ജീവനുള്ള ശവങ്ങൾ

രചന : ബി ല്ലു✍ മടിപിടിച്ച മനസ്സുമായിമതിലകത്ത് ഒളിച്ചിരിക്കാതേ,കൈയും കാലുമൊന്ന് അനക്കണംവേരുറയ്ക്കും മുൻപേ എഴുന്നേൾക്കണം,വെയിലുറച്ചോരു നേരംവെളുപ്പാൻ കാലം എന്നു നിനച്ചു,ഫോണുമായി വാതിൽ തുറന്നുകട്ടിൽ പലക നിവർന്നു!!!മഴയുള്ളോണ്ട് മുറ്റവും കണ്ടില്ല,വിശപ്പുള്ളോണ്ട് അടുക്കളയും കണ്ടില്ലതീൻമേശ മേലേ നിറഞ്ഞ വിഭവങ്ങൾഎങ്ങനെയെത്തി എന്നറിഞ്ഞില്ല,പ്രാതലും ഊണും ഒരുമിച്ചാക്കിമിച്ചസമയം വശത്താക്കി.തേച്ചു…

“ഗുരുദേവൻ ബസ്സ്”.. മാണിക്ക്യപ്പാടം(Last Stop)

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ചുക്കിനിപ്പറമ്പിലെ അഭിമാനമായിരുന്ന , രാമേട്ടൻന്റെ പേരിലുള്ള ‘രാമേട്ടൻ മെമ്മോറിയൽ ‘ ബസ്സ്റ്റോപ്പിൽനിൽക്കുമ്പോൾമണ്ണിക്യപ്പാടത്തിലേക്കുള്ള“ഗുരുദേവൻ ബസ്സ്”… ഇത്ര വൈകും വിചാരിച്ചില്ല.സാധാരണഗുരുദേവൻ ബസ്സ് ചതിക്കാറില്ല.റൂട്ടിൽ എന്നും ഓടാറുണ്ട്.പുറമെ ,കിറു കൃത്യമാണ് അതിന്റെ ടൈമിംഗ്.രാവിലെ പത്തര ന്നുണ്ടേൽ പത്തര തന്നെ.വാച്ച് ഒന്നും…

അബോധം

രചന : സി.ഷാജീവ്✍ ചന്തയിൽനിരത്തിവെച്ചിട്ടുണ്ടേറെമീനുകൾ.ഏതുവാങ്ങണമെന്നവെമ്പലിൽബോധമൊരുപിടയും മത്സ്യം. വായനശാലയിൽചില്ലിട്ടഅക്ഷരപ്പെരുക്കങ്ങളിൽഎല്ലാമെടുത്ത്ഒറ്റയിരിപ്പിന്തീർക്കണമെന്ന വിശപ്പ്.കാറ്റിലതിവേഗംതാൾമറിയും –പുസ്തകംപോൽ തൃഷ്ണ. ഇന്നലെചന്തയിൽനിന്നുംപുസ്തകമേതെടുക്കണമെന്നുംവായനശാലയിൽ നിന്ന്മീനേതു വാങ്ങണമെന്നുംശങ്കിച്ചുനിൽക്കവേബോധംതാൾ മറിയും മത്സ്യം,തൃഷ്ണയോപിടയും പുസ്തകം.

ഏകാന്തത വരുന്ന വഴികൾ

രചന : ജസീന നാലകത്ത്✍ പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം…

ലക്ഷ്യം

രചന : ജയേഷ് പണിക്കർ✍ കൊച്ചുവീടങ്ങതൊന്നുണ്ടാക്കണംകുട്ടികൾക്കേകണം വിദ്യയതുംഇത്തിരി സമ്പാദ്യമങ്ങു വേണംബുദ്ധിമുട്ടാതങ്ങു ജീവിക്കണംഅച്ഛനമ്മയെയങ്ങു ശുശ്രൂഷയാൽഅല്പം സന്തോഷമങ്ങേകിടേണംനൂലതു പൊട്ടിയ പട്ടമായിഞാനുമിന്നാകെ ഉഴറിടുന്നുവേഗതയങ്ങനെയേറിയിട്ടുദൂരെക്കതങ്ങനെ പോയിടുന്നുലക്ഷ്യമില്ലാതങ്ങെവിടെയാണീപട്ടമതിങ്ങിതലഞ്ഞിടുന്നുഎത്തുവതേതൊരു ലോകത്തിലോഎത്തുകയില്ലയോ ലക്ഷ്യമതിൽവിജ്ഞാന സമ്പത്തു നേടിയെന്നുംവിദ്യാലയമതിൽ നിന്നിറങ്ങുംവിദ്യാർത്ഥികളേയെന്നുമോർത്തീടുകലക്ഷ്യമതെന്നുമങ്ങുണ്ടാകണംവിദ്യയിലുന്നതസ്ഥാനം നേടാൻഉത്സാഹമോടെയാവൂ അധ്യയനംമത്സരമതു ലക്ഷ്യത്തിനായ്.

അലിയും നിനോയും (ബറ്റുമി, ജോർജിയ)

ജോർജ് കക്കാട്ട് ✍ സ്‌നേഹം കണ്ടെത്താൻ തുടർച്ചയായി ശ്രമിക്കുന്ന (പരാജയപ്പെടുന്ന) ലോഹ ഭീമൻമാരുടെ അക്ഷരാർത്ഥത്തിൽ ചലിക്കുന്ന പ്രതിമ. റോമിയോയുടെയും ജൂലിയറ്റിന്റെയും ദാരുണമായ കഥ പാശ്ചാത്യർക്ക് പരിചിതമാണ്, എന്നാൽ ഇപ്പോൾ ജോർജിയയിലെ ബതുമി കടൽത്തീരത്ത് നിൽക്കുന്ന ഭീമാകാരമായ ഓട്ടോമേറ്റഡ് പ്രതിമയ്ക്ക് പ്രചോദനം നൽകിയ…

പ്രണയാരംഭം

രചന : അനില്‍ പി ശിവശക്തി ✍ മൗനമേ നീ വിടരുന്നമാനസ പൊയ്കയില്‍ഒരു വെണ്‍ചന്ദ്രികയായ്നിലാവിന്‍ സപ്തസംഗീതം . പുലരാൻ പുണരുന്നഅരുണരേണുപോൽകാഞ്ചനവർണ്ണേ! നീപുലര്‍കാല ഹിമബിന്ദുവായ്ഉണരാന്‍ കൊതിക്കുന്നകുമുദ പല്ലവം ഇരുളിന്‍ വീഥിയില്‍കൊഴിയും നിശ്വാസങ്ങള്‍വ്രണിതമാം നിന്‍ നിമിഷപദയാന ശിഞ്ചിതം. കൊതിക്കുന്നു നിന്നെഒരു കെടാവിളക്കിന്‍നെയ്ത്തിരി നാളംപോൽഉണര്‍ത്തുന്നു നിന്‍മൃദു…

കുഞ്ഞന്നാമ്മ

രചന : മഞ്ജുള മഞ്ജു ✍ എടി കുഞ്ഞന്നാമ്മോ ഞാനിങ്ങ് വന്നെടിയേയെന്ന്അവളാ മുറിയോട് പറയുമ്പോള്‍രണ്ടു ദിവസം കാണാഞ്ഞസര്‍വ്വപിണക്കങ്ങളും ഉരിഞ്ഞു വച്ച്കുഞ്ഞന്നാമ്മ ചിരിക്കുംകിടക്കയിലെ ചുളിവുകള്‍ വിടര്‍ത്തി നീക്കുംവെളിയില്‍ പോയലഞ്ഞവിയര്‍പ്പിനെകണ്‍തടങ്ങളിലെകറുപ്പിനെഅരുമയോടെ തലോടുംഅവളിപ്പോള്‍ കിടക്കയിലേയ്ക്ക്വീഴുമെന്നും കണ്ണുകളടയ്ക്കുമെന്നുംകുഞ്ഞന്നാമ്മയ്ക്കറിയാംമുറിയപ്പോള്‍ വളരെ നേര്‍ത്ത ശബ്ദത്തില്‍പ്രാണസഖി ഞാന്‍ വെറുമൊരു പാട്ടുകാരന്‍ മൂളുംകണ്ണ്…

മഴനാരുകൾ

രചന : സതി സതീഷ് ✍ ജനൽച്ചില്ലകളിൽചിത്രങ്ങൾ നെയ്ത്ക്ഷണിക്കാത്തഅതിഥിയായെത്തിയ മഴത്തുള്ളികുഞ്ഞുങ്ങൾകിന്നാരം ചൊല്ലിയപ്പോൾഅകന്നുപോയഉറക്കത്തിന്റെമുത്തുച്ചിപ്പിയിൽഒരു രാത്രിമഴയുടെശേഷിയായിഅതിർവരമ്പുകൾഇല്ലാത്ത ഭാവനകളുടെ ഉത്തേജിപ്പിക്കുന്നസർഗ്ഗാത്മകതഎന്നിലെ പ്രണയത്തഉണർത്തുന്നു….എന്റെ നോട്ടങ്ങൾഅറിയാതെ നിന്നിലേക്ക്‌പടരുന്നത് അറിഞ്ഞിരുന്നില്ലേ …എത്ര കരുതലോടെ ആണ്നീയെന്റെ പ്രണയത്തെനിന്നിലേക്ക്‌ മാത്രമായ്ഒതുക്കിവച്ചത്….നീ എന്നിൽ അർപ്പിച്ചസ്നേഹത്തിന്റെവിശ്വാസത്തിന്റെതിരികൾ മനസ്സിന്റെതാളുകളിൽതെളിഞ്ഞുനിൽക്കുന്നു…നിന്റെ പ്രണയത്തിന്റെമുന്നിൽ ഞാൻതോറ്റുപോവുന്നതും അതിനാലായിരിക്കാം…

ഓർമ്മപ്പെടുത്തൽ.

രചന : നിസാർ വി എച് ✍ വർണ്ണപ്പൂക്കളാൽ നിറഞ്ഞ ലുങ്കിയിൽ ആയിരുന്നു ആദ്യം കണ്ണുകൾ ഉടക്കിയത്.അതിൽ രൂപപ്പെട്ട ഞൊറിവുകൾ പഴക്കംവിളിച്ചോതുന്നു.മണ്ണും, പൊടിയും, മുറുക്കിത്തുപ്പലും കടത്തിണ്ണകളുടെ അവകാശിയാണെന്ന് വിളിച്ചു ചൊല്ലി.യഥാർത്ഥ നിറം തിരിച്ചറിയപ്പെടാതെ, എന്നോ തിടുക്കത്തിൽ എടുത്തണിഞ്ഞ ഷർട്ട്, ഏറ്റക്കുറച്ചിലുകളോടെ, നടപ്പിന്റെ…