മദ്യംവിഷമാണന്ന്

രചന : ജോയ് പാലക്കമൂല .✍ മദ്യംവിഷമാണന്ന് പറഞ്ഞുപദേശിച്ച വചനത്തോട് കലഹിച്ച്രണ്ടെണ്ണമടിച്ചയുൻമാദത്തിൽചാരിയിരിക്കുമ്പോഴാണ്സന്ധ്യയുടെ അരണ്ട വെളിച്ചിത്തിൽഒറ്റക്ക് നിൽക്കുന്ന നീണ്ടമരത്തിൻ്റെനിഴൽ മിഴിതുളച്ചെത്തുന്നത് വിഷാദത്തിൻ്റെ തേൻ നുകർന്ന്വിലാപത്തിൻ്റെ കണ്ണീർ പൊഴിച്ച്വിരഹത്തിൻ്റെ നോവ് ചാലിച്ച്വിടപറയാൻ നിൽക്കുകയാണവളും ഏകാന്തയെ പ്രണയിച്ചഏതോ വിചിത്ര കന്യയെപ്പോലെഏണ്ണിയാലൊടുങ്ങാത്ത തിരകളെ കാത്തഏതോ താപസ കന്യയെപ്പോലെ…

നൈൽ……

രചന : ദിലീപ്…✍ നിന്നിൽ ഞാൻ മറന്നുവച്ചതെന്റെആത്മാവിനെത്തന്നെയാണ്!!!!ഹാഫിസ് ഇബ്രാഹിമിന്റെവരികൾക്കിടയിലെവിടെയോവച്ചാണ് ഞാൻ നിന്നെനൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,അത്രമേൽ നൈലും നീയുംഇന്നെന്റെ സിരകളിലൊഴുകുന്നു…കെയ്റോയിലെഅത്തിമരങ്ങൾ നൈലിനോട്ഇപ്പോഴുംനമ്മുടെ പ്രണയത്തെക്കുറിച്ച്ചോദിക്കാറുണ്ടത്രേ,നൈൽനദിയപ്പോൾഅത്തിമരച്ചില്ലയിലൊരുവസന്തം വരച്ചിടാറുണ്ട്,നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാംനൈൽ സാക്ഷിയായിരുന്നുതീരങ്ങളിൽമുട്ടിയിരുമിയിരിക്കുന്നതോണികളെക്കാൾ നൈൽനമ്മെ സ്നേഹിച്ചതുകൊണ്ടാവുംപാദങ്ങളെ അത്രമേൽആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,നൈൽഅത്തിമരത്തിനോടെന്നപോലെനമ്മൾ പരസ്പരംകൈമാറിയ ചുംബനങ്ങൾക്ക്അത്തിപ്പഴത്തിന്റെമധുരമായിരുന്നു,നിനക്കിപ്പോൾഅത്തിപഴത്തിന്റെസുഗന്ധമാണെന്ന്എത്രയോ വട്ടം ഞാൻ നിന്റെകാതുകളിൽ മന്ത്രിച്ചിരുന്നു,അപ്പോഴൊക്കെ നിന്റെകവിൾച്ചുവപ്പിൽഅത്തികൾ പൂക്കുന്നതുകാണാം,നൈലിന്റെ…

ജാതകം

രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ കൈക്കല ചേർത്ത് പിടിച്ച് ചോറും കലം വാങ്ങി വെച്ച ശേഷം.. അടുപ്പിലെ തീ ഒന്നും കൂടി കുത്തിയിളക്കി ചെറിയ. രണ്ട് കഷ്ണംവിറക് കൊള്ളിയും കൂടി വെച്ച് തീ ഊതി ജ്വലിപ്പിച്ച് .മൺചട്ടിയെടുത്തടുപ്പിൽ വെച്ചു. ചട്ടി…

“താരകങ്ങളേ, വാനിന്റെ പുഷ്പങ്ങളേ!

രചന : കൃഷ്ണ മോഹൻ കെ പി ✍ മുറ്റത്തു ഞാൻ നട്ടൊരു മുല്ലയിൽ വിടർന്നതാംമുഗ്ദ്ധ സൗന്ദര്യമോലും പൂക്കളേ എന്നെ വിട്ട്മാനത്തു ചേക്കേറിയീ മാനവനെന്നെ നോക്കിവാനത്തിൻ പുഷ്പങ്ങളായ് നിങ്ങളിതെന്തേ മാറീ സൗവർണ്ണ സ്വപ്നങ്ങളാൽ ഭാവന വിരിയിക്കുംസൗന്ദര്യമുതിർക്കുന്ന താരങ്ങളായീ നിങ്ങൾഎങ്കിലും മനസ്സിന്റെ ഉള്ളറ…

അരങ്ങിൽ നടനായും ക്ഷേത്രത്തിൽ മുഖ്യഅർച്ചകനായും ( പ്രധാനപൂജാരി )

രചന : മൻസൂർ നൈന ✍ ആർത്തട്ടഹസിച്ച് വരുന്ന രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണനായും , ഉത്തമ പുരുഷനായ ശ്രീരാമനായും , ശ്രീകൃഷ്ണനായും , ഹനുമാനായും പിന്നെ വ്യത്യസ്ഥ വേഷങ്ങളിൽ തിളങ്ങുന്ന നല്ലൊരു നാടക നടനും , കൊച്ചിൻ തിരുമല ദേവസ്വം…

എന്താ ഇങ്ങിനെ?

രചന : അനിയൻ പുലികേർഴ്‌ ✍ സൗഹൃദ സദസ്സിന്നു പോലും വിലക്കുള്ളകാലം കടന്നുപോയ് സ്വഛമായിവേലത്തരങ്ങൾ ഉപേക്ഷിച്ചില്ല ആരുമേവേലി പൊളിക്കുന്നു ഇപ്പോൾ തന്നെപുരുഷാരമുത്സവത്തിമർപ്പിലാറാടിടുന്നുപരിചയമുള്ളൊരു സംഗതിയാൽവേറിട്ട കാഴ്ചകളല്ല തു തെല്ലുമെന്നറിയുകപുത്തൻ പരീക്ഷണങ്ങൾ ഉണ്ടായിടാംഒത്തൊരു മിക്കുന്നു ഒത്തുകൂടിടൂന്നല്ലേആവേശ ആഹ്ളാദപ്പൂരമായിവെട്ടിപ്പിടിക്കാനല്ല തൻ സ്വത്വബോധത്തിൽകൂട്ടപ്പൊരിച്ചിലും കണ്ടെത്തലുംകാണാത്ത കേൾക്കാത്ത പുതു…

പട്ടംപോലെ.

രചന : ഷിംന അരവിന്ദ് ✍ അതിശൈത്യത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ ചോദിക്കുന്ന ഒരേ ഒരു ചോദ്യം “നമ്മളെന്നാ അമ്മെ ഉത്സവം കാണാൻ പോവുന്നത് ? ““ദൈവത്തിൻ്റെ സ്വന്തം നാടിനെ കുറിച്ച് ”അമ്മയും ,അച്ഛനും അവളോട് വാ തോരാതെ പറഞ്ഞിട്ടുണ്ട്.…

ഭൂമിയുടെ സങ്കടം .

രചന : സതി സുധാകരൻ✍ നീലമേഘങ്ങളെ തൊട്ടു തലോടിസന്ധ്യയും താനെ വിരുന്നിനെത്തി.നീലവിരിയിട്ട ആകാശപ്പന്തലുംകുങ്കുമ രേണുക്കൾ തൂകി മെല്ലെ !കുങ്കുമം ചാലിച്ചെഴുതിയവാനിലൂടാകാശപ്പറവകൾ പോയ് മറഞ്ഞു.ഭൂമിയേ വേർപെട്ടു പോകുവാനാകാതെസന്ധ്യയും സങ്കടം കൊണ്ടു തേങ്ങിസന്ധ്യാ വന്ദനംചൊല്ലാൻ കിളികളും പൂമരക്കൊമ്പിലും വന്നിരുന്നു.തേനൂറും മധുര ശബ്ദത്താലവരുടെനാമസങ്കീർത്തനംപാടി നിന്നു.നീലക്കടലിൻ്റെ തീരത്തു…

ശരണം

രചന : റെജികുമാർ ചോറ്റാനിക്കര ✍ എണ്ണവറ്റി,ക്കരിന്തിരികത്തുമ്പോ-ലെണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളി –ന്നൊക്കെയുള്ളിലായ് നീറിനിൽക്കുമ്പോഴുംഒന്നിനും കഴിയാതുഴലുന്നവർ..എന്തിനീനേരു:മീലോക സത്യവുംനിത്യവും പോർക്കളങ്ങൾ തീർത്തീടുന്നൂ..സത്വരം വന്നുചേരും ധനാദികൾമാത്രമീജന്മധർമ്മമെന്നോതുവോർ..വാഴുമീഭൂവിലുണ്ടാമധർമ്മങ്ങൾവാൾമുനത്തുമ്പിനാലേയതെന്നുമേ..കർമ്മബന്ധങ്ങൾക്കേകുന്നതില്ലല്ലോപുല്ലുപോലും വിലയെന്നു നിശ്ചയം..ധൂർത്തുമാത്രമായാർത്തകൺകാഴ്ചകൾപേർത്ത ജീവനോയീവഴിത്താരയിൽ..പുറ്റുപോൽ,ശലഭങ്ങളായ് ജീവിതംപട്ടടക്കുള്ളിലായെരിയും നാളിൽ…പട്ടുമെത്തമേൽ ശയ്യതീർക്കുന്നോരാ-ശക്തനും ചാരമായ്തീർന്നിടുമല്ലോ..ഓർത്തിടാതിന്നുമോരോ കരുക്കളുംഓർത്തവൻചേർത്തു നീക്കുന്നുവല്ലോ..പിന്നിലേക്കായ്തിരിഞ്ഞുനോക്കും മനംപുത്തരിച്ചോറതുണ്ടതിൻ സൗഖ്യവും..പിന്നതിൽക്കത്തിനിൽക്കും സ്മരണയിൽമിന്നിമായുമീ സർവ്വ സത്യങ്ങളും..ഒക്കെയീമണ്ണുചേരും ദിനങ്ങൾക്കി…

ഓർമ്മ

രചന : ജയശങ്കരൻ ഒ ടി ✍ ഇല കൊഴിഞ്ഞു പോയ്വേനലിൽ നൊന്തുതളിരിടും ചില്ല പോലെപുഴകളിൽ തെളിർനീരിൽ വേഗമാർന്നണയുമോടികൾ പോലെതുഴകൾ മൂളുന്നകഥകളായ് സ്വരംനിറയെ ഗദ്ഗദം പോലെഅരികിൽ വന്നിടാതൊരു ചിരാതുലഞ്ഞകലു മഴിമുഖം പോലെപിരിമുറുക്കമായൊഴുകിനീങ്ങുന്നവഴിയിൽ മരു പഥം പോലെ.മണലുയർത്തുന്നസാർത്ഥവാഹകപ്പടയിലാരവം പോലെപുതുമഴത്തുമ്പിലേറിയെത്തുന്നനവസുഗന്ധങ്ങൾ പോലെകതിരുകൾ കാറ്റിലാടിയിളകുന്നശിശിര ബാല്യങ്ങൾ…