രചന : പ്രകാശ് പോളശ്ശേരി✍ അക്ഷരപ്പൂക്കൾകൊണ്ടപ്പംചുടുമ്പോഴെന്നിശ്ചകളെല്ലാംരസമൊത്തുവരുന്നുവോ .തുച്ഛമാണെന്നുടെ ,പാചകശീലമെന്നാ കുമോ,ചിലഉപദംശമേറെതൊട്ടുരസിക്കണോ .തച്ചനല്ലപെരുംതച്ചനല്ല നല്ലശില്പംകൊത്തിവച്ചീടുവാൻ പ്രാപ്തനുമല്ല.ഏതോ മോഹത്തിലതിലേറെയലസതഏറിവരും ചിലനേരമെല്ലാംഓർക്കുമ്പോഴൊക്കെകോറിവച്ചീടുവാൻ കാർക്കശ്യമില്ലവെറുംകൗതുകം മാത്രം.ഏറിവരുന്നേരംകോതി മിനുക്കി,യാമം പിന്നെ കളയാറുമില്ലതോലകണക്കിന് ആട്ടിയെടുക്കുവാൻതുഞ്ചന്റെചക്കും കോപ്പുമില്ലല്ലോപൂഴിയിലാണ്ടുകിടക്കുന്നചില ,വർണ്ണക്കല്ലുകൾ വെറുതെ പെറുക്കിയെടുക്കുന്നു.അഛന്റെ വാത്സല്യമേറെ ലഭിച്ചോരുതൽക്ഷണചിന്തയാൽആറ്റിക്കുറുക്കിയോ,ഭാഷതൻപാണ്ഡിത്യമേറെയുണ്ടായിട്ടുമൊരുഗുരുവായിട്ടൊന്നുoചേർന്നതുമില്ലച്ഛൻ ,നിർബന്ധമേറെ കേട്ട നാളിലൊക്കെചില ബാലേകൾ രചിച്ചൊരഛനും…