കാണാമറയത്ത്.
രചന : വിദ്യാ രാജീവ് ✍️ മൂകമായ് തേങ്ങി തിരയുന്നുപറയാതെ പറന്നകന്നോരിണക്കുയിലിനെ പാവമാമൊരു പൂങ്കുയിൽ.പാഴ്‌വഞ്ചി തുഴഞ്ഞു തനു തളർന്നീടുന്നു ദിശയറിയാതെയാ പൂങ്കുയിൽ.കനൽവഴിതാണ്ടി പോയിടേണംപുകമറയെങ്ങും നിറഞ്ഞിടുന്നു.യാത്രാമൊഴി ചൊല്ലാതെ പോയതെന്തേസഹയാത്രികനായ് തീർന്നതല്ലേ.ഒരു മാത്രയെനിക്കായിനി നൽകിടാമോ.കൊതിതീരെ ചാരത്തു കൂടണയാൻപ്രണയതീരത്തെ പുണർന്നീടുവാൻ.മൗനസഞ്ചാരിണിയായെൻ നെഞ്ചകത്തിൽവിരഹാർദ്ര ഗീതികൾ പാടീടുന്നു.ഹൃദയാംബരത്തിലെ മേഘപ്പാളികൾകണ്ണീർ…
2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്റെ വർഷം: ഏവർക്കും ഫൊക്കാനയുടെ നവവത്സരാശംസകള്‍.
ശ്രീകുമാർ ഉണ്ണിത്താൻ (മീഡിയ ടീം)* 2021 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് ഈ 2022 എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്‌ക്കുന്നു.കോവിഡ് മഹാമാരികാലം ആയിരുന്നെങ്കിൽ കുടി ഫൊക്കാനയെ…
*പുതുവർഷം-2022*
രചന : മംഗളാനന്ദൻ✍️ ഇരുപത്തൊന്നാം നൂറ്റാ-ണ്ടിന്റെ യായുസ്സിൽനിന്നുംഒരു കൊല്ലവും കുടെ-യിന്നിതാ കൊഴിയുന്നു.അറിയാം പ്രപഞ്ചത്തിൻശ്വാസധാരയിലെന്നുംവെറുതെയൊരു മാത്രമാത്രമീസംവത്സരം.എങ്കിലുമല്പായുസ്സാംമാനവകുലത്തിനുസങ്കടക്കടലിലെയുഗമായതു മാറി.നിയതിതൊടുത്തൊരുജൈവബാണത്തിൽനിന്നുഭയപ്പാടോടെ യോടി-യൊളിച്ചു, നരകുലം.കോടി ജന്മങ്ങൾ ബലികൊടുത്തെങ്കിലുമിന്നുംതേടുന്നു മരണത്തിൻകരങ്ങൾ മനുഷ്യരെ!പ്രതിസന്ധികളോളം-തല്ലുമാഴിയിൽ നിന്നുംഅമൃതം കടഞ്ഞെടു-ക്കാൻ, ഞങ്ങൾ ശ്രമിക്കുന്നു.വരവേൽപ്പിനു കാത്തു-നില്ക്കാതെ വീണ്ടുമൊരുപുതുവത്സരം വന്നുവാതിലിൽ മുട്ടീടുമ്പോൾ,നരവംശമീ മണ്ണിൽനിലനില്ക്കണമെങ്കിൽകരുതൽ വീണ്ടും വേണ-മെന്നു നാം…
അറച്ചറച്ച്
രചന : കലാകൃഷ്ണൻപൂഞ്ഞാർ✍️ നിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാന സീമയിലൂടെഇരുതലവാൾ പിടി മുറുക്കിഉലകമഹാ കൊലവെറിതൻകരാളകരങ്ങൾ മുറിച്ചെറിയാൻകേൾക്കുന്നെന്നുടെ അകനാഡിയിൽഹരഹരബംബം ബംബം ബംബംകൽക്കീയെന്റെ പുതുവൽസരമേ !ജീവനിലലിയുക സ്വാഗതംഅനപത്യത്തെ തുടച്ചു മാറ്റാൻസകലരി,ലുടലി,ലൂർജ്ജിതംനിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാനസീമയിലൂടെഇരുതലവാൾ പിടിമുറുക്കിഉലകമഹാ കൊലവെറി തൻകരാളകരങ്ങൾ മുറിച്ചെറിയാൻ !
പുതുവർഷത്തിനായി.
രചന : ജോർജ് കക്കാട്ട് ✍️ പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിതത്തിന്റെ പുസ്തകത്തിൽ ഒരു പുതിയ ഇല.പഴയ കുറ്റബോധം കടന്നുപോയി.ഒപ്പം പഴയ ശാപവും മായ്ച്ചു.പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിത പുസ്തകത്തിൽ ഒരു പുത്തൻ ഇല!പുതുവർഷത്തിൽ ഒരു പുതിയ പ്രതീക്ഷ!ഭൂമി ഇപ്പോഴും വീണ്ടും…
പുതുവർഷം
രചന : ഷാജു കെ കടമേരി✍️ അശാന്തിയുടെഭ്രമണപഥങ്ങളിൽ നിന്നുംമഞ്ഞ് പെയ്യുന്നഡിസംബറിനോട്വിട പറഞ്ഞ്.കൊടുംവെയിൽ പൂക്കൾപൊതിഞ്ഞചോരയടർന്ന ദൃശ്യങ്ങളിൽമുഖം പൊത്തി കുതറിവേതാള ജന്മങ്ങളിൽ നിന്നുംഓടിയകന്ന്,ചെവിപൊട്ടിയെത്തുന്നഉന്മാദ ജല്പനങ്ങളിൽഅഗ്നി വർഷിച്ച്കരിഞ്ചിറകടിച്ച കിനാക്കളിൽമുത്തുമണികൾ കോർക്കാൻവിലാപങ്ങളിൽതല ചായ്ച്ചുറങ്ങുന്നഭൂമിയുടെ നെഞ്ചിൽപുതുവസന്തത്തിന്റെചിറകടിയൊച്ചകൾകൊത്തിവയ്ക്കാൻതലച്ചോറ് കൊത്തിപ്പിളർന്നവാക്കുകൾ ഏറ്റുമുട്ടിപതറി നിന്ന തെരുവുകളിൽസമത്വത്തിന്റെ വരികൾപടർത്താൻമുറിവുകൾ തിന്ന് കൊഴുത്തകാലത്തിന്റെ ഇതളുകൾഅറുത്തെടുത്ത്ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ്കൂരിരുൾ…
അമ്മയുടെ തീണ്ടാരിയും ആവിവരാത്ത പുട്ടും.
രചന: ശ്രീലത രാധാകൃഷ്ണൻ✍️ “കോമളേ ഇയ്യ് ന്നോട് തർക്കുത്തരം പറയാൻ വരണ്ട ട്ടോ … എനക്ക് അത് നല്ലേ നല്ല…” അമ്മ കലിയിളകി ഇരിക്കയാണ്.” ഇങ്ങളൊരു തീണ്ടാരീം തൊട്ടൂടായ്മ്മീം…” ചേച്ചി വിട്ടുകൊടുക്കുന്നില്ല.ഞാനും ചേച്ചിയും അടുപ്പിന്നടുത്താണ്. അടുപ്പിലെ നനഞ്ഞ പച്ചമട്ടലും കരിയിലകളും പുകഞ്ഞ്…
ഓർമ്മകളുടെ ചാറ്റൽമഴ.
രചന : ഗീത.എം.എസ്…✍️ ഒരുവർഷമിന്നങ്ങു വിടപറയുമീ നേരംഒരു വർഷമെന്നിലും പെയ്തിടുന്നുഓർമ്മകളാകുന്ന ചാറ്റൽ മഴകളുംഓർക്കാതെ പെയ്യുന്ന പേമാരിയുംഓർക്കുവാനേറെ പ്രിയമുള്ളൊരോർമ്മകൾകോർത്തെടുക്കുന്നിതെൻ മനവുമിപ്പോൾഓർക്കാപ്പുറത്തായുരുണ്ടങ്ങുകൂടുന്നുഓക്കാനമേകുന്ന ചിലയോർമ്മകൾരണ്ടായിരത്തിരുപത്തൊന്നു പോകുമ്പോൾകണ്ടു രണ്ടായിരം പൊയ്മുഖങ്ങൾരണ്ടായിരാമാണ്ടിൽ കണ്ടമുഖങ്ങളോകണ്ടില്ലയീയിരുപത്തിയൊന്നിൽമൂടിവെച്ചകലത്തിരിക്കും മുഖങ്ങളുടെമൂടികൾ പലതുമഴിഞ്ഞു വീണുകണ്ടതും കേട്ടതും മിണ്ടാതെ ചൊന്നതുംകണ്ടുകണ്ടങ്ങിനെ നാൾകൊഴിഞ്ഞുതണ്ടുംതടിയുമായ് തണ്ടിൽക്കരേറിയോർകണ്ടില്ല കേട്ടില്ല യാതൊന്നുമേനാട്യങ്ങൾ കാണുവാൻ…
ഒരു നല്ല മെസ്സേജ് !.
അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു,തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു…പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ…
