പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവും.
എഡിറ്റോറിയൽ ✍ പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവുംഉക്രെയ്ൻ സ്വയം ഒരു സ്വതന്ത്ര രാജ്യമായി കാണുന്നു.2013-ൽ, “യൂറോമൈദൻ” എന്ന പേരിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, കാരണം യൂറോപ്യൻ യൂണിയനുമായി “അസോസിയേഷൻ കരാർ” എന്ന് വിളിക്കപ്പെടുന്ന ഒരു കരാർ ഒപ്പിടാൻ ഉക്രേനിയൻ…
കണ്ണീർ മഴ
രചന : പരമേശ്വരൻ കേശവ പിള്ള ✍ അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-മറിഞ്ഞുസ്വാന്തനമേകുവാനേറ്റംപറഞ്ഞതില്ലാരോടുമീസഹനങ്ങൾമുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ. പരിചിതരെന്കിലുമപരിചിതരേപ്പോൽപരിസരം മറന്നു ജീവിപ്പാനാവതില്ലപരിണയമൊരു നിത്യദുഖമെന്നപോൽപരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി. ഇരുൾ മൂടുന്ന ജീവിതവേളകളിൽഒരു കനലിന്റെ വെളിച്ചമെന്കിലുംതരുമോയെൻ ദാഹമകറ്റാനായ്കരുണതൻ പ്രകാശവുമായെൻ മുന്നിൽ. കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറംകാണുന്നുഞാനെൻ ജീവന്റെവെളിച്ചംകരളിലെരിയുന്ന കനലുകളൊക്കയുംകണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.
അക്കൈ പദ്മശാലി
വാസുദേവൻ കെ വി ✍ “ഞാനും സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. പെണ്ണ് എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്.”– അക്കൈ പദ്മശാലി പുറത്തോട്ട് നോക്കേണ്ടതില്ല അകത്തളത്തിൽ കണ്ണൊടിക്കുക ആർക്കും കാണാനാവുന്ന വിശ്രമമില്ലാത്ത പെൺ ദിനരാത്രങ്ങൾ. കുറ്റപ്പെടുത്തലുകൾ,…
വനിതാ ദിനം .. ചിന്തയിൽ വന്നത്
രചന : അനിയൻ പുലികേർഴ് ✍ എല്ലാറ്റിനും ദിനമുള്ള ലോകത്ത്ഈ ദിനത്തിനേറെ പ്രാധാന്യംഓർക്കുമ്പോൾമാത്രമല്ലനുഭത്തിലുംഏറെ തെളിയുമീ വരുടെ മഹത്വംആദ്യം അമ്മയായി കാണുന്ന രൂപംഎന്നും മനസ്സിൽ നിറഞ്ഞീടുംപിന്നിടും വളർച്ചയിൽ ചിന്താഗതിയിൽപലർക്കും പല മാറ്റങ്ങൾ വന്നിടുംക്രൂ മാനസ്സ രായി തന്നെമാറും ചിലർഎല്ലാം തകർത്തീടും നിമിഷത്തിൽഅതിജീവനത്തിന്റെ പാതകളിൽതോളോടു…
സ്ത്രി.
രചന : പള്ളിയിൽ മണികണ്ഠൻ✍ കാറ്റിലുലഞ്ഞുകൊഴിഞ്ഞോരരയാ-ലിലകളിലൊന്നതെടുക്കാൻവെമ്പലുണർന്നെന്നുൾക്കോണിൽ ഞാ-നാലിലമെല്ലെയെടുക്കേ,അരുതരുതാലിലയവളുടെയണിവയ-റാണെന്നൊരുസ്വരമെന്റെഅകമേനിന്നശരീരികണക്കെ-യുയർന്നെൻ ത്വരയെ വിലക്കി.ചന്ദനലേപനമുടലുമുഴുക്കെ-യണിഞ്ഞതുപോലെൻ തൊടിയിൽ മഞ്ജിമയോടൊരു ചെമ്പകമങ്ങനെപൂത്തുനിറഞ്ഞുചിരിക്കേ,അവയിൽനിന്നൊരുപൂനുള്ളാൻ ഞാ-നൊരുനാൾ കൈ നീട്ടുമ്പോൾ“അവളുടെയുടലിൻ നിറമാണീപൂ –‘വ്വരുതെ”ന്നുള്ളു വിലക്കി.ഇടവഴിയോരത്തഴകോടൊരുചെ-ന്തെങ്ങിളനീർകുല കാൺകേഉള്ളിലെനിയ്ക്കൊരു കൊതിയായതിനുടെകവിളുകളൊന്നുതൊടാൻ.കയ്യെത്തുന്നൊരു ദൂരത്തെചെറു-തെങ്ങിളനീരുതൊടുംനേരം“അവളുടെ സ്തനമാണരുതെ”ന്നെന്നുടെഉള്ള് വിലക്കീ വീണ്ടും.എത്രമനോഹരമാണീഭൂവിലെ-യോരോ വസ്തുവുമെന്നാൽകൊതിയോടവകളിലൊന്നുതൊടാൻ ഞാൻപതിയെ ചെല്ലുംനേരം,“അവളുടെ കണ്ണാണവളുടെ ചുണ്ടാ-ണവളുടെ കവിളെ”ന്നൊക്കെഎന്നെവിലക്കുകയാണാവേളയി-ലെന്നകമേനിന്നാരോ.എന്തിതുകാരണമീവിധമിങ്ങനെചിന്തകളെന്നെ തടയാ-നെന്നൊരസ്വസ്വസ്ഥതയെന്നിൽനിറ-ഞ്ഞതിചിന്താഭാരത്തോടെ,ഞാനൊരുസന്ധ്യാനേരത്തലസത-യോടെ…
മണ്ണും പെണ്ണും
രചന : ടി.എം നവാസ് വളാഞ്ചേരി✍ വേദമൊന്നു പമിച്ച കൃഷിയിടമായുള്ളനാരിതൻ വൈശിഷ്ഠ്യമേറെയത്രെമണ്ണിൽ പണിയുമാ കർഷകൻ ക്ഷമയതുനാരിതൻ മാരന് വേണമത്രെവിത്തിട്ട് വളമിട്ട് ക്ഷമയാലെ വിളവിനായ്കാക്കുന്ന മനുജന്റെ മനമറിഞ്ഞോമണ്ണൊന്നൊരുക്കിടും പൊന്നുപോൽ നോക്കിടുംവിളയതിൻ കാവലായ് നിന്നിടുന്നോൻകാല വിപത്തതു ക്ഷമയോടെ നേരിടുംപതറുംമനസ്സ് പിടിച്ചു കെട്ടുംഅറിയാനൊരു യുഗം വേണ്ടുള്ള…
എൻ്റെ തംബുരു
രചന : സതി സുധാകരൻ ✍ എൻവിരൽത്തുമ്പുകൾ നിൻ മേനി തൊട്ടപ്പോൾപ്രണയാർദ്രമായൊരു പാട്ടു പാടിശ്രുതിയൊന്നു മീട്ടുമോ നിൻ വിരൽത്തുമ്പാൽഅതു കേട്ടലിഞ്ഞു ഞാൻ പാടിടട്ടെ!നിറമുള്ള ഏഴു സ്വരങ്ങളും ചാലിച്ചുഅറിയാതെ ഞാനുമതേറ്റുപാടിസ്വരരാഗ മാധുരി തീർത്ത തന്ത്രികളെൻഹൃദയതാളങ്ങളെ തൊട്ടുണർത്തി.വർണ്ണച്ചിറകുള്ള ശലഭമായ് തീർന്നു ഞാൻനീല വിരിയിട്ടവാനിൽ പറന്നു…
ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ 🌹
മായ അനൂപ് ✍ പൊതുവായി പറഞ്ഞാൽ, ആണിനും പെണ്ണിനും, അല്ലെങ്കിൽ പുരുഷനും സ്ത്രീയ്ക്കും സ്വന്തമായി ശരിയായ ഒരു നിലനിൽപ്പില്ലാത്തതിനാൽ തന്നെ, അവരെ വ്യത്യസ്തരായിട്ടല്ല, മറിച്ച് ഒന്നിന്റെ തന്നെ രണ്ട് ഭാഗങ്ങളായിട്ടാണ് കാണേണ്ടത്. എന്തെന്നാൽ, വൈകാരികമായോ ശാരീരികമായോ അവർ സ്വയം പൂർണ്ണരല്ല. പുരുഷനിൽ…
ഭൂമിപുത്രി
രചന : ശ്രീകുമാർ എം പി.✍ ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീ സഖീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത…