെണ്ണ് ലഭിച്ചുമകനുടെ മംഗലമങ്ങനെ താതൻഅമിതാഹ്ലാദത്തോടെ നടത്തി. ഇരുപതുവയസ്സുതികഞ്ഞ മകൾക്കൊരുവരനെ തേടിനടക്കുംനേരംവന്നവരൊക്കെ സ്ത്രീധനമായിപവനുടെയെണ്ണം ചോദിക്കുമ്പോൾ….മകനന്നിരുപതുപവനിനുവേണ്ടിപലപലദിക്കിലലഞ്ഞുനടന്നോൻമകളുടെകാര്യം വന്നൊരുനേരംതെരുവിലിറങ്ങി പ്രസംഗിക്കുന്നു.സ്ത്രിയെന്നാലതിനെക്കാൾ വലിയൊരുധനമായുലകിൽ മറ്റെന്തുണ്ട്സ്ത്രിധനമെന്ന ദുരാചാരത്തിനെനമ്മൾക്കൊന്നായാട്ടിയകറ്റാം..
പിടക്കോഴികള്‍
രചന : പി.എം. വി.✍ കാലത്തു കൂടുവിട്ടാൽതാഴത്തു തോട്ടമെത്തി,ജോലിക്കു ഹാജരാവുംഅമ്മയും കുഞ്ഞുങ്ങളും.പാലിക്ക ജീവക൪മംജീവിക്കവേണമെന്നാൽജീവിക്കുപോലുമില്ല-ക്കാര്യത്തിൽ രണ്ടുനീതി.മക്കൾക്കു ജീവപാഠംചിക്കിച്ചിനക്കിനൽകുംദുഷ്ടത ദൃഷ്ടിവെച്ചാൽകൊക്കിപ്പറഞ്ഞുകാട്ടി,പെട്ടെന്നു തൻചിറകിൽവട്ടത്തിൽ കൂടൊരുക്കും!നാരിക്കു ശ്രേഷ്ഠാശ്രമംമാധുര്യമാതൃകാലംഭാരിച്ചക്ലേശത്തിലുംവാത്സല്യമേറ്റുംകാലം.മക്കൾക്കു മാതൃഹൃത്തിൽഎന്നെന്നും ശൈശവംതാൻപൊക്കിൾ മുറിച്ചബന്ധംഅറ്റിടാ ജന്മകാലം!പോറ്റിവള൪ത്തി സ്വന്തം-കാര്യത്തിൽ പ്രാപ്തിയാക്കും-കാലംവരേക്കും നെഞ്ചിൽപേറുന്നു ആധിഭാരം.പേടയ്ക്കു ജന്മദൗത്യംവേറിട്ടുനൽകി,യെന്നാൽപേടിക്കും ചുറ്റുപാടിൽജീവിക്കയെന്നു ലോകം!കാമിച്ചു ചുറ്റിനിൽക്കുംപൂവുള്ള പുംഗവന്മാ൪തഞ്ചത്തിൽ ചാടിവീഴുംഅങ്കം…
മുറുക്ക് മുരുഗൻ കൊട്ടകയിൽ.
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ നടു ചുങ്കത്തെ കൊട്ടകയിൽ നട്ടുച്ചനേരത്തുഉണ്ണിക്കാരണാവരോ ടൊത്തു ചലച്ചിത്രം കാണലും ,എന്നും ചുക്കിനിപ്പറമ്പിലെ വൈകുന്നേരം…, വൈകുന്നേരംഉള്ളകളിയും കഴിഞ്ഞു വീട്ടിൽ എത്തിയാൽ , പിന്നെ ഇത്തിരി നേരമേ പഠിക്കാൻ സമയം കിട്ടിയിരുന്നുള്ളു. സ്കൂളിലായിരുന്നപ്പോ രക്ഷിതാക്കൾ ഇടപെടുമായിരുന്നു.കോളേജിൽ ആയപ്പോൾ അവർ…
യുദ്ധം
രചന : സാബു നീറുവേലിൽ✍ യുദ്ധം ഒരു കളിയാണ്മരണവും ജീവനും തമ്മിൽ!ജീവനിലേക്ക് മരണംഎറിയുന്ന കളികാണികൾ കുറവ്പരസ്യങ്ങളുമില്ലറൺസിൻ്റെയുംഗോളിൻ്റെയുംവിലയില്ലാത്തജീവനുകൾ;വർണ്ണനകളില്ലാതെമണ്ണിലടിയുന്നു.ചിലപ്പോൾസാറ്റ് കളി പോലെഒന്ന് മുതൽഎണ്ണിത്തുടങ്ങുന്നുനീ ഒളിച്ചിരിക്കുന്നുഏതെങ്കിലും ഒരുസംഖ്യയാൽനീ എണ്ണപ്പെടുന്നു.അവസാനം മരണംനിന്നെ കണ്ട് പിടിക്കുന്നുഗർഭപാത്രത്തിൻ്റെവാടക പോലുംതികയ്ക്കാതെനീ കടന്നു പോകുന്നു.വാചാലമാകുന്നആഗോള മൗനങ്ങൾ!അവർ സമാധാനംസംസാരിക്കുന്നു.അസമാധാനത്തിൻ്റെകഴുകനെ പറത്തി വിടുന്നു!നീ കരുതുന്നു, യുദ്ധംറഷ്യയും…
പെൺ പോരാട്ടങ്ങള്‍ പാരാജയപ്പെടുന്നത്.
രചന : മാധവ് കെ വാസുദേവ് ✍ സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും…
ഒരു മാനിന്റെ കൊമ്പിന് ഇത്രയും വികല്പങ്ങളോ?
രചന : സജി കണ്ണമംഗലം ✍ ഏതോ ഒരു ചിത്രകാരൻ വരച്ച ഒരു മാനിന്റെ ചിത്രമാണിത്. അതിന്റെ കൊമ്പിൽ ഒരു ലോകം തന്നെ രൂപപ്പെട്ടിരിക്കുന്നു…!മണ്ണുതിന്ന കണ്ണന്റെ വായ പരിശോധിച്ച യശോദയമ്മ കണ്ടത് അഥവാ കവി നമ്മെ കണ്ണന്റെ വായയ്ക്കുള്ളിൽ കാട്ടിത്തന്നത് മൂന്നുലോകങ്ങളും…
കാവ്യദൃഷ്ടി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ വാടിവീണ പൂവെടുത്തൊരുമ്മനൽകിയക്കവി,പാടിയാത്മ നൊമ്പരത്തൊടന്നൊരുറ്റഗീതകം!ആ മഹത്വമാർന്ന ശീലുകൾക്കുമുന്നിലായിതാ,സീമയറ്റുനിൽക്കയല്ലി മൻമനം സദാപിഹാ!ജീവിതം നമുക്കുമുന്നിലായ് വരച്ചുകാട്ടിയ,ഭാവചിത്രമാണതൊട്ടു ചിന്തചെയ്കിലൽഭുതം!വേദസാരദീപ്തമായ് തെളിഞ്ഞിടുന്നതിപ്പൊഴുംസാദരം നമിച്ചുനിൽപ്പു,ഞാനതിന്റെ മുന്നിലായ്!ഏതുകാല,മേതുദേശ,മേതു ഭാഷയാകിലുംഖ്യാതിപൂണ്ടെഴേണ,മത്യഭൗമമാർന്നൊരാശയംആഴമാർന്ന വർണ്ണനകൾ കൊണ്ടലങ്കരിച്ചതി-ന്നേഴഴകുമാർദ്രമായ് തെളിച്ചിടേണമഞ്ജസാഭാവബന്ധുരാഭയാർന്നുകാൺമു,വീണപൂവിനെ;കേവലത്വമല്ലതിന്റെ പിന്നിലുളെളാരാശയം!ജീവിതത്തെയത്രകണ്ടു ബിംബകൽപ്പനകളാൽ,ആ വിയത്തൊടൊപ്പമങ്ങുയർത്തിയാത്മനിഷ്ഠമായ്,പാടിയേകസത്ത കൈവിടാതെയമ്മഹാകവി,കാടുകേറിടാതെ നൈതികത്വബോധനങ്ങളാൽ!ആയതിൻ മഹത്വമൊന്നു കണ്ടറിഞ്ഞിടാൻ ചിരംആയപോൽ…
അവതാരം
രചന : മധു നമ്പ്യാർ, മാതമംഗലം✍ കുംഭമാസത്തിലെ അശ്വതിനാളിൽസന്ധ്യാംബരത്തിന്റെ ഇളം ചൂടേറ്റുജാനകിതൻ തനയനായ് ചിരിതൂകി-യിവനൊമ്പതാമനായ് ഈമണ്ണിൽഅവതാരം പൂണ്ടതിന്നോർമ്മകൾ! ഓർമ്മകൾ നിറഞ്ഞോരാ ബാല്യവുംകൗമാരക്കാഴ്ചകളും കണ്ടതിലേറെകൗതുകം നിറച്ചു കാലവും കുതിച്ചുമറഞ്ഞുപോയ് തിരികേ വരാതവണ്ണം! ജീവനോപാധിക്കായ് വീടു വിട്ടതുംവീണിടം വിഷ്ണുലോകംപോലെവാണൊരാ ബാംഗ്ലൂർ ഡെയ്‌സുംപിന്നേ മദിരാശിക്കു പോയതും.…
തണുത്ത രാത്രികളിൽ
രചന : നീൽ മാധവ് ✍ തണുത്ത രാത്രികളിൽ ചേർത്തു പിടിച്ചു അധരങ്ങൾ വഴി ആത്മാവിലേക്കാഴ്ന്നിറങ്ങിപിന്നെയും പിന്നെയും കൊതിയോടെ നുകരണം…..വോഡ്ക്ക എനിക്കെന്നുമൊരു ഹരമാണ്.ഒരു ഗ്ലാസിലേക്ക് 60ml ഒഴിച്ചിട്ട് ഒരു നാരങ്ങാ പിഴിഞ്ഞതിനു മേലെ വീഴ്ത്തി അതിലേക്കൊരു നീളൻ പച്ചമുളക് കീറിയിട്ടിട്ട് അഞ്ചാറ്…
റോക്കറ്റിന്
സമാനമായിരുന്നു അവൾ!
രചന : അഷ്‌റഫ് കാളത്തോട്✍ റോക്കറ്റിന്‌സമാനമായിരുന്നു അവൾ!ഇത്രയും വാഹനങ്ങളുംആളുകളുടെ തിരക്കുമുള്ളവഴിയിലൂടെ ഒറ്റയ്ക്ക്,ഒരു പെൺകുട്ടിനടന്നു പോകുക എന്നുവച്ചാൽനിറയെ നക്ഷത്രങ്ങൾതിങ്ങിപ്പാർക്കുന്നരാത്രിയുടെ കറുത്ത ഭയംഒളിഞ്ഞിരിക്കുന്നകാർമേഘക്കൂട്ടങ്ങളിലേക്ക്കയറിപ്പോകുന്ന റോക്കറ്റിന്‌സമാനമായിരുന്നു അവൾ!വിരലുകൾക്കിടയില്‍കാറ്റിന്റെ ഘോരചുംബനങ്ങൾ ഭേദിച്ച്ഉയരങ്ങളുടെ വന്യതയെപിന്നിലാക്കികൊണ്ടുതീയുരുളകൾ പോലെഅങ്ങോട്ടേക്ക്ഉയരാൻ തുടങ്ങിആകാശത്തിലെവാസികൾവന്നു ചുറ്റും നിന്നുദേഹമാസകലംതൊട്ടു നോവിച്ചുരാത്രിയിൽ മാത്രംപ്രത്യക്ഷപ്പെടുന്ന അവയെതിന്നു തീർക്കാൻവരുന്ന പകലിനെ മാത്രംഞാനപ്പോൾ…