ഫിലോമിനയുടെ സങ്കടങ്ങൾ*
കഥ : സുനു വിജയൻ* സാനിട്ടറി നാപ്കിൻ കളയും മുൻപ് ഫിലോമിനയുടെ കണ്ണുകൾ അറിയാതെ അതിലേക്ക് ഒന്നുടക്കി. വെറും രണ്ടു ചുവന്ന കുത്തുകൾ മാത്രം.കുറെയായി ഇതു ശ്രദ്ധിക്കുന്നു. തന്നിലെ പെണ്മ തീർന്നുകൊണ്ടിരിക്കുന്നു. അതിപ്പോൾ കഷ്ടിച്ചു ഒരു തുള്ളിയിൽ ഒതുങ്ങിക്കഴിഞ്ഞു. ഇനി അടുത്തമാസം…
ഓൺലികളിലെ ഇക്വാലിറ്റി.
രചന : സബിത വിനോദ്*✍️ ഗേൾസ് & ബോയ്സ്’ ഓൺലികൾഅരുതുകളുടെഘോഷയാത്രകൾക്ക്നിയമത്തിൻ കൂച്ചുവിലങ്ങിട്ട് അടിച്ചമർത്തലുകൾക്ക്‘മതമദ’ത്തിന്റെ കാവൽപതിയെപ്പതിയെപുസ്തകത്തിലേക്ക്കടന്നിരിപ്പുറപ്പിക്കും‘കരുണാമയൻ’മ്മാർബുധനാഴ്ചദിവസംഒരു ബോർഡ്‘സൈലൻസ് ഡേ’അടക്കം വരാനാത്രേചിന്തകൾവാഗ് രൂപങ്ങളാവരുതല്ലോപെൺപടയെ ലോകമറി-യിക്കാതെ വളമിട്ടുവളർത്താംഊറ്റങ്കൊള്ളുമെന്നിട്ട്നാലുവയസ്സിലവളുടെതിരഞ്ഞെടുപ്പെന്നും പറഞ്ഞ്കാടുകൾ മുളക്കും മുന്നേചിന്തകളുടെ വന്ധ്യകരണംഒളിച്ചുനോട്ടമില്ലാതിരിക്കാൻഅറിവേകാത്തടെസ്റ്റൂബ് പാഠങ്ങൾ‘ഗേൾസ് & ബോയ്സ് ഓൺലിയെമൂടിവെച്ച്ജെൻഡർ ഇക്വാലിറ്റിഞാൻ വായിച്ചുപഠിച്ചു
മകളേ നിനക്കായ്*
രചന :- ബിനു. ആർ.✍️ മകളേ…നിനക്കായ് ഞാൻ ചൊല്ലിത്തോരു- ന്നതെന്തെന്നാൽനൊന്തുപെറ്റതമ്മയെങ്കിലുംനൊന്തുപോറ്റിയതച്ഛനല്ലോ,താഴത്തും തറയിലും തലയിലും വയ്ക്കാതെ..വർഷങ്ങൾ കടന്നുപോയതുമറിയാ-തെ ബാല്യവുംകൗമാരവുംതാണ്ടി നീയൗവനത്തിലെത്തിയൊരു നാൾഇന്നലെക്കണ്ടവനോടൊപ്പം പോയ് വയറ്റിലുണ്ടായ്, പിഴച്ചുപോയ്എന്നതറിഞ്ഞനേരംവന്നു കണ്ണീർപൊഴിക്കവേ,കണ്ണുനീർ തുടച്ചുകൊണ്ടു നിന്റെമാന്യതയ്ക്കായ്ക്കൊണ്ടു നീ പെറ്റൊരുണ്ണിയെ നിന്നറിവിലായ് നീപോലുമറിയാതെ വളർത്താവകാശംആർക്കോ നൽകിയതെല്ലാം നീ തെറ്റെന്നുരചെയ്യവേ,മകളേ ഈയച്ഛൻ…
*താമരകൃഷിയുടെ മിച്ചമൂല്യം.*
രചന : പി.ഹരികുമാർ.✍️ ക്ഷേത്രക്കുളത്തില്‍ താമരപ്പൂകൃഷി.താമരത്താരെന്തു ബഹുനിറം,നറുംതിടം.പഴംപുരാണ പ്രകീർത്തിതംലക്ഷ്മിദേവീ പ്രസീതിതം,പ്രധാനം.എങ്കിലുമിനിയും,താമരപ്പൂ നീ ചൂടണ്ടാ പെണ്ണാളേ.താമരകൃഷിയോർത്തു തുള്ളണ്ടാ കൂട്ടാളേ.ലക്ഷ്മിക്കു പ്രിയമെന്ന്നോക്കണ്ടാ മാളോരേകാണാത്ത മുള്ളുണ്ടേ.വളയങ്ങളാഴത്തില്‍നീണ്ടുപിണഞ്ഞുണ്ടേ.മുക്കിപ്പിഴിഞ്ഞാലുംനനവില്ലാത്തിലയുണ്ടേ.ഇല മീതേ നിരക്കുകില്‍ഓളങ്ങളനങ്ങില്ലേ,ആഴങ്ങളറിയില്ലേ.താമരക്കുളമാകെശാന്തമായ്ത്തോന്നില്ലേ? ഉള്ളിലൊളിക്കുന്നനീരാളിയെന്നപോൽതാമരവളയങ്ങള്‍ചെളിയിലേക്കാഴ്ത്തുകില്‍,മാളോരുമറിയില്ലാ,മേലാളുമോരില്ലാ.ആകയാൽ,നന്നല്ല നമ്മക്കീ താമരപ്പൂകൃഷി.കുടിവെള്ളം നിന്നുപോം.കുളിക്കാനിറങ്ങുവോര്‍ചെളിയില്‍ പുതഞ്ഞുപോം.വൈകാതെയെല്ലാമേഓർമ്മയായ് മാഞ്ഞുപോം;നമ്മളും,നമ്മുടെ നാടും,കുളങ്ങളും.
*ബാല്യം*
രചന : സതി സതീഷ്*✍️ തിരികെ വരികെൻ്റെ ബാല്യമേതിരികെ തരികെൻസുവർണ്ണകാലംഅറിവിൻ വെളിച്ചത്തില-ക്ഷരമുത്താൽമാല കൊരുത്തൊരുകുട്ടിക്കാലംമഴ പെയ്യുമിടവഴിയിലോടിനനഞ്ഞീടുംകുട്ടിക്കുറുമ്പിൻകുസൃതിക്കാലം…കണ്ണൻചിരട്ടയിൽകൂട്ടരോടൊത്തുവിരുന്നൊരുക്കുംമധുരക്കാലംതിരികെ വരികെൻ്റെ ബാല്യമേ..തിരികെ തരികെൻ്റെസുവർണ്ണകാലംഅക്കരെയിക്കരെപൂക്കളിൽ മധുവുണ്ണുംശലഭമായെങ്കിൽമോഹിക്കും വർണ്ണകാലംമുറ്റത്തെ ചേലൊത്തപൂക്കളവട്ടത്തിൻഅഴകായ് മാറാൻകൊതി തൂകും കാലംഎന്തെല്ലാമേതെല്ലാമാ–ശയാൽ തീർത്തൊരീബാല്യവും കാലത്തിൻപ്രിയമേറും സമ്മാനംഒടുവിലോരോ മോഹവും പെറുക്കീയൊതുക്കിപടികളിറങ്ങും ബാല്യമേനീയിന്നിൻചുമരോരം ചായുംകളഞ്ഞു പോയൊരുകാലത്തിൻ ചിത്രം മാത്രംവെറും…
കടലെടുക്കുന്ന കേരളം.
കുമാർ സഹായരാജു* നാല്പതു വർഷമായി കടലിൽ പോകുന്ന പുതിയതുറ സ്വദേശി ക്ലീറ്റസ് പറയുന്നു :” ഇപ്പോൾ കടലിൽ പോകുമ്പോൾ വലയിൽ മീനിനേക്കാൾ കൂടുതൽ കുടുങ്ങുന്നത് പ്ലാസ്റ്റിക്കും ചവറുകളുമാണ് . തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു . കടൽ പഴയതു പോലെയേ അല്ല ;…
എന്തിനു വേണ്ടി..
രചന : രാമചന്ദ്രൻ, ഏഴിക്കര. ജട മുടിയഴിച്ചിട്ടുടലിൽ വിറകൊള്ളു,മുയിരിനെ വിഷപ്പുകയി, ലാഴ്ത്തി, തളർത്തിവിഭ്രാന്തിയിൽ പൂക്കു, മുൻമാദ ലഹരിയി, ലാറാടി, ചിരിച്ചും, കരഞ്ഞു,മിണയെ, യരക്കെട്ടിൽ ചുറ്റിയ കയ്യിൽ, നിറച്ച,മധു പാത്രത്തിൽ മനം പൊലിച്ചും,മങ്ങിയ മിഴികളിലാഘോഷ വീര്യത്തിൻ നിറച്ചാർത്തിലമർന്നും മയങ്ങി, യടി തെറ്റുന്ന കാലി,ലാടിയും…
ഐഎപിസിയുടെ 2022 ലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു; കമലേഷ് മേത്ത ചെയര്‍മാന്‍.
Ginsmon P Zacharia ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. ചെയര്‍മാനായി ലോംഗ് ഐലന്റില്‍ നിന്നുള്ള മാധ്യമ സംരംഭകനും സീനിയര്‍ റൊട്ടേറിയന്‍, കമ്യൂണിറ്റി ലീഡര്‍, ബിസിനസ്സുകാരന്‍ എന്നീ നിലകളില്‍…
അദ്ധ്വാനിക്കൂ, ആനന്ദിക്കൂ!
എൻ.കെ .അജിത്ത് ആനാരി ✍️ അരവയർ നിറയാൻ പാടുപെടുമ്പോൾപലവയർ നമ്മൾ നിറച്ചുകൊടുക്കുംഅവനിയിലീവിധമല്ലോയീശൻജീവിതമാലകൊരുപ്പൂ നിത്യം !അവധി നിനക്കില്ലദ്ധ്വാനത്തിൽമരണംവരെയതു ചെയ്തേപറ്റൂമടിയുടെ ബാഹുവിലമരുന്നോനാതടികൊണ്ടെന്തു പ്രയോജനമോർക്കൂദുരിതം മാടിവിളിക്കും നിന്നുടെപടിയിൽ പട്ടിണി വന്നുകിടക്കും‘മലരും കൈയൊരു ശീലമതാകുംഅഭിമാനക്ഷതമരികിൽരമിക്കുംഅത്യദ്ധ്വാനിയുയർത്തും കരിയെനിത്യദ്ധ്വാനി കിതയ്ക്കാറില്ലാലൊട്ടുലുടുക്കുകൾ ശീലിക്കുന്നോർകഷ്ടപ്പാടിനു വഴിവെട്ടുന്നോർ !കൈയും കണ്ണും കാതും തലയുംകർമ്മോത്സുകത വളർത്തീടുമ്പോൾകർമ്മങ്ങൾക്കതിവേഗതയേറുംകർമ്മപഥത്തിലൊരരചനുമാകാം!ധർമ്മം…
എനിക്കൊരു കാമുകിയുണ്ടായിരുന്നു.
ബോബി സേവ്യർ ✍️ എനിക്കൊരു കാമുകിയുണ്ടായിരുന്നു,…..എന്റെ അസ്വസ്ഥതകളും ആകുലതകളും നിറഞ്ഞ ദിവസങ്ങളിൽപോലും ചുടുചുംബനങ്ങളും സീൽക്കാരങ്ങളും മാത്രം ആഗ്രഹിച്ചിരുന്നൊരുവൾ….തന്റെ അംഗലാവണ്യത്തേക്കുറിച്ച് വർണ്ണിക്കൂ എന്ന് പറയുന്ന ഒരുവൾ…..ഉടയാടകളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും വാചാലയാവുന്ന ഒരുവൾ……ഞാനുണ്ടായിട്ടും സന്തോഷമില്ലേയെന്ന ഒറ്റവാക്കിൽ രക്ഷപ്പെടുന്ന ഒരുവൾ….എനിക്കൊരു പെൺസുഹൃത്തുണ്ടായിരുന്നു…..പാതിരാത്രികളിൽ വേദനകൊണ്ട് പുളയുമ്പോൾ ഫോണിന്റെ ഇങ്ങേതലയ്ക്കൽ…
