പ്രണയവിഹായസ്സ്
രചന : രാജശേഖരൻ* പൂവുകൾക്കേതു പൂമ്പാറ്റകൾ സ്വന്തം ?പൂമ്പാറ്റകൾക്കേതു പൂവുകൾ സ്വന്തം ?പൂമ്പാറ്റകൾക്കെല്ലാപൂവും കാമിനിമാർപൂവുകൾക്കെല്ലാശലഭവും കാമുകർ. പൂക്കൾതൻപുഞ്ചിരി സ്വന്തമെല്ലാർക്കുംപുലരിതൻകുളിരും സ്വന്തമെല്ലാർക്കുംരാത്രിതൻ ശ്യാമളവശ്യസൗന്ദര്യവുംപ്രേമാമൃതത്തേൻകനിയും സ്വന്തമാർക്കും. ഒരു പൂവിന്നഴകല്ല പൂങ്കാവ്ഒരു രാവുറക്കം മൃത്യുവുമല്ലനിർമ്മലാകാശ മേലാപ്പൊന്നില്ലെങ്കിൽപൗർണ്ണമിയഴകിൻ ചിത്രം നാം കാണുമോ? അതീന്ദ്രിയാനുഭൂതിതീർത്ഥമേകുംചന്ദ്രനും സൂര്യനും ജ്യോതിർഗോളവും,അവരുടെ മായികശക്തിവിലാസ-ങ്ങളാർക്കാനും…