പുതുവർഷം പുലരുമ്പോൾ.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* വർഷാന്ത്യമേഘങ്ങൾ മങ്ങി മറയവേ;ഹർഷാരവങ്ങൾ മുഴക്കി മർത്യർ,ഹാ പുതുവർഷത്തെ മാടിവിളിച്ചുകൊ-ണ്ടാടിത്തിമിർക്കുകയല്ലി നീളെ!രണ്ടായിരത്തിയിരുപത്തിയൊന്നിന്റെ ,ദണ്ഡനമെത്ര ബീഭൽസമോർത്താൽ!രണ്ടായിരത്തിയിരുപത്തിരണ്ടൊരുതണ്ടാർദലംപോൽ വിടർന്നിടട്ടെസർവസൗഭാഗ്യങ്ങളും നൽകി,സർവർക്കു –മുർവിയിൽ സൗഖ്യം പകർന്നിടട്ടെജാതി,മതങ്ങൾക്കതീതമായ് ജീവിത –ഗാഥകളെങ്ങുമുയർത്തിടട്ടെഏതു മഹാമാരി വന്നാലുമീനമു-ക്കൂതിക്കെടുത്തുവാനുള്ളൊരൂർജംനിത്യവുമേകി സദ്രസമുള്ളിന്നുള്ളിൽസത്യധർമ്മങ്ങൾ പുലർത്തിടട്ടെരണ്ടെന്ന ഭാവമകന്നു നാമൊന്നെന്ന,ചിന്തകളെന്നും തഴച്ചു പൊന്താൻ,വഞ്ചനയില്ലാത്ത വാതുവയ്പ്പില്ലാത്തസഞ്ചാരവീഥികൾ…

മൊട്ടായിരിക്കെ (വൃ: ഊനകാകളി)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഞാനന്നുമൊട്ടായിരിക്കെ,നീവന്നഹോനാണമില്ലാതെത്രമുത്തി!എന്നിരുന്നാലുമെൻ മാറോടണച്ചുഞാൻനിന്നെപ്പുണർന്നാർദ്രമായി!ഇപ്രപഞ്ചത്തിൻ വിലാസങ്ങളോരുന്ന-തത്രയെളുപ്പമല്ലേലും,ഒട്ടൊന്നറിയുവാ,നാകേണമീനമു-ക്കുറ്റ സൗഭ്രാത്രമാർന്നെന്നുംമൊട്ടായുണർന്നതിൻ മുന്നെയാ,വല്ലിയിൽതന്നെ ഞാനുണ്ടായിരുന്നു!ആയതിൻമുന്നെ ഞാ,നാത്മഭാവംപൂണ്ടു ,മായയിലാണ്ടങ്ങിരുന്നു!ഞാനുമീനീയു,മൊന്നെന്നറിയുന്നുഞാ-നീനൽ പ്രഭാതത്തിലാവോ!ഞാനില്ലയെങ്കിൽ നീയില്ല,നീയില്ലെങ്കിൽ;ഞാനില്ലയെന്നതേ സത്യം!ഞാനില്ലയെങ്കിലാ,ദൈവങ്ങളത്രയും,താനേ നിശൂന്യമാകില്ലേ!വേണ്ട,പരിഭവമൊട്ടുമേ,നമ്മളി-ലുണ്ടാകണം തത്വബോധംജീവന്റെയോരോ മിടിപ്പു,മറിയുവാ-നാവണമീനമുക്കെന്നുംആവില്ലയെങ്കിലീ,വാഴ് വിൻ സമസ്യകൾ-ക്കേവമെന്തർത്ഥം നിനച്ചാൽ!

പ്രണയചൂട്*

രചന :സലിം വെട്ടം* എൻ ഉടലിൻ ആഴങ്ങളിൽ മഴയായ്പെയ്യും പ്രിയേ നിൻ ആലിംഗനംഉന്മാദം പടർത്തും സിരകളിൽഓരോ അണുവിലും തഴുകി തലോടിചുംബിച്ചുണർത്തീടും നിന്നെസിരകളിൽ ലഹരി ആയി പടർന്നു നീമരു ഭൂമിയിൽ പെയ്ത മഴ പോലെനിൻ അന്തരംഗം കാണുന്നു ഞാൻഅവിടെ വിരിയും പ്രണയ ചൂടിൽവെന്തുരുകും…

റജീനയുടെ ക്രിസ്തുമസ് രാത്രി

കഥ : സുനു വിജയൻ*. പെരുമ്പാവൂരിലെ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജീർണ്ണിച്ച തടി ജനാലയിലൂടെ റജീന പുറത്തേക്കു നോക്കി. അൽപ്പം അകലെ വൃത്തികെട്ട അഴുക്കുചാലുകൾക്കും, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വെളിമ്പറമ്പിനും അപ്പുറത്ത് ആരൊക്കയോ ക്രിസ്തുമസ്സിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ഉറക്കെ കരോൾ…

യാത്രാമൊഴി

രചന : ജയേഷ് പണിക്കർ* മംഗളവാദ്യമുയർന്നു മന്ദംമന്ത്രകോടിയണിഞ്ഞെത്തിചന്ദ്രബിംബം പോൽ തിളങ്ങുമൊരാനനം കണ്ടു കുളിർ കോരിഅമ്മ മനം കൈകളിൽ മൈലാഞ്ചിച്ചോപ്പണിഞ്ഞെത്തിയാകൺമണിയെത്തന്നെ നോക്കി നിന്നുമന്ത്രങ്ങൾ മെല്ലെയുരുവിടുന്നുമന്ത്രകോടിയും കൈമാറിടുന്നുആർപ്പുവിളിയും കുരവയുമായ്ആഘോഷമങ്ങു കഴിഞ്ഞിടുന്നുവച്ചു വലതുകാൽ വരൻ ഗൃഹത്തിൽലക്ഷ്മിയെപ്പോൽ വരവേറ്റിടുന്നുയാത്രയാവുന്നു തൻ്റെ ബന്ധുക്കളുംസഹയാത്രികളായങ്ങു കൂടിയവരുംയാത്രാമൊഴിയുമായെത്തിടുന്നതൻ്റെ താതൻ ജനനിയുമായങ്ങനെഇത്രയേ കുഞ്ഞേ…

ഭൂ നികുതി ഓൺ ലൈനിൽ.

സോമരാജൻ പണിക്കർ* ഞാൻ സാധാരണ മിക്ക നികുതികളും ബില്ലുകളും ഓൺ ലൈനിൽ തന്നെയാണ് അടക്കുന്നതു …മിക്കതും മൊബൈൽ ബാങ്കിംഗ് ഉം യൂ പീ ഐ യും ഗൂഗിൾ പേയ്മെന്റ് വഴിയും…എന്നാൽ ഒരു സർവ്വേ നമ്പറിലെ ഭൂ നികുതി ഓൺ ലൈനിൽ അടക്കാൻ…

വിട ചൊല്ലുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* പുതുവൽസരത്തെ പുതു പ്രതീക്ഷകളുമായി വരവേൽക്കുകയാണ് ലോകം. ഒട്ടേറെ പാഠങ്ങൾ ചൊല്ലി പഠിപ്പിച്ച പോയ വർഷത്തെ പോയോർമകളെല്ലാം ജലരേഖ മാത്രമായിരുന്നോ? ഇനിയും പഠിക്കാത്ത ഇന്നിന്റെ തലമുറക്ക് പുതു ചരിതം രചിക്കാനാകുമോ ??? ശരവേഗമകലുന്ന കാലം മൊഴിഞ്ഞുള്ള…

പുനർജനി

രചന : പണിക്കർ രാജേഷ്* ജന്മപാപങ്ങളൊക്കെ കഴുകിക്കളഞ്ഞു പുനർജനി തേടാൻ നടന്നവരൊക്കെയും മണ്ണിലൂടെ ആയിരുന്നു. പുനർജ്ജന്മ ചിന്തകൾ ഭാരതത്തിന്റെ സ്വന്തം ആയതുകൊണ്ടാവാം എല്ലാവരും പുനർജ്ജനി തേടി ഇവിടെത്തിയത്. അതിലൊരാളായി അവനും. യൂറോപ്പിൽ ജനിച്ചു വളർന്ന സത്നാം ദില്ലിയിലെത്തിയത് അമ്മ പറഞ്ഞറിഞ്ഞ അമ്മയുടെ…

പ്രതീക്ഷകൾ.

രചന : പട്ടം ശ്രീദേവിനായർ* അനന്തതയിൽഅലയുന്ന അലയാ ഴിയിൽ….പുതുനാമ്പു പൂക്കുന്നപൂവാടിയിൽ…പുലരിയെ ത്തേടുന്നസ്വപ്നങ്ങളിൽ….പുതിയ പ്രകാശമായ്കടന്നു ചെല്ലാം…..!പ്രപഞ്ച സത്യങ്ങളിൽമിഴിതുറക്കാം,പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..പ്രാണന്റെ പൊരുളിൽനിറഞ്ഞു നിൽക്കാം!പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!ഓരോ നിമിഷവും സുന്ദരമായ്…ഓരോ ദിവസവും നന്മകളായ്…ഓരോ വർഷവും ഓർമ്മകളായ്….ഓർമ്മയിലെന്നുംനമുക്കൊത്തുചേരാം!കണ്ടദൃശ്യങ്ങൾമനോഹരങ്ങൾ…..!കാണാത്തവയോ,അതി സുന്ദരം…..!കാണാതിരിക്കുവാനാകുകില്ല…..കണ്ടിരിക്കാം നമുക്കു, വീണ്ടും………! സ്നേഹം നിറഞ്ഞ പുതുവർഷ…

മറിയ ഇൻ മ്യൂണിക് .

ആക്ഷേപ ഹാസ്യം : ജോർജ് കക്കാട്ട് © 2021 -ലെ ശൈത്യകാലത്താണ് ആഞ്ചല ചക്രവർത്തി ഒരു ഉത്തരവ് പുറപ്പെടുവിച്ചത് അത് ജർമ്മനി മുഴുവൻ പരീക്ഷിക്കണമെന്ന് നാട് മുഴുവൻ വിളംബരം ചെയ്തു .ഇതൊന്നും അറിയാതെ മരിയ ചെറിയ ജോലിയുടെ തിരക്കിൽ ആയിരിക്കുകയും ഗർഭിണിയായിരിക്കുകയും…