ഋതുഭേദങ്ങൾ*

ജോയ് പാലക്കമൂല ✍️ അവസാന ശ്വാസംഅനന്തതയിലേയ്ക്ക്പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ്പുതിയ വെളിച്ചം തേടുന്ന മിഴികൾനരച്ച ജരകൾകുറുകി പൊഴിയുമ്പോൾകൊഴിഞ്ഞ പല്ലുകൾദ്രവിച്ച് തീരുംമുമ്പ്കുഴിഞ്ഞ കണ്ണുകളിൽതിമിരം മൂടുമ്പോൾവേരഴുകിയ ചില്ലകളിൽതളിരിലകളെ കാത്തിരിക്കുന്ന പ്രായംചിരിച്ച മുഖങ്ങൾഒളിച്ച് കളിക്കുമ്പോൾഅകന്ന ബന്ധങ്ങൾഅടക്കം പറയുമ്പോൾകൊഴിഞ്ഞ കമ്പുകൾഅഴുകി തീരുമ്പോൾവരണ്ട നാവിന്റെനിശ്ബ്ദത കാണാം.

വരവ് … 🌲

ജോർജ് കക്കാട്ട് ✍️ എരിഞ്ഞു കത്തിച്ചുഒരു സർക്കിളിൽ നിൽക്കുകസംഗീത ബോക്സിൽ നിന്ന് നിങ്ങൾക്ക് അവ കേൾക്കാം,എയ്ഞ്ചൽ മൃദുവായി ശബ്ദിക്കുന്നു. പൊടിക്കൽ, പരിപ്പ്, പൈൻ സുഗന്ധം,മെഴുകുതിരികൾ കുറയുന്നത് കാണാംതീജ്വാലയുടെ വെളിച്ചത്തിൽ മുത്തശ്ശി വിഷമിക്കുന്നുപൈൻ ഇലയാൽ മെടഞ്ഞ വ്യത്തക പുറംതൊലിക്ക് ചുറ്റും. ലിനനിൽ ഇതിനകം…

അവാർഡുകൾ വില്ക്കുന്ന കടകൾ*

താഹാ ജമാൽ ✍️ ചേട്ടാരണ്ടു വിജാഗിരിഒരു കുറ്റിയും കൊളുത്തുംനൂറു ഗ്രാം മുള്ളാണിചേട്ടന് കട മാറിയോ?ഇല്ല, മുമ്പ് ഇവിടെ നിന്നും ഞാൻഇത് വാങ്ങിയിട്ടുണ്ട്.മുമ്പല്ലേ….?കടയുടെ ബോർഡ് വായിച്ചില്ലേ?ഇല്ലഇതിപ്പോൾ അവാർഡുകൾവില്ക്കുന്ന കടയാണ്ങ്ങേ….?അവാർഡുകൾ വില്ക്കുന്ന കടയോ?ശവപ്പെട്ടിക്കടറീത്തു കട, അതുപോലൊരു കട.ഇവിടെ ഏതെല്ലാം അവാർഡുകൾ കിട്ടും?മരിച്ച സാഹിത്യകാരന്മാരുടെ പേരിലെഏതവാർഡും…

ഞാൻ തിരിച്ചറിഞ്ഞു 🙏

വിദ്യാ രാജീവ് ✍️ ഒരു പ്രാകൃതമെന്ന് തോന്നലുളവാക്കുന്ന മനുഷ്യൻ കരഞ്ഞു ആർത്തലച്ചു അലക്ഷ്യമായ് ഓടി വരുന്നു…അയാൾ നിലതെറ്റി താഴെ വീഴുന്നു..“എൻ പ്രാണനെ നഷ്ടപ്പെട്ടു പോയി” എന്ന് പറഞ്ഞു അലമുറ ഇടുന്നു….അവൻ അരികിൽ പോകാൻ എല്ലാരും ഭയന്നു..എന്നാൽ അവൻ അരികിലേയ്ക് ഒരു ദിവ്യനായ…

മരിച്ചിട്ടും മരിക്കാത്തവർ*

താജുദ്ധീൻ ഒ താജുദ്ദീൻ* കാലത്തിൻ്റെ വിസ് മൃതിയിൽ അടക്കം ചെയ്തിട്ടുംജീവിതത്തിനോർമ്മകളിൽ കൂടെ നിൽക്കുന്ന നിഴലുകളാണെൻ്റെ കണ്ണീർ തുള്ളികൾഎകാന്തതയുടെ ചുമരുകൾക്കുള്ളിൽ നിന്നവർ എന്നെ തുറിച്ച് നോക്കി ചിരിക്കുന്നതും കരയുന്നതും കണ്ട് വീട് വിട്ടിറങ്ങാൻ തുനിഞ്ഞിട്ടും എന്നെ പൊതിഞ്ഞ ശരിരത്തിനുള്ളിൽ മരിച്ചവരുടെ സ്വപനങ്ങൾ കിടന്നു…

നിലാവിന്റെ തേരിൽ.

പട്ടം ശ്രീദേവിനായർ* നിലാവിന്റെ തേരിൽമണിമഞ്ചലേറി..മയൂരമായി നീവിരുന്നിനെത്തി….വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ….! നിന്നെ വിവശയായ്വീണ്ടും നോക്കി നിന്നു……..നിറമോലും പീലിവിടർത്തിയാടി..നീ മായാമയൂരനടന മാടി….! ഒരുപീലി മാത്രംനീഎനിക്കു നൽകൂ….എന്റെ ബാല്യത്തിന്സ്വപ്നത്തെ തിരിച്ചുനൽകൂ……! പകരം നിനക്ക്എന്തുവേണ്ടൂ?എന്റെ മധുരിക്കുംസങ്കല്പം നിനക്ക് തരാം!

ചിത്രശലഭം*

മംഗളൻ ✍️ പുക്കളെപ്പോൽ നിത്യം കാറ്റിലു-ലഞ്ഞാടിപൂവിതൾ പോലെനിൻ പക്ഷംവിരിച്ചാടിപൂവാടിയിൽ വശ്യവർണ്ണങ്ങൾവിതറിയുംപുക്കളിൽ മാമുണ്ണും പുഷ്പ-പതംഗമേ..(പൂക്കളെ..)കാണാപ്പുറങ്ങളിൽ പാറി-പ്പറന്നെത്തുംകാട്ടിലും മേട്ടിലും പൂവാടിതേടും നീകണ്ടാൽ മതിവരാ കുട്ടികൾ-ക്കെന്നും നീകണ്ണഞ്ചിപ്പിക്കുന്ന ചങ്കാണ്ചങ്ങാതീ..(പൂക്കളെ..)ഒരു ദളം പോലും കൊഴിയാത്തമലരു നീഒരു വർണ്ണവിസ്മയം വാരി-വിതറി നീഒരുപാട് പൂക്കളിൽ മാമുണ്ടെ-ത്തുന്നേരംഒരു നല്ല പരിമളം കൊണ്ടുത്ത-ന്നീടുമോ…

അമ്മയുണ്ട്! കൂടെ കണ്ണനുണ്ട്!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്.* ഇന്നും വിരിഞ്ഞു നിൽപ്പാണെന്റെ അങ്കണാ –രാമത്തിൽ ചെത്തിയും, മന്ദാരവും;കൃഷ്ണത്തുളസിയും, ചെമ്പരത്തിപ്പൂവുംചേലിൽ മൊട്ടിട്ടിടും നേരമെല്ലാം!ഞാനോർത്തു പോകുന്നു എന്നമ്മ പണ്ടെല്ലാംപുഷ്പങ്ങളേറെ നുള്ളിയടുക്കിഗുരുവായൂർ വാഴുമെന്നുണ്ണിയാം കണ്ണന്റെമൗലിയിൽ ചാർത്തിക്കാൻ യാത്രയാകും.കൃഷ്ണപ്രിയയാകും ഭക്തയാമെന്നമ്മപൂക്കൾ ക്ഷേത്രത്തിലെ നടയിൽ വെച്ചുംമാനസത്തിൽ കൃഷ്ണസ്തുതിയുമായ് മിഴിപൂട്ടിനിൽക്കുമെന്നമ്മ തൻ…

കുടുംബക്കോടതി (കഥ )

സുനു വിജയൻ* “എനിക്ക് ഇയാളെ പേടിയാണ്. ഞാൻ ഉറങ്ങുന്ന സമയം നോക്കി പലതവണ ഇയാൾ അടുക്കളയിൽ പതുങ്ങി ചെന്ന് ഗ്യാസ് സിലിണ്ടർ തുറന്നു വച്ചിട്ടുണ്ട് ““പലതവണ കാറിൽ ഇയാൾക്കൊപ്പം യാത്ര ചെയ്ത സമയത്ത് കാറിന് അപകടം വരുത്തി മനഃപൂർവ്വം എന്നെ കൊല്ലാൻ…

കാലങ്ങൾ മാറിയിട്ടും*

സുദർശൻ കാർത്തികപ്പറമ്പിൽ* നിങ്ങളന്നെന്നെ പഠിപ്പിച്ചതൊക്കെയുംഅന്ധ വിശ്വാസങ്ങളായിരുന്നു!നിങ്ങളന്നെന്നെപ്പിഴപ്പിച്ചതൊക്കെയുംനിങ്ങൾതൻ സ്വാർഥതയായിരുന്നു!നിങ്ങളിന്നും സുഖലോലുപൻമാരായി-ത്തന്നെ വസിക്കുന്നീ,നാട്ടിലെങ്ങും!ഇന്നിക്കാണും ധനക്കൂമ്പാരമൊക്കെയുംഎന്നുടെ പൂർവികർ തൻ വിയർപ്പാൽ;എന്നറിഞ്ഞീടാതെയല്ലോ നിരന്തരംനിങ്ങൾ മദിച്ചു പുളച്ചിടുന്നു!ജാതിയെ മാറോടണച്ചുപുൽകി,നിങ്ങൾവ്യാധികളെത്ര പരത്തിനീണാൾ!കാലങ്ങൾ മാറി,ജനായത്തമായിട്ടു-മായതിനെന്തുള്ളൊരൊട്ടു മാറ്റം?‘മാറ്റുവിൻ ചട്ടങ്ങ’ളെന്നൊരുനാൾകവി-യേറ്റമുറക്കെ,മൊഴിഞ്ഞതോർപ്പൂമാറ്റിയില്ല,ച്ചട്ടമിപ്പോഴുമങ്ങനെ;മാറ്റമില്ലാതെ തുടർന്നിടുന്നു!കാട്ടാള നീതികൊണ്ടല്ലി,കീഴാളരെ;വേട്ടയാടുന്നീ,ഭരണവർഗം!നാട്ടിൻ തുടിപ്പുകൾ തെല്ലുമറിയാത്ത,കൂട്ടർക്കെന്തുണ്ടല്ലേ,ലാദർശങ്ങൾ?അപ്പഴയോലകൾ മേഞ്ഞകുടിലിലാ-ണിപ്പൊഴുമീഞാൻ ശയിച്ചിടുന്നു!അപ്പോഴുമോർക്കാതെ പോകുന്നു,നിങ്ങള-ച്ചോപ്പിൻ മഹാദർശ നിസ്വനങ്ങൾ!പണ്ടൊരു നാളങ്ങു…