🔳 മൃതദേഹങ്ങളുടെ മുറി 🔳
സെഹ്റാൻ തെരുവിൽ നിന്നെനിക്കൊരുപൂച്ചയുടെ മൃതദേഹം കിട്ടി.അതിനുമുൻപൊരു നായയുടേതായിരുന്നു.അതിനുമുൻപൊരു ഓന്തിന്റെ.അതിനുമുൻപൊരു എലിയുടെ.അതിനുമുൻപൊരു പന്നിയുടെ.അതിനുമുൻപൊരു കാളയുടെ.അതിനുമുൻപൊരു…അതിനുമുൻപൊരു…നോക്കൂ, എന്റെ മുറിയാകെഅഴുകിയ മൃതദേഹങ്ങളും,അവയുടെ രൂക്ഷദുർഗന്ധവും,നുരയ്ക്കുന്ന പുഴുക്കളും…കണ്ടോ, ഇന്നലെ രാത്രിയാണയാൾഇവിടേക്ക് കടന്നുവന്നത്.ശിരസ്സിലേക്ക് തിരിഞ്ഞിരിക്കുന്നനിറതോക്കിന്റെ ഗൂഢമൗനം പോൽനിശബ്ദത പേറുന്നൊരാൾ!നനഞ്ഞ മണ്ണിലേക്ക്പരുഷമായ വേരുകൾ പടർത്തുന്നവൃക്ഷം പോൽ അപ്രതീക്ഷിതമായ്…രാത്രി മുഴുവൻ അതികഠിനമാംവണ്ണം അയാളെന്നെ…