തേൻമൊഴി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഉൾത്തടത്തിൽ കിനാക്കളുണ്ടായിരം;മുൾപ്പടർപ്പിൽ പിണഞ്ഞു കിടപ്പുഹാ!കൽപ്പനാവൈഭവങ്ങൾ കൊണ്ടായതിൻ,ശിൽപ്പഭംഗി വർണ്ണിക്കുന്നുഞാൻ സദാ! സൃഷ്ടിതൻസൂക്ഷ്മചിത്രണമൊക്കെയും,ദൃഷ്ടിയിൽ കണ്ടുരയ്ക്കുവാനായില്ലേൽ,കഷ്ടമത്രേ,കവിയെന്നൊരാളിനെ;തുഷ്ടിപൂണ്ടുനാമെത്ര വിളിക്കിലും! ഉള്ളിലുണ്ടാകണം ഗുരുഭക്തിയുംതുള്ളിനിൽക്കും കവനകടാക്ഷവുംരണ്ടുമൊത്തുചേർന്നീടി,ലൊരുവനെകണ്ടമാത്ര,കവിയെന്നു ചൊന്നിടാം! അന്യദു:ഖങ്ങൾ പാടേയറിയണംധന്യചിന്തക,ളുള്ളിലുയിർക്കണംനിർമ്മല സ്നേഹമൊന്നിനാലേവർക്കുംനൻമതൻ നൻമധുവെന്നുമേകണം നിത്യകർമ്മങ്ങൾ നിസ്വാർഥമാകണംമൃത്യുവെന്നതു മുന്നാലേകാണണംഅത്യുദാരത്വമാർന്നി പ്രകൃതിയെ,നിത്യവും വാഴ്ത്തിയാർദ്രമായ് പാടണം ചിത്തശുദ്ധിവരുത്തി…

അവിവേകം

രചന : ഒ. കെ ശൈലജ ടീച്ചർ ✍ ഹോ!എന്തൊരു കുളിര്!ഡിസംബറിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ എന്തൊരു സുഖം!ഇങ്ങനെ വെയിലിന്റെ ചൂട് ജനലഴികളിലൂടെ ദേഹത്ത് പതിയുന്നത് വരെ കിടക്കാൻ മോഹം തോന്നുന്നു. ആ കുട്ടിക്കാലം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ!എന്തായാലും സാരമില്ല…

നഖവും നഖംവെട്ടിയും

രചന : നോർബിൻ നോബി ✍ നഖങ്ങൾക്കൊരു സൗന്ദര്യമുണ്ട്നാഗുണം എന്നും പേരുണ്ട്.നഖങ്ങൾക്കൊരു ചങ്ങാതിയുണ്ട്അതിന്റെ പേരോ? നഖംവെട്ടി. നഖങ്ങൾക്കൊരു,സന്ദേഹം വന്നുദിനവും വളരുമെൻ, അഴകിനെ.മുറിച്ച് മാറ്റും കാരണത്തെ?എന്നോടൊന്ന് ചൊല്ലിടുമോ. ജീവിതം ഒരു ചെറുപുറപ്പാട്,ഈശ്വരനിലേക്കൊരു തീർത്ഥയാത്ര.ഈ പിറവിയോ,ഭഗവാന്റെ കാരുണ്യം.മരണമോ, അവനിലേക്കെത്തുന്ന സായൂജ്യം. ജീവിതമാകും നാടകത്തിൽ.വേഷങ്ങൾ പലവിധം…

ഏത്തപ്പഴം.. 5 കിലോ 100 രൂപ.

രചന : സതീശൻ നായർ ✍ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോണ വഴിയാണ് കണ്ടത്ഏത്തപ്പഴം.. 5 കിലോ 100 രൂപ.ങേ ഇന്നലെ നാലു കിലോ നൂറ് രൂപ ആയിരുന്നു.വില വീണ്ടും കുറഞ്ഞോ..?ഒരു കൈ നോക്കാം ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന കുറച്ചു പലഹാരങ്ങൾ…

രാഗഹാരം (വടക്കൻപാട്ടു ശൈലി)

രചന : ശ്രീകുമാർ എം പി✍ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത പൂക്കൾ…

മനസ്സ്

മിനിക്കഥ : ഉണ്ണി വാരിയത്ത്✍ ” മനസ്സു പറയുന്നു, മനസ്സറിയുന്നു, മനസ്സു നോവുന്നു, എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ. സത്യത്തിൽ എന്താണ് മനസ്സ് ? ” അയാൾ ചോദിച്ചു.” അറിയില്ല. മനസ്സ് എന്ന ഒന്നുണ്ടോ ആവോ ” സുഹൃത്ത് കൈമലർത്തി.“മനസ്സുള്ളതുകൊണ്ടാണല്ലോ മനസ്സില്ലെങ്കിൽ എന്നു…

ആചാരമാകരുത്

രചന : അനിയൻ പുലികേർഴ്‌ ✍ പ്രണയത്തെ അറിയണം നമ്മൾപ്രണയാർദ്രമാകട്ടെ മനസ്സുംപ്രണയത്തെ പുണരുവാൻ എന്നുംചേർത്തു പിടിക്കാൻ മടി വേണ്ടഏതു പ്രായത്തിലും വിടരും പ്രണയംഹൃദയത്തെ തരളിതമാക്കുംപ്രണയത്തെ പ്രണയമായ് കാണണംപ്രണയ മതു കൂത്താടു വനല്ലഅനുഭവിക്കേണം പ്രണയം മൃദുലമാംതലോടലായത് മാറ്റി ടേണംഒരു ദിനമല്ല നാം പ്രണയിക്കേണ്ടതുംനിലനിർത്തുവാൻ…

മറവി

രചന : ഷബ്‌നഅബൂബക്കർ✍ മസ്തിഷ്കത്തിനു അകാല നര ബാധിച്ചിരിക്കുന്നുഓർമ്മത്താളുകളിൽ ചിതലരിച്ചിരിക്കുന്നുഒന്നിനും പൂർണ്ണ സ്വത്വമില്ലാതായിരിക്കുന്നുഓർമ്മകൾക്കു മേൽ മറവി മാറാലകെട്ടിയിരിക്കുന്നു. ഭൂമിയിലേക്ക് നോക്കി നോക്കി ആകാശവുംഅടുക്കളത്തിരക്കിൽ ഉമ്മറകോലായിയുംഒതുക്കമേറിയപ്പോൾ ഒരുങ്ങിയാത്രകളുംനടന്നു നടന്നു പറക്കാനും മറന്നിരിക്കുന്നു. പൊന്നുകിട്ടിയപ്പോൾ വെള്ളികൊലുസ്സുംകുപ്പയിലിറങ്ങിയപ്പോൾ കുപ്പിവളകളുംകരിപിടിച്ച പാത്രങ്ങൾക്കിടയിൽ കണ്മഷിയുംപുട്ടിനുതിർത്തവേ പൊട്ടും മറന്നിരിക്കുന്നു. വെയിലിൽ…

എന്റെ ഗ്രാമം

രചന : പി എം വി ✍ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുംകുന്നും മലയും മരങ്ങളുമായ്,പച്ചത്തഴപ്പിന്റെ ചുറ്റുമതിലുള്ളസുന്ദരി ഗ്രാമം ‘കറ്റെട്ടിക്കര’!(പൊന്മണിക്കറ്റകൾ കെട്ടും കരയെന്നോ,കൊറ്റികൾ കൂട്ടമായെത്തുന്നതോ,കൊട്ടിയൂരപ്പന്റെ ക്ഷേത്രസാന്നിദ്ധ്യമോ,കാട്ടിക്കറുപ്പാ൪ന്ന കാടുള്ളതോ?എങ്ങനെ വന്നു സ്ഥലനാമമെന്നതി-നില്ലൊരു നിശ്ചയം പൂ൪വിക൪ക്കും.ഗോത്രസംസ്കാരത്തിൻ തൊട്ടിലിൽ കാലത്തിൻധാത്രിമാ൪ പോറ്റി, വള൪ന്നതാവാംകാടിന്റെ നാഡിയിൽ പിന്നീടു…

ആറ്റുകാലമ്മ

രചന : പട്ടം ശ്രീദേവിനായർ✍ സന്താപനാശിനി …സന്തോഷകാരിണി….സന്താന സൗഭാഗ്യ ദായകി…സൗമ്യേ സദാകാല സത് കാരിണി…സംഗീതികേ, സത് ദാനേശ്വരീ..!സ്വർല്ലോക ദായകീ..സ്വർഗ്ഗശ്വരീ…സമ്പത്ക്കരി സ്വപ്ന സാക്ഷാത് ക്കരീ..സൗരഭപ്രീയേ സാധുശീലേ….സമ്പുർണ്ണ രൂപേ.. സുമംഗലേ..സത്കാരപ്രീയേ..സദാശിവേ..സമ്മോദ ദായികേസനാതനേ…ആറ്റുകാലമ്മേ..കാത്തരുളു…അന്നപൂർണ്ണശ്വരീഅഭയരൂപേ…!